Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M.A. Baby

ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം തു​ട​രും: എം.​എ. ബേ​ബി

ഡ​ൽ​ഹി: മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ്ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​ന്ത്യാ സ​ഖ്യം കൂ​ടി ആ​ലോ​ച​ന ന​ട​ത്തു​മെ​ന്നും ബേ​ബി പ​റ​ഞ്ഞു.

ഗ്യാ​നേ​ഷി​നെ സം​ര​ക്ഷി​ക്കു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​ന് എ​തി​രെ സ​മ​രം തു​ട​രു​മെ​ന്നും തി​ങ്ക​ളാ​ഴ്ച സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നെ കാ​ണു​മെ​ന്നും ബേ​ബി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​ത് മോ​ദി​യും അ​മി​ത് ഷാ​യു​മാ​ണ്. ഡ​ല്‍​ഹി അ​ട​ച്ചു​പൂ​ട്ടാ​ന്‍ പാ​ടി​ല്ലെ​ന്ന് സു​പ്രീം​കോ​ട​തി പ​റ​ഞ്ഞി​ട്ടും അ​ത് പോ​ലും ഇ​വ​ര്‍ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ബേ​ബി കു​റ്റ​പ്പെ​ടു​ത്തി. ജ​നാ​ധി​പ​ത്യ​ത്തെ മാ​നി​ക്കാ​ത്ത സ​ര്‍​ക്കാ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത്.

പൊ​ലി​സു​കാ​രെ​യും അ​ര്‍​ധ​സൈ​നി​ക​രെ​യും ആ​ര്‍​എ​സ്എ​സു​കാ​രെ പോ​ലെ ജ​നാ​ധി​പ​ത്യ ശ​ക്തി​ക​ളെ അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണ് രാ​ജ്യ​ത്തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

National

സി​പി​എം ഇ​ന്ത്യാ മു​ന്ന​ണി​ക്കൊ​പ്പം: എം.​എ. ബേ​ബി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബി​​​​ജെ​​​​പി​​​​ക്കും ആ​​​​ർ​​​​എ​​​​സ്എ​​​​സി​​​​നും എ​​​​തി​​​​രേ​​​​യു​​​​ള്ള രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി​​​​ക്കൊ​​​​പ്പം സി​​​​പി​​​​എം ഉ​​​​റ​​​​ച്ചു​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ. ബേ​​​​ബി.

ആ​​​​ർ​​​​എ​​​​സ്എ​​​​സിന്‍റെ ഫാ​​​​സി​​​​സ്റ്റ് ശ​​​​ക്തി​​​​യാ​​​​യ ബി​​​​ജെ​​​​പി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തു​​​​ക പ്ര​​​​ഥ​​​​മ ക​​​​ർ​​​​ത്ത​​​​വ്യ​​​​മാണെ​​​​ന്ന് പാർട്ടി കോ​​​​ണ്‍​ഗ്ര​​​​സ് അം​​​​ഗീ​​​​ക​​​​രി​​​​ച്ച പ്ര​​​​മേ​​​​യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്നു.

രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ കെ​​​​ട്ടി​​​​പ്പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​രും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ലെ​​​​ന്നും എ​​​​ന്നാ​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നെ​​​​യും മ​​​​റ്റു പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​ക്ക​​​​ളെ​​​​യും അ​​​​റ​​​​സ്റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​കൊ​​​​ണ്ട് ഇ​​​​ഡി​​​​ക്കും മോ​​​​ദി​​​സ​​​​ർ​​​​ക്കാ​​​​രി​​​​നും വ​​​​ഴി​​​​യൊ​​​​രു​​​​ക്കു​​​​ന്ന ആ​​​​ളാ​​​​കു​​​​ന്ന​​​​ത് അ​​​​ദ്ദേ​​​​ഹം അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്ക​​​​ണ​​​മെ​​​​ന്നാ​​​​ണ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തെ​​​​ന്നും ബേ​​​​ബി പ​​​​റ​​​​ഞ്ഞു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി-​​​​സി​​​​പി​​​​എം ഡീ​​​​ൽ എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ അ​​​​തൃ​​​​പ്തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി തി​​​​ങ്ക​​​​ളാ​​​​ഴ്ച ന​​​​ട​​​​ന്ന ഇ​​​​ന്ത്യാ മു​​​​ന്ന​​​​ണി യോ​​​​ഗ​​​​ത്തി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി കോ​​​​ണ്‍​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യ്ക്ക് ബേ​​​​ബി ക​​​​ത്തെ​​​​ഴു​​​​തി​​​​യി​​​​രു​​​​ന്നു.

യോ​​​​ഗ​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​ങ്കെ​​​​ടു​​​​ത്തി​​​​രു​​​​ന്നു​​​​മി​​​​ല്ല. പ​​​​ക​​​​രം സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ രാ​​​​ജ്യ​​​​സ​​​​ഭാ എം​​​​പി ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സാ​​​​ണു പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.

Kerala

പി​ണ​റാ​യി​ക്കെ​തി​രാ​യ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശം; ഖ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ച് എം.​എ. ബേ​ബി

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സ് മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ക​ടു​ത്ത അ​തൃ​പ്തി​യും പ്ര​തി​ഷേ​ധ​വും അ​റി​യി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ​യ്ക്ക് ക​ത്ത​യ​ച്ചു. കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നെ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ ഇ​ഡി എ​ന്തു​കൊ​ണ്ട് അ​റ​സ്റ്റ് ചെ​യ്യു​ന്നി​ല്ലെ​ന്ന ചോ​ദ്യം രാ​ഹു​ൽ ഗാ​ന്ധി നി​ര​ന്ത​രം ഉ​ന്ന​യി​ച്ചി​രു​ന്നു.

ന​രേ​ന്ദ്ര മോ​ദി​യും പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ൽ ര​ഹ​സ്യ ധാ​ര​ണ​യു​ണ്ടെ​ന്ന ‘മോ​ദി - പി​ണ​റാ​യി ഡീ​ൽ' പ്ര​ചാ​ര​ണം കോ​ൺ​ഗ്ര​സ് അ​ഴി​ച്ചു​വി​ട്ടു​വെ​ന്നും ഖ​ർ​ഗെ​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും അ​ട​ക്ക​മു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഈ ​പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്തു​വെ​ന്നും ബേ​ബി ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​രം പ​രാ​മ​ർ​ശ​ങ്ങ​ളെ കേ​വ​ലം രാ​ഷ്ട്രീ​യ ആ​രോ​പ​ണ​ങ്ങ​ളാ​യി മാ​ത്രം കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​ത് തി​ക​ച്ചും ആ​സൂ​ത്രി​ത​മാ​യ പ്ര​ചാ​ര​ണ​മാ​യി​രു​ന്നു​വെ​ന്നും ബേ​ബി വി​മ​ർ​ശി​ച്ചു.

ദേ​ശീ​യ​ത​ല​ത്തി​ൽ ബി​ജെ​പി​ക്കെ​തി​രെ രൂ​പീ​ക​രി​ച്ച പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ൽ വ​ലി​യ രീ​തി​യി​ലു​ള്ള വി​ള്ള​ലു​ണ്ടാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ഈ ​നി​ല​പാ​ട് കാ​ര​ണ​മാ​യ​താ​യും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വ​രാ​നി​രി​ക്കു​ന്ന തി​ങ്ക​ളാ​ഴ്ച​ത്തെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗ​ത്തി​ൽ സി​പി​എം ത​ങ്ങ​ളു​ടെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നേ​രി​ട്ട് അ​റി​യി​ക്കു​മെ​ന്നും എം.​എ. ബേ​ബി ക​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

സി​പി​എം-​ബി​ജെ​പി ഡീ​ൽ എ​ന്ന കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം; എം.​എ.​ബേ​ബി ഖാ​ർ​ഗെ​യ്ക്ക് ക​ത്തെ​ഴു​തി

ന്യൂ​ഡ​ൽ​ഹി: സി​പി​എം - ബി​ജെ​പി ഡീ​ൽ എ​ന്ന കോ​ൺ​ഗ്ര​സ് ആ​രോ​പ​ണ​ത്തി​ൽ വ്യ​ക്ത​ത​വേ​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. വി​ഷ​യ​ത്തി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യ്ക്ക് അ​ദ്ദേ​ഹം ക​ത്തെ​ഴു​തി.

