ചെമ്പേരിയിൽനിന്നുള്ള കെഎസ്ആർടിസി പ്രിയദർശിനി ബസ് സജീവ് ജോസഫ് എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തപ്പോൾ.
ചെമ്പേരി: ചെമ്പേരിയിൽ നിന്ന് വളയംകുണ്ട്-ചുണ്ടക്കുന്ന്-കാവുമ്പായി-കൂട്ടുംമുഖം-ശ്രീകണ്ഠപുരം, മലപ്പട്ടം-മയ്യിൽ വഴി കണ്ണൂരിലെത്തുന്ന കെഎസ്ആർടിസി പ്രിയദർശിനി ബസ് സജീവ് ജോസഫ് എംഎൽഎ ചെമ്പേരിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. ദിവസവും പുലർച്ചെ 4.30ന് ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിന് സമീപത്തെ ചളിമ്പറമ്പ് ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന ബസ് രാവിലെ ആറിന് കണ്ണൂരിലെത്തും.
രാത്രി 8.30നാണ് തിരിച്ചെത്തുക. റെയിൽവേ യാത്രക്കാർക്കും മറ്റ് ദീർഘദൂര യാത്രക്കാർക്കും സൗകര്യപ്രദമാകുന്ന രീതിയിലാണ് ബസ് സമയം. കെഎസ്ആർടിസി ഉൾപ്പെടെ വിവിധ ബസുകൾ വർഷങ്ങൾക്ക് മുമ്പേ സർവീസ് നടത്തിയിരുന്ന ഈ റൂട്ട് കാലക്രമേണ അവഗണിക്കപ്പെടുകയായിരുന്നു. പൊതുജനങ്ങളുടെ നിരന്തരമായ ആവശ്യമാണിപ്പോൾ സാധ്യമായത്.
ഏരുവേശി പഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ, ജില്ലാ പഞ്ചായത്ത് മെംബർ മോഹനൻ മുത്തേടൻ, ജയശ്രീ ശ്രീധരൻ, ജോൺസൺ പുലിയുറുമ്പിൽ, എൻഷകെ. ശ്രീനാഥ്, മേരി ഫ്രാൻസിസ്, ജെയ്ന ജോസഫ് തുടങ്ങിയവർ ബസിനെ സ്വീകരിക്കാനെത്തിയിരുന്നു.
Tags :