പോസ്റ്റർ മുഖ്യാധ്യാപകൻ എം.യു. ജോസ്കുട്ടി പ്രകാശനം നിർവഹിച്ചപ്പോൾ.
തേർത്തല്ലി: മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെയും സോഷ്യൽ സയൻസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം നടത്തി. ജൂണിയർ റെഡ്ക്രോസ് കേഡറ്റായ സിബിൽ ബിനു തയാറാക്കിയ യുദ്ധവിരുദ്ധ ബോധവത്കരണ പോസ്റ്റർ മുഖ്യാധ്യാപകൻ എം.യു. ജോസ്കുട്ടി പ്രകാശനം ചെയ്തു.
യുദ്ധവിരുദ്ധ സന്ദേശം അടയാളപ്പെടുത്തുന്ന കൈപ്പത്തിയിൽ അധ്യാപകരും കേഡറ്റുകളും വിദ്യാർഥികളും കൈയൊപ്പ് രേഖപ്പെടുത്തി. കേഡറ്റായ ആൻ തെരേസ് അനീഷ് ആലപിച്ച യുദ്ധവിരുദ്ധ കവിതയ്ക്ക് ബെനീറ്റ മരിയ മനോജ്, എ.കെ. അലക്സിയ, എയിഞ്ചൽ മരിയ എന്നിവർ ചേർന്ന് നൃത്താവിഷ്കാരവും അലോണ ട്രീസ റജീഷ് സഡാക്കോ ചരിത്രാവതരണവും നടത്തി.
യുദ്ധവിരുദ്ധപ്രതിജ്ഞയും പോസ്റ്റർ രചന,സഡാക്കോ കൊക്ക് നിർമാണ മത്സരവും നടത്തി. സീനിയർ അസിസ്റ്റന്റ് ജോമി ജോർജ്, പി.സി. ജെയിസൺ, ഇ.കെ. ശ്രീഹരി, സോളിയ സെബാസ്റ്റ്യൻ, മായ കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Observance