വി​ഷ​യ​ത്തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​മാ​കു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു. ക​ത്തി​ന്‍റെ പ​ക​ർ​പ്പ് ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ മ​റ്റു നേ​താ​ക്ക​ൾ​ക്കും എം.​എ. ബേ​ബി കൈ​മാ​റി. തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ സ​ഖ്യ​ത്തി​ന്‍റെ യോ​ഗം ചേ​രാ​നി​രി​ക്കെ​യാ​ണ് ബേ​ബി​യു​ടെ നീ​ക്കം.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് കോ​ൺ​ഗ്ര​സ് ദേ​ശീ​യാ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യു​മ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ കേ​ര​ള​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ലു​ട​നീ​ളം സി​പി​എ​മ്മി​നെ​തി​രെ അ​വ​ർ ഡീ​ൽ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു.

National

ഇ​ഡി ആ​സ്ഥാ​ന​ത്ത് സി​പി​എം മാ​ർ​ച്ച്; എം.​എ. ബേ​ബി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ആ​സ്ഥാ​ന​ത്തേ​ക്ക് സി​പി​എം സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്ത സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ളെ ഡ​ൽ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബൃ​ന്ദ കാ​രാ​ട്ട് അ​ട​ക്കം മ​റ്റ് നേ​താ​ക്ക​ൾ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഏ​കാ​ധി​പ​ത്യം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് നേ​താ​ക്ക​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.

പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം വി​ജു കൃ​ഷ്ണ​നെ വ​ലി​ച്ചി​ഴ​ച്ചാ​ണ് പോ​ലീ​സ് നീ​ക്കി​യ​ത്. മു​ഴു​വ​ൻ നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി.

National

നിലവിലെ പ്ര​തി​സ​ന്ധി​ മോ​ദി​സ​ർ​ക്കാ​രി​ന്‍റെ ​ന​യംമൂ​ലം: എം.​എ. ബേ​ബി

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഇ​​​ന്ധ​​​ന വി​​​ല​​​വ​​​ർ​​​ധ​​​ന​​​യി​​​ലും രൂ​​​പ​​​യു​​​ടെ മൂ​​​ല്യ​​​ത്ത​​​ക​​​ർ​​​ച്ച​​​യി​​​ലും എ​​​ൽ​​​പി​​​ജി ല​​​ഭ്യ​​​ത​​​ക്കു​​​റ​​​വി​​​ലും മോ​​​ദി​​​സ​​​ർ​​​ക്കാ​​​രി​​​നെ വി​​​മ​​​ർ​​​ശി​​​ച്ച് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി. രാ​ജ്യം ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കും വി​ല​ക്ക​യ​റ്റ​ത്തി​ലേ​ക്കും നീ​ങ്ങു​ന്നു.

പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ ക​ടു​ത്ത ക്ഷാ​മം​മൂ​ലം സാ​ധാ​ര​ണ​ക്കാ​ർ ക​രി​ഞ്ച​ന്ത​യെ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​നോ​ട​കം​ത​ന്നെ ഇ​ന്ധ​ന​വി​ല ര​ണ്ടു​ത​വ​ണ വ​ർ​ധി​പ്പി​ച്ചു​ക​ഴി​ഞ്ഞു. വ​രും​ദി​വ​സ​ങ്ങ​ളി​ലും വി​ല ഇ​നി​യും ഉ​യ​ർ​ന്നേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വ് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​യെ​യും സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ബേ​ബി എ​ക്സി​ൽ കു​റി​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വി​​​ദേ​​​ശ​​​ത്താ​​​യി​​​രി​​​ക്കു​​​ന്പോ​​​ൾ വ​​​ൻ​​​തോ​​​തി​​​ലു​​​ള്ള ദാ​​​രി​​​ദ്ര്യത്തി​​​ന്‍റെ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​നെ​​​ക്കു​​​റി​​​ച്ച് സം​​​സാ​​​രി​​​ക്കു​​​ന്നു​​. എ​​​ന്നാ​​​ൽ ആ​​​ഭ്യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​ശ്നം കൈ​​​കാ​​​ര്യം ചെ​​​യ്യാ​​​ൻ ഒ​​​രു ന​​​ട​​​പ​​​ടി​​​യും സ്വീ​​​ക​​​രി​​​ക്കു​​​ന്നി​ല്ല. അ​​​ദാ​​​നി​​​ക​​​ൾ​​​ക്കും അം​​​ബാ​​​നി​​​ക​​​ൾ​​​ക്കും ട്രം​​​പു​​​ക​​​ൾ​​​ക്കും മാ​​​ത്രം അ​​​നു​​​കൂ​​​ല​​​മാ​​​യി രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്ത ന​​​യ​​​ങ്ങ​​​ൾ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും ചെ​​​റു​​​കി​​​ട വ്യാ​​​പാ​​​രി​​​ക​​​ളു​​​ടെ​​​യും താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു വി​​​രു​​​ദ്ധ​​​മാ​​​ണ്.

പ്ര​​​തി​​​സ​​​ന്ധി​​​യു​​​ടെ മ​​​റ​​​വി​​​ൽ മോ​​​ദി​​​ക്ക് ഒ​​​ളി​​​ക്കാ​​​നാ​​​കി​​​ല്ല. ജ​​​ന​​​ങ്ങ​​​ളു​​​ടെ താ​​​ത്പ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ഥ​​​മ​​​സ്ഥാ​​​നം ന​​​ൽ​​​കി ഇ​​​പ്പോ​​​ൾ​​​ത്ത​​​ന്നെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ത​​​യാ​​​റാ​​​ക​​​ണം- എം.​​​എ.​​​ബേ​​​ബി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

National

പി​ബി​യും ബേ​ബി​യും പി​വി​ക്കൊ​പ്പം

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ​​​രാ​​​ജ​​​യ​​​ത്തി​​​ന്‍റെ ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ എ​​​ന്തി​​​ന് ഏ​​​റ്റെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

സി​​​പി​​​എം എ​​​ന്ന​​​തു കൂ​​​ട്ടാ​​​യ അ​​​സ്തി​​​ത്വ​​​മു​​​ള്ള പാ​​​ർ​​​ട്ടി​​​യാ​​​ണെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി​​​ക്കൊ​​​ണ്ടാ​​​യി​​​രു​​​ന്നു പ​​​രാ​​​ജ​​​യ​​​ഭാ​​​രം ഒ​​​രു വ്യ​​​ക്തി​​​യു​​​ടെ മേ​​​ൽ മാ​​​ത്രം ചാ​​​രാ​​​ൻ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​സ​​​മ്മ​​​തി​​​ച്ച​​​ത്.

പാ​​​ർ​​​ട്ടി​​​യു​​​ടെ ഏ​​​റ്റ​​​വും മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​ണു പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​ന്നും അ​​​തു​​​കൊ​​​ണ്ടാ​​​ണ് അ​​​ദ്ദേ​​​ഹം പ്ര​​​ചാ​​​ര​​​ണം ന​​​യി​​​ച്ച​​​തെ​​​ന്നും സി​​​പി​​​എം പോ​​​ളി​​​റ്റ് ബ്യൂ​​​റോ യോ​​​ഗ​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എം.​​​എ.​​​ബേ​​​ബി പ​​​റ​​​ഞ്ഞു.

പാ​​​ർ​​​ട്ടി​​​യു​​​ടെ തോ​​​ൽ​​​വി ഞെ​​​ട്ടി​​​ച്ചു. ബി​​​ജെ​​​പി മൂ​​​ന്ന് സീ​​​റ്റു​​​ക​​​ൾ നേ​​​ടി​​​യ​​​തു നി​​​സാ​​​ര​​​മാ​​​യി കാ​​​ണു​​​ന്നി​​​ല്ല. ഓ​​​രോ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ​​​യും പ​​​രാ​​​ജ​​​യ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കും. പാ​​​ർ​​​ട്ടി അ​​​ണി​​​ക​​​ളു​​​ടെ​​​യും അ​​​നു​​​ഭാ​​​വി​​​ക​​​ളു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യം തേ​​​ടും- എം.​​​എ. ബേ​​​ബി വ്യ​​​ക്ത​​​മാ​​​ക്കി.

