ഏഴിന് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി കൂദാശ ചെയ്യുന്ന നെടുവാലൂർ സെന്റ് ജോസഫ് പള്ളി.
നെടുവാലൂർ: നെടുവാലൂർ ചേരൻകുന്ന് സെന്റ് ജോസഫ് പള്ളി തിരുനാൾ മഹോത്സവവും കൂദാശകർമവും നാളെ മുതൽ 15 വരെ നടക്കും. നാളെ വൈകുന്നേരം ആറിന് കൃതജ്ഞത ആരാധന. അഞ്ചിന് കൃതജ്ഞതാ ബലി (നിലവിലുള്ള പള്ളിയിൽ). ഫാ. സേവ്യർ പുത്തൻപുരയ്ക്കൽ, ഫാ. സുബീഷ് ഓരത്തേൽ എന്നിവർ കാർമികത്വം വഹിക്കും.
ഏഴിന് ഉച്ചകഴിഞ്ഞ് രണ്ടിന് രൂപതാ അധ്യക്ഷന് സ്വീകരണം, വൈദികമന്ദിരം വെഞ്ചരിപ്പ്. മൂന്നിന് പള്ളി കൂദാശ-ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. തലശേരി അതിരൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ഫാ. ആന്റണി മഞ്ഞളാംകുന്നേൽ എന്നിവർ സഹകാർമികരായിരിക്കും.
എട്ടിനു വൈകുന്നേരം 4.15ന് തിരുനാൾ കൊടിയേറ്റ്. 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന-ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം. ഫാ. ജോബി ജേക്കബ് കോട്ടക്കുഴി (ജലന്തർ രൂപത) സഹകാർമികത്വം വഹിക്കും.
ഒന്പതിന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന-ഫാ. കുര്യാക്കോസ് കളരിക്കൽ, ദീപിക കണ്ണൂർ റസിഡന്റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ, തലശേരി അതിരൂപത ആദം മിനിസ്ട്രി ഡയറക്ടർ ഫാ. പ്രിയേഷ് കളരിമുറിയിൽ.
10ന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന-ഫാ. ജിനോ പെരിഞ്ചേരി സിഎസ്ടി, ഫാ. ജിനോ പൊങ്ങൻപാറ സിഎസ്ടി, ഫാ. ജോൺ പയ്യന്പള്ളി സിഎസ്ടി. 11ന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന-തലശേരി അതിരൂപത സുവർണ ജൂബിലി ബാച്ച് വൈദികർ.
12ന് വൈകുന്നേരം 4.30ന് ആഘോഷമായ വിശുദ്ധ കുർബാന, നൊവേന-അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ. തുടർന്ന് ദിവ്യകാരുണ്യ പ്രദക്ഷിണം-ഫാ. ജിസ് കളപ്പുരയ്ക്കൽ. 13ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന-തലശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ആന്റണി മുതുകുന്നേൽ, പ്രൊക്കുറേറ്റർ ഫാ. ജോജി കാക്കരമറ്റത്തിൽ. 14ന് വൈകുന്നേരം 4.30ന് ആഘോഷമായ സമൂഹബലി-ചെന്പന്തൊട്ടി ഫൊറോന വൈദികർ. ഫാ. ആന്റണി മഞ്ഞളാംകുന്നേൽ മുഖ്യകാർമികത്വം വഹിക്കും. ആഘോഷമായ തിരുനാൾ പ്രദക്ഷിണം നെടുവാലൂർ ടൗണിലേക്ക്. ലദീഞ്ഞ്, സമാപനാശീർവാദം.
15ന് ആഘോഷമായ വിശുദ്ധ കുർബാന-ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട്. ലദീഞ്ഞ്, പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹവിരുന്ന്. രാത്രി ഏഴിന് ഗാനമേള.
Tags :