എം.എ.ബേബി.
ന്യൂഡൽഹി: ഭരണഘടന ഉയർത്തിപ്പിടിക്കാൻ നിയമനിർമാണ, നിയമനിർവഹണ നീതിന്യായ സംവിധാനങ്ങൾ പരാജയപ്പെടുകയാണെന്നും, ഭരണഘടനയുടെ ആമുഖത്തിലെ ആദ്യ വാക്യം സൂചിപ്പിക്കുന്നതുപോലെ "ഇന്ത്യയിലെ ജനങ്ങളായ നമ്മളാണ്' ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കേണ്ടതെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി.
രാജ്യത്തിന്റെ സാഹോദര്യം തകർക്കുന്ന മനുസ്മൃതിയുടെ ആത്മാവും എം.എസ്.ഗോൾവൾക്കറുടെ ചിന്തകളുമാണ് മോദി സർക്കാർ നടപ്പാക്കുന്നതെന്നും ഭരണഘടനാദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ എകെജി ഭവനിൽ അദ്ദേഹം പറഞ്ഞു.
Tags : Constitution Modi M.A. Baby upholds