കേ​​​ര​​​ള​​​ത്തി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ആ​​​രാ​​​ക​​​ണ​​​മെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ൾ പോ​​​ളി​​​റ്റ് ബ്യൂ​​​റോ യോ​​​ഗ​​​ത്തി​​​ൽ ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞ​​​ത്.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ ഉ​​​ട​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്നു മാ​​​ത്ര​​​മാ​​​ണ് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്ക് എം.​​​എ. ബേ​​​ബി മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്. ഇ​​​ന്നു​​​മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച ച​​​ർ​​​ച്ച​​​ക​​​ളും ന​​​ട​​​ക്കു​​​മെ​​​ന്നാ​​​ണ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Kerala

എ​ഫ്സി​ആ​ർ​എ ബിൽ ന്യൂ​ന​പ​ക്ഷവി​രു​ദ്ധ​മെ​ന്ന് എം.​എ. ബേ​ബി

കൊ​​​ല്ലം: കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​ദേ​​​ശ സം​​​ഭാ​​​വ​​​ന നി​​​യ​​​ന്ത്ര​​​ണ (​​​എ​​​ഫ്‌​​​സി​​​ആ​​​ര്‍​എ) നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി ബി​​​ല്‍ ജ​​​നാ​​​ധി​​​പ​​​ത്യ​​​വി​​​രു​​​ദ്ധ​​​വും ന്യൂന​​​പ​​​ക്ഷ​​​വി​​​ഭാ​​​ഗ​​​ത്തെ ല​​​ക്ഷ്യംവ​​​ച്ചാ​​​ണെ​​​ന്നും സി​​​പി​​​എം അ​​​ഖി​​​ലേ​​​ന്ത്യാ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

കൊ​​​ല്ലം പ്ര​​​സ് ക്ല​​​ബ്ബി​​​ൽ വോ​​​ട്ടും വാ​​​ക്കും എ​​​ന്ന പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഒ​​​രു ഹി​​​ന്ദു​​​രാ​​​ഷ‌്ട്ര​ രൂ​​​പീ​​​ക​​​ര​​​ണം ല​​​ക്ഷ്യംവ​​​ച്ചു​​​ള്ള ആ​​​ർ​​​എ​​​സ്എ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ട് മാ​​​ത്ര​​​മാ​​​ണി​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പാ​​​ർ​​​ട്ടി​​​ക്ക് തെ​​​റ്റു പ​​​റ്റി​​​യ​​​തു​​​കൊ​​​ണ്ട​​​ല്ല, ചി​​​ല ഒ​​​റ്റ​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ങ്ങ​​​ളാ​​​യി മാ​​​ത്ര​​​മേ നി​​​ല​​​വി​​​ൽ നേ​​​താ​​​ക്ക​​​ൾ പാ​​​ർ​​​ട്ടി ഉ​​​പേ​​​ക്ഷി​​​ച്ചു കോ​​​ൺ​​​ഗ്ര​​​സി​​​ൽ ചേ​​​ർ​​​ന്ന​​​തി​​​നെ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​ക​​​യു​​​ള്ളൂ​​​. നി​​​ര​​​ന്ത​​​രം തെ​​​റ്റു തി​​​രു​​​ത്ത​​​ലി​​​ലൂ​​​ടെ​​​യാ​​​ണ് പാ​​​ർ​​​ട്ടി മു​​​ന്നോ​​​ട്ടു​​പോ​​​കു​​​ന്ന​​​ത്.

പാ​​​ർ​​​ട്ടി​​​യി​​​ൽനി​​​ന്നും ഒ​​​രു​​​പാ​​​ട് അ​​​വ​​​സ​​​ര​​​ങ്ങ​​​ളും അം​​​ഗീ​​​കാ​​​ര​​​ങ്ങ​​​ളും ല​​​ഭി​​​ച്ച​​​വ​​​ർ പി​​​ണ​​​ങ്ങി അ​​​ധി​​​കാ​​​ര​​​ത്തി​​​നു​​​വേ​​​ണ്ടി പു​​​റ​​​ത്തു​​പോ​​​യ​​​തി​​​നെ പാ​​​ർ​​​ട്ടി​​​യു​​​ടെ തെ​​​റ്റാ​​​യി​ എ​​​ങ്ങ​​​നെ കാ​​​ണാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

എ​​​സ്ഡി​​​പി​​​ഐ​​​യു​​​മാ​​​യി​ പാ​​​ർ​​​ട്ടി​​​ക്ക് ബ​​​ന്ധ​​​മി​​​ല്ല. ആ​​​ർ​​​എ​​​സ്എ​​​സ് ജ​​​യി​​​ച്ചു​​​വ​​​രാ​​​തെ​​​യി​​​രി​​​ക്കാ​​​ൻ എ​​​സ്ഡി​​​പി​​​ഐ വോ​​​ട്ട് പാ​​​ർ​​​ട്ടി​ സ്ഥാ​​​നാ​​​ർ​​​ഥി​​​ക്ക് ചെ​​​യ്യു​​​ന്പോ​​​ൾ അ​​​തി​​​നെ വേ​​​ണ്ടെ​​​ന്ന് പ​​​റ​​​യി​​​ല്ലെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

Kerala

എല്‍ഡിഎഫും എസ്ഡിപിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ല: എം.എ. ബേബി

കോ​​​ട്ട​​​യം: സി​​​പി​​​എ​​​മ്മും എ​​​ല്‍ഡി​​​എ​​​ഫും എ​​​സ്ഡി​​​പി​​​ഐ​​​യു​​​മാ​​​യി ഒ​​​രു ച​​​ര്‍ച്ച​​​യും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും വോ​​​ട്ട് ചെ​​​യ്യാ​​​ന്‍ വ​​​രു​​​ന്ന​​​വ​​​രെ സ്വ​​​ഭാ​​​വ സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് നോ​​​ക്കി ബൂ​​​ത്തി​​​ലേ​​​ക്ക് ക​​​ട​​​ത്തി​​​വി​​​ടാ​​​നാ​​​വി​​​ല്ലെ​​​ന്നും സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നാ​​​യി കോ​​​ട്ട​​​യ​​​ത്ത് എ​​​ത്തി​​​യ എം.​​​എ.​​​ ബേ​​​ബി സി​​​പി​​​എം ജി​​​ല്ലാ ക​​​മ്മി​​​റ്റി ഓ​​​ഫീ​​​സി​​​ല്‍ ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യം പ​​​റ​​​ഞ്ഞ​​​ത്.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള​​​ക്കേ​​​സി​​​ല്‍ പ​​​ദ്മ​​​കു​​​മാ​​​റി​​​നെ അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത് ദേ​​​വ​​​സ്വം ബോ​​​ര്‍ഡി​​​ന്‍റെ പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ന്ന നി​​​ല​​​യി​​​ല്‍ ചു​​​മ​​​ത​​​ല​​​യി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​നാ​​​ണെ​​​ന്നും എം.​​​എ. ബേ​​​ബി പ​​​റ​​​ഞ്ഞു. സ്വ​​​ര്‍ണ​​​ക്കൊ​​​ള്ള​​​യി​​​ല്‍ സോ​​​ണി​​​യാ ഗാ​​​ന്ധി​​​ക്ക് പ​​​ങ്കു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്നി​​​ല്ല. കേ​​​സി​​​ലെ ര​​​ണ്ട് പ്ര​​​തി​​​ക​​​ള്‍ ഒ​​​ന്നി​​​ലേ​​​റെ ത​​​വ​​​ണ കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളൊ​​​പ്പം അ​​​വ​​​രെ പോ​​​യി ക​​​ണ്ട​​​ത് സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്. അ​​​ക്കാ​​​ര്യം വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്.

ആ​​​ര്‍ക്ക് വോ​​​ട്ട് ചെ​​​യ്യു​​​മെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​കാ​​​ശം വ്യ​​​ക്തി​​​ക​​​ള്‍ക്കും രാ​​​ഷ്ട്രീ​​​യ​​​പാ​​​ര്‍ട്ടി​​​ക​​​ള്‍ക്കും സം​​​ഘ​​​ട​​​ന​​​ക​​​ള്‍ക്കു​​​മു​​​ണ്ട്. കാ​​​സ​​​ര്‍ഗോ​​​ഡ് എ​​​സ്ഡി​​​പി​​​ഐ സ്ഥാ​​​നാ​​​ര്‍ഥി പി​​​ന്‍മാ​​​റ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് യു​​​ഡി​​​എ​​​ഫാ​​​ണെ​​​ന്നും ബേ​​​ബി പ​​​റ​​​ഞ്ഞു.

പേ​​​രാ​​​മ്പ്ര​​​യി​​​ല്‍ ടി.​​​പി. രാ​​​മ​​​കൃ​​​ഷ്ണ​​​ന്‍ അ​​​റി​​​ഞ്ഞ് എ​​​തി​​​ര്‍ സ്ഥാ​​​നാ​​​ര്‍ഥി​​​ക്കെ​​​തി​​​രേ ആ​​​ക്ഷേ​​​പ​​​ക​​​ര​​​മാ​​​യ ഒ​​​രു പ്ര​​​ചാ​​​ര​​​ണ​​​വും ന​​​ട​​​ത്തി​​​യി​​​ട്ടി​​​ല്ല. എ​​​ന്തെ​​​ങ്കി​​​ലും തെ​​​റ്റ് സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​ത് പ​​​രി​​​ശോ​​​ധി​​​ച്ചു തി​​​രു​​​ത്താ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ന്‍ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യാ​​​ല്‍ സ​​​ഹ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.
ക​​​ഴി​​​ഞ്ഞ ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫി​​​ന് ന​​​ഷ്ട​​​മു​​​ണ്ടാ​​​കാ​​​ന്‍ കാ​​​ര​​​ണം കോ​​​ണ്‍ഗ്ര​​​സ്-​​​ബി​​​ജെ​​​പി-​​​ലീ​​​ഗ് ഡീ​​​ലാ​​​ണ്.

എ​​​ല്‍ഡി​​​എ​​​ഫ് സ​​​ര്‍ക്കാ​​​രി​​​ന്‍റെ തു​​​ട​​​ര്‍ര​​​ണ​​​ത്തി​​​ന് തു​​​ട​​​ര്‍ച്ച​​​യു​​​ണ്ടാ​​​കും. ഇ​​​ത്ത​​​വ​​​ണ സെ​​​ഞ്ച്വ​​​റി​​​ക്ക​​​പ്പു​​​റ​​​ത്തേ​​​ക്ക് പോ​​​കു​​​മെ​​​ന്നും എം.​​​എ. ബേ​​​ബി പ​​​റ​​​ഞ്ഞു.

Kerala

ഗീ​ബ​ൽ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്ക് ദ​ക്ഷി​ണവ​യ്ക്കും: എം.​എ. ബേ​ബി

 തൃ​ശൂ​ർ: ഗീ​ബ​ൽ​സി​നു പു​ന​ർ​ജ​ൻ​മ​മു​ണ്ടാ​യാ​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു ദ​ക്ഷി​ണ വ​യ്ക്കു​മാ​യി​രു​ന്നെ​ന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. ഇ​എം​എ​സി​നും എ​കെ​ജി​ക്കു​മെ​തി​രേ ജ​ന​സം​ഘ​വു​മാ​യി ഡീ​ൽ ഉ​ണ്ടാ​ക്കി​യ ച​രി​ത്ര​മു​ള്ള കോ​ണ്‍​ഗ്ര​സാ​ണ് ഇ​പ്പോ​ൾ പി​ണ​റാ​യി വി​ജ​യ​ൻ ഡീ​ൽ ഉ​ണ്ടാ​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തു വ​രു​ന്ന​ത്. തൃ​ശൂ​ർ പ്ര​സ് ക്ല​ബി​ന്‍റെ മീ​റ്റ് ദ ​പ്ര​സ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ൽ രാ​ഷ്ട്രീ​യ സം​സ്കാ​ര​മു​ണ്ടാ​ക​ണം. വ​യ​നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സും യൂ​ത്ത് കോ​ണ്‍​ഗ്ര​സും പി​രി​ച്ച പ​ണ​ത്തി​ന്‍റെ ക​ണ​ക്കെ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യി​ല്ല. വി.​ഡി. സ​തീ​ശ​ൻ നി​ർ​മി​ച്ച​തു​പോ​ലെ എ​ത്ര വീ​ടു​ക​ൾ വേ​ണ​മെ​ങ്കി​ലും മൈ​ക്കി​ലൂ​ടെ നി​ർ​മി​ക്കാം. സി​പി​എം സ​മാ​ഹ​രി​ച്ച പ​ണം വെ​ട്ടി​ച്ചെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​ത​ന്നെ ക​ണ​ക്കു​ക​ൾ സി​പി​എം പു​റ​ത്തു​വി​ട്ടു.

ഇ​ന്ത്യ​മു​ന്ന​ണി​യെ ഒ​ന്നി​ച്ചു നി​ർ​ത്താ​ൻ സി​പി​എം വ​ള​രെ​യേ​റെ ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഒ​ന്നി​ച്ചു മ​ത്സ​രി​ക്കാ​ൻ ക​ഴി​യാ​ത്ത ഇ​ട​ങ്ങ​ളി​ൽ പ​ര​സ്പ​രം ആ​ക്ര​മി​ക്കു​ന്ന​തി​ൽ​നി​ന്നു വി​ട്ടു നി​ൽ​ക്ക​ണ​മെ​ന്നും ബി​ജെ​പി​ക്ക് മു​ത​ലെ​ടു​പ്പി​ന് അ​വ​സ​ര​മു​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് ധാ​ര​ണ. ഇ​തു കോ​ണ്‍​ഗ്ര​സ് തെ​റ്റി​ച്ചു. കേ​സ് കെ​ട്ടി​ച്ച​മ​ച്ചി​ട്ടും പി​ണ​റാ​യി വി​ജ​യ​നെ ചോ​ദ്യം ചെ​യ്യാ​ൻ ഇ​ഡി​ക്ക് ക​ഴി​ഞ്ഞി​ല്ല.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യെ ചോ​ദ്യം ചെ​യ്തു. നി​യ​മ​സ​ഭ​യി​ലേ​ക്കും പാ​ർ​ല​മെ​ന്‍റി​ലേ​ക്കും ബി​ജെ​പി ജ​യി​ച്ച​പ്പോ​ൾ കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ൾ​ക്ക് എ​ന്തു സം​ഭ​വി​ച്ചെ​ന്നു ക​ണ​ക്കു​കൂ​ട്ടാ​ൻ അ​റി​യു​ന്ന​വ​ർ​ക്കു മ​ന​സി​ലാ​കും.

പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്നാ​ണ് എ​ഫ്സി​ആ​ർ​എ നി​യ​മം പാ​ർ​ല​മെ​ന്‍റ് പ​രി​ഗ​ണി​ക്കാ​തി​രു​ന്ന​ത്. വി​വി​ധ വി​ഭാ​ഗം ജ​ന​ങ്ങ​ൾ​ക്കു​നേ​രെ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യി ആ​ക്ര​മി​ക്കു​ക​യെ​ന്ന​താ​ണ് ബി​ജെ​പി ന​യം. വോ​ട്ട് നോ​ക്കി​യ​ല്ല സി​പി​എം നില​പാ​ട് എ​ടു​ക്കു​ന്ന​ത്.

മ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​ൻ അ​ല​ങ്കോ​ല​പ്പെ​ടു​ത്താ​ൻ ചെ​ന്ന ആ​ർ​എ​സ്എ​സി​നെ ത​ട​ഞ്ഞ​ത് നാ​യ​നാ​ർ സ​ർ​ക്കാ​രാ​ണ്. ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷം ഇ​ന്ത്യ​യി​ൽ വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത ഏ​ക സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ഗ​രീ​ബി ഹ​ഠാ​വോ​യ്ക്ക് ശേ​ഷം ദാ​രി​ദ്യ്ര നി​ർ​മാ​ർ​ജ​നം അ​ജ​ൻ​ഡ​യാ​ക്കി​യ​ത് ഇ​ട​തു​പ​ക്ഷം മാ​ത്ര​മാ​ണ്.

30 വ​ർ​ഷം രാ​ജ്യ​ത്ത് അ​ധി​കാ​ര​ത്തി​ലി​രു​ന്നി​ട്ടും ദാ​രി​ദ്യ്രം ഇ​ല്ലാ​താ​ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നും 10 വ​ർ​ഷ​മാ​യി മോ​ദി​ക്കും ക​ഴി​ഞ്ഞി​ല്ല. പ്ര​ക​ട​ന പ​ത്രി​ക​യെ​ന്ന​ത് ഇ​ട​തു മു​ന്ന​ണി​ക്ക് പ്ര​വ​ർ​ത്ത​ന പ​ത്രി​ക​യാ​ണ്. പാ​ർ​ട്ടി​ക്കൊ​പ്പം നി​ന്ന​വ​ർ പു​റ​ത്തു​പോ​യി മ​ത്സ​രി​ച്ച​തി​നെ​ക്കു​റി​ച്ചു തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ച​ർ​ച്ച ചെ​യ്യു​മെ​ന്നും കോ​ണ്‍​ഗ്ര​സി​ലേ​തു പോ​ലെ സാ​ധാ​ര​ണ പ്ര​വ​ണ​ത​യ​ല്ല ഇ​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

Kerala

എസ്ഡിപിഐയുമായി ധാരണയില്ല: എം.എ. ബേബി

കൊ​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​സ്ഡി​​​പി​​​ഐ​​​യു​​​മാ​​​യി ഇ​​​ട​​​തു​​​പ​​​ക്ഷം ഒ​​​രു ധാ​​​ര​​​ണ​​​യും ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ര്‍ക്ക് വോ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്നു​​​ള്ള​​​ത് അ​​​വ​​​രു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണെ​​​ന്നും സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

ജ​​​ന​​​ങ്ങ​​​ളെ പ​​​റ​​​ഞ്ഞു​​​പ​​​റ്റി​​​ക്കു​​​ന്ന​​​തി​​​ല്‍ ബി​​​ജെ​​​പി​​​യും കോ​​​ണ്‍ഗ്ര​​​സും ഒ​​​രേ പാ​​​ത​​​യി​​​ലാ​​​ണ്. രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ഇ​​​ട​​​തു​​​പ​​​ക്ഷ വാ​​​ദം തി​​​ക​​​ച്ചും പ​​​രി​​​ഹാ​​​സ്യ​​​മാ​​​ണെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ്‌​​​ക്ല​​​ബ്ബിൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​പ്ര​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വ​​​ര്‍ഗീ​​​യ​​​ത​​​യെ അ​​​നു​​​വാ​​​ദ​​​ര​​​ഹി​​​ത​​​മാ​​​യി സ​​​മീ​​​പി​​​ച്ചു​​​കൂ​​​ടെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു​​​ള്ള​​​ത്. വി​​​വി​​​ധ​​​ത​​​രം വ​​​ര്‍ഗീ​​​യ​​​ത​​​യെ സ​​​മീ​​​ക​​​രി​​​ക്കു​​​ന്ന രീ​​​തി​​​യ​​​ല്ല സി​​​പി​​​എ​​​മ്മി​​​ന്. ആ​​​ര്‍എ​​​സ്എ​​​സ് ഭീ​​​ഷ​​​ണി​​​ക്കെ​​​തി​​​രാ​​​യി ഏ​​​തെ​​​ങ്കി​​​ലും സം​​​ഘ​​​ട​​​ന​​​ക​​​ള്‍ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച് ഇ​​​ട​​​തു​​​പ​​​ക്ഷം വി​​​ജ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ച്ചാ​​​ല്‍ ആ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​ര്‍ക്കു സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്.

ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യു​​​ടെ മ​​​ത​​​രാ​​​ഷ്‌​​​ട്ര വാ​​​ദ​​​ത്തെ സി​​​പി​​​എം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. നാ​​​ളെ ആ​​​ര്‍എ​​​സ്എ​​​സി​​​നെ​​​തി​​​രാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ല്‍ എ​​​ന്തു നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന സാ​​​ങ്ക​​​ല്പി​​​ക ചോ​​​ദ്യ​​​ത്തി​​​ന് ഇ​​​ന്നു മ​​​റു​​​പ​​​ടി​​​യി​​​ല്ല.

രാ​​​ഷ്‌​​​ട്രീ​​​യ ത​​​ത്വ​​​ങ്ങ​​​ളി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ല്‍ക്കു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷം. എ​​​ന്നാ​​​ല്‍ നാ​​​ടി​​​ന്‍റെ ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​മീ​​​പ​​​നം സ​​​ന്ദ​​​ര്‍ഭോ​​​ചി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കും -​​​എം.​​​എ. ബേ​​​ബി പ​​​റ​​​ഞ്ഞു.

എ​​​സ്ഡി​​​പി​​​ഐ വോ​​​ട്ട് വേ​​​ണ്ടെ​​​ന്ന് യു​​​ഡി​​​എ​​​ഫ് കൂ​​​ട്ടാ​​​യി തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യോ​​​ട് ഇ​​​പ്പോ​​​ള്‍ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ നാ​​​ളെ സ​​​തീ​​​ശ​​​ന്‍ എ​​​ന്തു പ​​​റ​​​യു​​​ന്നു​​​വെ​​​ന്ന് നോ​​​ക്കി​​​യി​​​ട്ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നും ബേ​​​ബി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Kerala

എ​ഫ്‌​സി​ആ​ര്‍​എ ഭേ​ദ​ഗ​തി: രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഉ​റ​ച്ച നി​ല​പാ​ടി​ല്ലെ​ന്ന് എം.​എ. ബേ​ബി

ക​ല്‍​പ്പ​റ്റ: ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ (എ​ഫ്‌​സി​ആ​ര്‍​എ) ഭേ​ദ​ഗ​തി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഉ​റ​ച്ച നി​ല​പാ​ടി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രേ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന സ​മ​യ​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്ക​ണം.

ബി​ജെ​പി​ക്കും ആ​ര്‍​എ​സ്എ​സി​നും അ​സൗ​ക​ര്യം ഉ​ണ്ടാ​ക്കു​ന്ന​വ​രെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഠി​ന​മാ​യ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ​മ ഭേ​ദ​ഗ​തി. ഇ​ത് അ​പ​ക​ട​ക​ര​മാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി ഉ​റ​ച്ച​നി​ല​പാ​ട് എ​ടു​ക്കി​ല്ല. ഗു​ജ​റാ​ത്തി​ല്‍ പൂ​ണൂ​ല്‍ കാ​ണി​ച്ച് പ​റ​ഞ്ഞ​ത് താ​ന്‍ പൂ​ണൂ​ല്‍ ധ​രി​ച്ച ബ്ര​ഹ്മ​ണ​നാ​ണെ​ന്നാ​ണ്.

ഒ​രാ​ള്‍ ബ്ര​ഹ്മ​ണ​നാ​ണോ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ​മാ​ണോ എ​ന്ന​തി​ല്‍ പ്ര​സ​ക്തി​യി​ല്ല. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​റി​ല്ല.

കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​രു​മാ​യാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ ഡീ​ല്‍. എ​ല്‍​ഡി​എ​ഫി​ന് പു​റ​ത്തു​ള്ള ഒ​രു സം​ഘ​ട​ന​യു​മാ​യും പാ​ര്‍​ട്ടി​യു​മാ​യും സി​പി​എ​മ്മി​ന് ഡീ​ല്‍ ഇ​ല്ല. ത​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ​മോ ധാ​ര​ണ​യോ ഇ​ല്ലാ​ത്ത​വ​ര്‍ ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ നോ​ക്കി വോ​ട്ട് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത് അ​വ​രു​ടെ കാ​ര്യ​മാ​ണ്.

കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്ന​ത് കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. അ​ത് പൂ​ട്ടി​ച്ച​ത് എ​ല്‍​ഡി​എ​ഫാ​ണ്. തൃ​ശൂ​രി​ല്‍ ബി​ജെ​പി​ക്ക് എം​പി ഉ​ണ്ടാ​യ​തും കോ​ണ്‍​ഗ്ര​സ് ഡീ​ലി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍​കാ​ല​ത്തേ​ക്കാ​ള്‍ 85,000 വോ​ട്ട് കോ​ണ്‍​ഗ്ര​സി​ന് കു​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ബി​ജെ​പി വി​ജ​യി​ച്ച​ത്. അ​ത്ത​ര​ക്കാ​രാ​ണ് ഫാ​സി​സ്റ്റ് ശ​ക്തി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​നെ​തി​രേ ഇ​ല്ലാ​ക്ക​ഥ​ക​ള്‍ പ​ട​ച്ചു​വി​ടു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ എ​സ്ഡി​പി​ഐ അ​വ​രു​ടെ സ്ഥ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ച്ച​ത് യു​ഡി​എ​ഫി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണെ​ന്നാ​ണ് അ​വി​ടെ പോ​യ​പ്പോ​ള്‍ മ​ന​സി​ലാ​യ​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

National

എഫ്സിആർഎ ബിൽ; നി​യ​മ​ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണം: എം.​എ.​ ബേ​ബി

ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ സം​ഭാ​വ​ന (നി​യ​ന്ത്ര​ണ) നി​യ​മ​ത്തി​ന്‍റെ (എ​ഫ്സി​ആ​ർ​എ) ഭേ​ദ​ഗ​തി റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രിക്കു ക​ത്തെ​ഴു​തി സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി.

കേ​ന്ദ്രം ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള നി​യ​മ​ഭേ​ദ​ഗ​തി ബി​ല്ലി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ക്കു​ന്നു​വെ​ന്നും ഭ​ര​ണ​ഘ​ട​നാ ധാ​ർ​മി​ക​ത​യു​ടെ​യും ജ​നാ​ധി​പ​ത്യ ത​ത്വ​ങ്ങ​ളു​ടെ​യും താ​ത്പ​ര്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി സ​ർ​ക്കാ​ർ നി​യ​മ​നി​ർ​മാ​ണ​ത്തി​ൽ​നി​ന്ന് ഉ​ട​ൻ പി​ന്മാ​റ​ണ​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ത്തി​ൽ പ​റ​യു​ന്നു.

നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ഭേ​ദ​ഗ​തി​ക​ൾ യു​ക്തി​സ​ഹ​മാ​യ നി​യ​ന്ത്ര​ണ​ത്തി​ൽ​നി​ന്ന് വ​ഴി​വി​ട്ട നി​യ​ന്ത്ര​ണ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണെന്നും ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​.

Kerala

എ​സ്ഡി​പി​ഐ​യു​മാ​യി ഡീലില്ല

ക​​​ണ്ണൂ​​​ർ: ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്ക് ക​​​ള്ള​​​വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യ ക​​​ന​​​ഗോ​​​ലു​​​വാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​തു​​​കൊ​​​ണ്ട് പ​​​ല വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി. സി​​​പി​​​എ​​​മ്മു​​​മാ​​​യി എ​​​സ്ഡി​​​പി​​​ഐ​​​ക്ക് നീ​​​ക്കു​​​പോ​​​ക്കി​​​ല്ലെ​​​ന്നും കേ​​​ര​​​ള​​​ത്തി​​​ൽ മൂ​​​ന്നാം ത​​​വ​​​ണ​​​യും എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​മെ​​​ന്നും ദീ​​​പി​​​ക​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ച്ച പ്ര​​​ത്യേ​​​ഖ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ ബേ​​​ബി പ​​​റ​​​ഞ്ഞു.

? അ​​​ഞ്ച് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലാ​​​ണ​​​ല്ലോ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​ട​​​തു​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ എ​​​ന്താ​​​ണ്

അ​​​ഞ്ച് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​പ്പോ​​​ൾ ര​​​ണ്ടു സ്ഥ​​​ല​​​ത്താ​​​ണ് സി​​​പി​​​എ​​​മ്മു കൂ​​​ടി ഉ​​​ൾ​​​പ്പെ​​​ട്ട രാ​​​ഷ്‌​​​ട്രീ​​​യ സം​​​വി​​​ധാ​​​നം ഭ​​​ര​​​ണ​​​ത്തി​​​ലു​​​ള്ള​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ഡി​​​എം​​​കെ​​​യും വീ​​​ണ്ടും വി​​​ജ​​​യ​​​ത്തി​​​ലേ​​​ക്ക് നീ​​​ങ്ങി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. അ​​​തി​​​ന്‍റെ​​​യൊ​​​രു ശു​​​ഭാ​​​പ്തി വി​​​ശ്വാ​​​സ​​​മു​​​ണ്ട്. ബം​​​ഗാ​​​ളി​​​ൽ പ്ര​​​ത്യേ​​​ക സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സും ബി​​​ജെ​​​പി​​​യു​​​മാ​​​ണ് അവിടെ മു​​​ഖ്യ​​​ക​​​ക്ഷി​​​ക​​​ൾ. ജ​​​ന​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച​​​ട​​​ത്തോ​​​ളം അ​​​വ ര​​​ണ്ടും ത​​​മ്മി​​​ൽ വ​​​ലി​​​യ വ്യ​​​ത്യാ​​​സ​​​മി​​​ല്ല. ജ​​​ന​​​ദ്രോ​​​ഹ​​​ന​​​യ​​​മാ​​​ണ് തൃ​​​ണ​​​മൂ​​​ൽ പി​​​ന്തു​​​ട​​​രു​​​ന്ന​​​ത്. വ​​​ർ​​​ഗീ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണ് ബി​​​ജെ​​​പി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ട്ടി അ​​​വി​​​ടെ വ​​​ള​​​രെ ദു​​​ർ​​​ബ​​​ല​​​മാ​​​ണ്. മു​​​മ്പ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ​​​വും കോ​​​ൺ​​​ഗ്ര​​​സും ധാ​​​ര​​​ണ​​​യു​​​ണ്ടാ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി 294 സീ​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ പോ​​​കു​​​മെ​​​ന്നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ന്താ​​​യാ​​​ലും ഇ​​​ട​​​തു​​​പ​​​ക്ഷം അ​​​തി​​​ന്‍റെ സ്വാ​​​ധീ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ​​​മു​​​ന്ന​​​ണി മൂ​​​ന്നാം ഊ​​​ഴ​​​ത്തി​​​ലേ​​​ക്ക് ജ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. ആ​​​സാ​​​മി​​​ലും ബി​​​ജെ​​​പി വി​​​രു​​​ദ്ധ ചേ​​​രി​​​ക്കെ​​​തി​​​രേ സി​​​പി​​​എം മ​​​ത്സ​​​രി​​​ക്കു​​​ന്നു​​​ണ്ട്.

? കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ​​​യാ​​​ത്ര, 3000 രൂ​​​പ ക്ഷേ​​​മ​​​പെ​​​ൻ​​​ഷ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യാ​​​ണ് രാ​​​ഹു​​​ൽ ഗാ​​​ന്ധി കേ​​​ര​​​ള​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ത്

കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ത്ത​​​രം വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​മ്പോ​​​ൾ ജ​​​ന​​​ങ്ങ​​​ൾ ചി​​​രി​​​ക്കും. 32 ല​​​ക്ഷം പേ​​​ർ​​​ക്ക് 600 രൂ​​​പ വീ​​​തം ന​​​ൽ​​​കേ​​​ണ്ട പെ​​​ൻ​​​ഷ​​​ൻ 18 മാ​​​സം കു​​​ടി​​​ശി​​​ക​​​യാ​​​ക്കി​​​യ​​​ത് ഏ​​​റ്റ​​​വും അ​​​വ​​​സാ​​​നം ഭ​​​ര​​​ണ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണ്. എ​​​ന്നാ​​​ൽ, അ​​​ന്ന് 32 ല​​​ക്ഷം പേ​​​ർ​​​ക്ക് മാ​​​ത്രം കൊ​​​ടു​​​ത്ത പെ​​​ൻ​​​ഷ​​​ൻ ഇ​​​ന്ന് 62 ല​​​ക്ഷം പേ​​​ർ​​​ക്ക് 2000 രൂ​​​പ വീ​​​തം കൊ​​​ടു​​​ക്കു​​​ക​​​യാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ്. ഇ​​​പ്പോ​​​ൾ 3000 രൂ​​​പ ന​​​ൽ​​​കു​​​മെ​​​ന്ന വാ​​​ഗ്ദാ​​​നം ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്ന​​​ത് ന​​​രേ​​​ന്ദ്ര മോ​​​ദി​​​യെ​​​യാ​​​ണ്.
ന​​​രേ​​​ന്ദ്ര​​​ മോ​​​ദി വ​​​ന്നുക​​​ഴി​​​ഞ്ഞാ​​​ൽ വി​​​ദേ​​​ശ​​​ത്ത് നി​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്ന് വെ​​​ട്ടി​​​ച്ചു കൊ​​​ണ്ടു​​​പോ​​​യി​​​രി​​​ക്കു​​​ന്ന ക​​​ള്ള​​​പ്പ​​​ണം ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് 15 ല​​​ക്ഷം വീ​​​തം നി​​​ക്ഷേ​​​പി​​​ക്കു​​​മെ​​​ന്നാ​​​ണ് പ​​​റ​​​ഞ്ഞ​​​ത്. ഇ​​​തി​​​നു സ​​​മാ​​​ന​​​മാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ വാ​​​ഗ്ദാ​​​നം. സ​​​മാ​​​ന​​​മാ​​​യ​​​ത് യാ​​​ദൃ​​​ച്ഛി​​​ക​​​മ​​​ല്ല. ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​ക്ക് ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ക​​​ള്ള വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​ൻ പ​​​രി​​​ശീ​​​ല​​​നം ന​​​ൽ​​​കി​​​യ ക​​​ന​​​ഗോ​​​ലു​​​വാ​​​ണ് ഇപ്പോൾ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യ്ക്കും അ​​​തു​​​പോ​​​ലെ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കും ഉ​​​പ​​​ദേ​​​ശം കൊ​​​ടു​​​ക്കു​​​ന്ന​​​ത്. ഈ ​​​ക​​​രാ​​​റു​​​കാ​​​ര​​​നെ രാ​​​ഷ്‌​​​ട്രീ​​​യ പ്ര​​​ച​​​ര​​​ണം ഏ​​​ൽ​​​പി​​​ച്ചാ​​​ൽ ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള അ​​​ബ​​​ദ്ധ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കും.

? ക​​​ഴി​​​ഞ്ഞ 10 വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ർ​​​ഗീ​​​യ​​​ക​​​ലാ​​​പം ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും വ​​​ർ​​​ഗീ​​​യ ചേ​​​രി​​​തി​​​രി​​​വ് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടോ

കേ​​​ര​​​ള​​​ത്തി​​​ൽ 10 വ​​​ർ​​​ഷം വ​​​ർ​​​ഗീ​​​യ ല​​​ഹ​​​ള ന​​​ട​​​ക്കാ​​​തി​​​രു​​​ന്ന​​​ത് വ​​​ർ​​​ഗീ​​​യവാ​​​ദി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ട​​​ല്ല. വ​​​ർ​​​ഗീ​​​യ വാ​​​ദി​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ലു​​​ണ്ട്. വ​​​ർ​​​ഗീ​​​യ വി​​​ഭ​​​ജ​​​നം ന​​​ട​​​ത്താ​​​നും അ​​​വ​​​ർ ശ്ര​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ന്നാ​​​ൽ, അ​​​വ​​​ർ​​​ക്ക് ത​​​ല​​​പൊ​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത വി​​​ധ​​​ത്തി​​​ൽ ശ​​​ക്ത​​​മാ​​​യ മ​​​തേ​​​ത​​​ര​​​ത്വ മ​​​ത​​​നി​​​ര​​​പേ​​​ക്ഷ മൂ​​​ല്യ​​​ങ്ങ​​​ൾ മു​​​റു​​​കെ പി​​​ടി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ കേ​​​ര​​​ള​​​ത്തി​​​നു​​​ണ്ട്. എ​​​ന്നാ​​​ൽ വ​​​ർ​​​ഗീ​​​യ ബോ​​​ധ​​​ത്തി​​​ൽ നി​​​ന്നും കേ​​​ര​​​ള​​​ത്തെ മു​​​ഴു​​​വ​​​ൻ ജ​​​ന​​​ങ്ങ​​​ളെ​​​യും ര​​​ക്ഷി​​​ക്കാ​​​ൻ ഇ​​​നി​​​യും പ​​​രി​​​ശ്ര​​​മി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ആ ​​​പ​​​രി​​​ശ്ര​​​മ​​​മാ​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷ ജ​​​നാ​​​ധി​​​പ​​​ത്യ മു​​​ന്ന​​​ണി ശ്ര​​​മി​​​ച്ചു​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

? എ​​​സ്ഡി​​​പി​​​ഐ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ ക​​​ക്ഷി​​​ക​​​ളു​​​മാ​​​യി നീ​​​ക്കു​​​പോ​​​ക്കു​​​ണ്ടോ

സി​​​പി​​​എ​​​മ്മു​​​മാ​​​യി എ​​​സ്ഡി​​​പി​​​ഐ​​​ക്ക് നീ​​​ക്കു​​​പോ​​​ക്കി​​​ല്ല. ഇ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശൈ​​​ലി​​​യും ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ഷ്‌​​​ട്രീ​​​യ​​​വും സി​​​പി​​​എം ന​​​യ​​​ങ്ങ​​​ൾ​​​ക്ക് അ​​​നു​​​കൂ​​​ല​​​മ​​​ല്ല. ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി മ​​​ത​​​രാ​​​ഷ്‌​​​ട്ര​​​വാ​​​ദി​​​ക​​​ളാ​​​ണ്. അ​​​വ​​​ർ​​​ക്ക് ഈ ​​​നി​​​ല​​​പാ​​​ട് ഇ​​​ല്ലെ​​​ന്ന് തു​​​റ​​​ന്നു​​​പ​​​റ​​​യാ​​​ൻ ത​​​യാ​​​റാ​​​ക​​​ണം. പി​​​ഡി​​​പി സ്വ​​​മേ​​​ധ​​​യാ പി​​​ന്തു​​​ണ ത​​​ന്ന​​​താ​​​ണ്. അ​​​ത് അ​​​വ​​​രു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണ്. വ​​​ർ​​​ഗീ​​​യ നി​​​ല​​​പാ​​​ട് ഒ​​​രു​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​വ​​​ർ സ്വീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ൾ അ​​​വ​​​ർ​​​ക്ക് ആ ​​​നി​​​ല​​​പാ​​​ടി​​​ല്ല.

? കോ​​​ൺ​​​ഗ്ര​​​സ് ഉ​​​യ​​​ർ​​​ത്തു​​​ന്ന ബി​​​ജെ​​​പി-​​​സി​​​പി​​​എം ഡീ​​​ൽ

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ജ​​​ന​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ശ്ന​​​ങ്ങ​​​ൾ, രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ നി​​​ല​​​പാ​​​ടു​​​ക​​​ൾ, വ​​​ർ​​​ഗീ​​​യ​​​ത തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ച​​​ർ​​​ച്ച ചെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, ഇ​​​തൊ​​​ക്കെ വ​​​ഴി തെ​​​റ്റി​​​ച്ചു​​​വി​​​ടാ​​​നാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് ഡീ​​​ൽ വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്. ഡീ​​​ൽ വി​​​ഷ​​​യ​​​ത്തി​​​ലൂ​​​ടെ കോ​​​ൺ​​​ഗ്ര​​​സ് മ​​​തേ​​​ത​​​ര മ​​​ന​​​സു​​​ള്ള കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണ്. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സം​​​ശ​​​യം ജ​​​നി​​​പ്പി​​​ക്കു​​​ന്നു. ഡീ​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള മ​​​റു​​​പ​​​ടി മാ​​​ത്ര​​​മാ​​​ണ് സി​​​പി​​​എം പ​​​റ‍​യു​​​ന്ന​​​ത്. ഇ​​​നി ഡീ​​​ൽ വി​​​ഷ​​​യ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ ഭാ​​​ഗ​​​ത്ത് നി​​​ന്ന് പ്ര​​​തി​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​കി​​​ല്ല. വി​​​ക​​​സ​​​ന​​​കാ​​​ര്യ​​​ങ്ങ​​​ൾ മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും പ്ര​​​ചാ​​​ര​​​ണ​​​വി​​​ഷ​​​യം.

? കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി ഡീ​​​ൽ ഉ​​​ണ്ടോ

കേ​​​ര​​​ള​​​ത്തി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലും ലോ​​​ക്സ​​​ഭ​​​യി​​​ലും ബി​​​ജെ​​​പി​​​ക്ക് സീ​​​റ്റ് കി​​​ട്ടി​​​യ​​​ത് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടു​​​കൂ​​​ടി​​​യാ​​​ണ്. ഇ​​​ത് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത് കോ​​​ൺ​​​ഗ്ര​​​സ്-​​​ബി​​​ജെ​​​പി ഡീ​​​ലാ​​​ണ്. ഇ​​​ന്ത്യ​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​മാ​​​യി മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ഡീ​​​ലി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത് കോ​​​ൺ​​​ഗ്ര​​​സാ​​​ണ്. ബി​​​ജെ​​​പി​​​യു​​​ടെ ലേ​​​ബ​​​ർ കോ​​​ഡി​​​നെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ എ​​​തി​​​ർ​​​ത്ത​​​പ്പോ​​​ൾ കോ​​​ൺ​​​ഗ്ര​​​സ് ഭ​​​രി​​​ക്കു​​​ന്ന ക​​​ർ​​​ണാ​​​ട​​​ക സ​​​ർ​​​ക്കാ​​​ർ ലേ​​​ബ​​​ർ കോ​​​ഡ് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ്.
ഇ​​​സ്ര​​​യേ​​​ൽ-​​​പ​​​ല​​​സ്തീ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ ചി​​​ല കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച് ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന് പി​​​ന്തു​​​ണ ന​​​ല്കു​​​ന്നു. പ​​​ല ദി​​​ശ​​​യി​​​ലാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ പോ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, സി​​​പി​​​എ​​​മ്മി​​​ന് ഒ​​​രു ന​​​യ​​​മാ​​​ണു​​​ള്ള​​​ത്.

? സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ യു​​​ഡി​​​എ​​​ഫ് സ്വ​​​ത​​​ന്ത്ര​​​രാ​​​യി മ​​​ത്സ​​​രി​​​ക്കു​​​ന്പോ​​​ൾ

സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് വേ​​​ണ്ടി തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തെ വ​​​ഞ്ചി​​​ച്ചാ​​​ണ് ത​​​ങ്ങ​​​ളെ അ​​​രുംകൊ​​​ല ചെ​​​യ്ത​​​വ​​​രു​​​ടെ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ലേ​​​ക്ക് ഇ​​​വ​​​ർ പോ​​​കു​​​ന്ന​​​ത്. നാ​​​ലോ അ​​​ഞ്ചോ പേ​​​ർ മാ​​​ത്ര​​​മാ​​​ണ് സ്ഥാ​​​ന​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് വേ​​​ണ്ടി പോ​​​കു​​​ന്ന​​​ത്. 99.99 ശ​​​ത​​​മാ​​​നം പേ​​​ർ ഈ ​​​പാ​​​ർ​​​ട്ടി​​​യി​​​ൽ ഇ​​​പ്പോ​​​ഴും ഉ​​​ണ്ട്. പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​വ​​​ർ​​​ഗ വി​​​രു​​​ദ്ധ​​​മാ​​​യ മോ​​​ഹ​​​ങ്ങ​​​ൾ ചി​​​ല​​​രി​​​ൽ വ​​​രു​​​ന്നു​​​ണ്ട്. അ​​​വ​​​രെ പാ​​​ർ​​​ട്ടി തി​​​രു​​​ത്തു​​​ന്നു​​​മു​​​ണ്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​രു​​​ന്പോ​​​ൾ മാ​​​ത്ര​​​മാ​​​ണ് സ്ഥാ​​​ന​​​മോ​​​ഹി​​​ക​​​ൾ സി​​​പി​​​എ​​​മ്മി​​​ൽ നി​​​ന്നും പോ​​​കു​​​ന്ന​​​ത്.

Kerala

ബിജെപി-സിപിഎം ഡീൽ ആരോപണം വ്യാജം: എം.എ. ബേബി

പത്തനംതിട്ട: ബിജെപി - സിപിഎം ഡീൽ എന്ന പേരിൽ ഉന്നതരായ കോൺഗ്രസ് നേതാക്കൾ കേരളത്തിലെത്തി സിപിഎമ്മിനെതിരേ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. പത്തനംതിട്ട പ്രസ്ക്ലബിന്‍റെ ജനമനസ് സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇത്തരം ആരോപണം ഉന്നയിച്ചത് ബിജെപിക്കെതിരേ രൂപപ്പെട്ടിട്ടുള്ള ഇന്ത്യ സഖ്യത്തിന്‍റെ പൊതുകാഴ്ചപ്പാടിനെതിരാണ്. രാജ്യത്തു ബിജെപിയെ നേരിടാൻ വേണ്ടി രൂപീകരിച്ച ഇന്ത്യ സഖ്യത്തിലെ കക്ഷികൾ പരസ്പരം മത്സരിക്കേണ്ട സാഹചര്യമുണ്ടായാൽ അതു ബിജെപിക്കു ഗുണകരമാകുന്ന സാഹചര്യത്തിലാകരുതെന്നത് പൊതുധാരണയാണ്. ഇതിനു വിരുദ്ധമായാണ ഖാർഗെയും രാഹുലും പറയുന്നത്.

ഇന്ത്യ ബ്ലോക്ക് ശക്തിപ്പെടണമെന്നതാണ് സിപിഎം താത്പര്യം. നനഞ്ഞ പടക്കമാണ് രാഹുൽ ഗാന്ധി വീണ്ടും പൊട്ടിക്കുന്നതെന്നും ബേബി പറഞ്ഞു. ഇന്ത്യ സഖ്യത്തിൽ പെട്ട ഒരു മുഖ്യമന്ത്രിയെയാണ് വ്യാജ ആരോപണത്തിന്‍റെ പേരിൽ അറസ്റ്റ് ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെടുന്നത്.

സിപിഎം - ബിജെപി ഡീൽ എന്നത് വ്യാജ ആരോപണമാണ്. ത്രിപുര, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിയ്ക്കു വളരാൻ സാഹചര്യമൊരുക്കിയത് കോൺഗ്രസാണെന്നു കാണാം. ഡൽഹിയിൽ ആപ്പിനു ഭരണം നഷ്ടമാകുന്നതിലും കോൺഗ്രസ് സമീപനം കാരണമായിട്ടുണ്ട്.

കേരളത്തിലെ സമീപകാല ചരിത്രത്തിലും ബിജെപി, കോൺഗ്രസ് ബന്ധം എടുത്തുകാട്ടാൻ ധാരാളമുണ്ട്. 2016ൽ നേമത്ത് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ സഹായം ചെയ്തത് കോൺഗ്രസുകാരാണ്. 2021ൽ സിപിഎം ഇത് പൂട്ടിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കൊല്ലം, തിരുവനന്തപുരം കോർപറേഷനുകളിൽ സിപിഎമ്മിനെ അധികാരത്തിൽ നിന്നകറ്റാൻ ബിജെപിയും കോൺഗ്രസും പരസ്പരം സഹായിച്ചു. പഴയ കോലീബി സഖ്യവും എം.എ. ബേബി ഓർമിപ്പിച്ചു.

പൊതുയോഗങ്ങളിൽ ചോദ്യം വന്നാൽ സാഹചര്യം അനുസരിച്ച് മറുപടി

പൊതുയോഗങ്ങളിൽ പ്രസംഗിക്കുമ്പോൾ സദസിൽ നിന്ന് ചോദ്യം വന്നാൽ അപ്പോഴത്തെ സാഹചര്യത്തിന് അനുസരിച്ച് മറുപടി നൽകുമെന്ന് എം.എ. ബേബി പറഞ്ഞു.

കോന്നിയിൽ പ്രസംഗത്തിനിടെ ചോദ്യം ഉയർന്നപ്പോൾ വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ബേബി.

പൊതുയോഗത്തിൽ ചോദ്യം ചോദിക്കാൻ ശ്രമിച്ചയാൾ തന്നെ സാഹചര്യം വ്യക്തമാക്കിയിടുണ്ട്. ജനങ്ങളുമായുള്ള ഇടപെടലിന് ഒരു ശൈലി വേണമെന്നത് എല്ലാവർക്കും ബാധകമാണ്. വിമർശനങ്ങൾ ഉൾക്കൊണ്ട് പ്രവർത്തനശൈലി മാറ്റേണ്ട സാഹചര്യവും ചിലപ്പോഴുണ്ടാകാം.

കേരളത്തിൽ പിണറായി വിജയനെ ടാർഗറ്റ് ചെയ്തുകൊണ്ടുള്ള ചില നീക്കങ്ങളുണ്ട്. പ്രളയകാലത്തും കോവിഡിലും കേരളത്തെ സംരക്ഷിച്ചു നിർത്തിയ മുഖ്യമന്ത്രിയാണ് അദ്ദേഹം. കമ്യൂണിസ്റ്റുകാർക്ക് ദൈവത്തിൽ വിശ്വാസമില്ലെങ്കിലും ദൈവത്തിന് കമ്യൂണിസ്റ്റുകാരിൽ വിശ്വാസമുണ്ടെന്നതിനു തെളിവാണ് കേരളം വെല്ലുവിളി നേരിട്ട കാലഘട്ടത്തിൽ പിണറായിയെ നേതൃസ്ഥാനത്ത് എത്തിച്ചതെന്നു പറഞ്ഞത് അന്തരിച്ച ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയാണെന്ന് ബേബി ചൂണ്ടിക്കാട്ടി.

ജി.സുധാകരനെ മുഖ്യമന്ത്രി വ്യക്തിപരമായി വിമർശിച്ചിട്ടില്ല. അദ്ദേഹത്തിന്‍റെ നിലപാടിനെ വിമർശിക്കാനാന്നണ് ചെറ്റത്തരം എന്ന വാക്കുപയോഗിച്ചത്. ഓരോരുത്തർക്കും അവരുടെ ഭാഷയുണ്ട്. പാർട്ടി അച്ചടക്കത്തിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നേതാവാണ് പിണറായി വിജയൻ. അദ്ദേഹത്തിന്‍റെ ഏതാനും വാക്കുകളെ പർവതീകരിച്ച് പെരുമാറ്റ ദൂഷ്യം ആരോപിക്കാനാണ് ശ്രമിക്കുന്നത്.

മറുവശത്ത് വികസനത്തിന്‍റെ കാര്യത്തിൽ പിണറായി വിജയനുള്ള കണിശതയും നിശ്ചയദാർഢ്യവും മറ്റൊരു ഭരണാധികാരിയിലും കണ്ടിട്ടില്ല. ദേശീയ പാത വികസനത്തിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടുകളെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പോലും പ്രശംസിച്ചിട്ടുണ്ട്.
കഴിഞ്ഞ പത്തു വർഷം എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് എന്താണ് ചെയ്തത് എന്നതിനനുസരിച്ച ചർച്ച നടക്കണം.

ആരോഗ്യ മേഖലയിൽ നേട്ടം

ആരോഗ്യ മേഖലയിൽ കഴിഞ്ഞ കാലയളവിൽ വലിയ നേട്ടങ്ങൾ കൊയ്യാൻ കഴിഞ്ഞതായി ബേബി ചൂണ്ടിക്കാട്ടി. ആരോഗ്യരംഗത്തെ പിഴവുകൾ ലോകവ്യാപകമായ പ്രതിഭാസമാണ്. ഇതുമായി താരതമ്യപ്പെടുത്തുന്പോൾ കേരളത്തിലുണ്ടാകുന്നത് നേരിയ ശതമാനം മാത്രമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പിഴവുകളില്ലാതെ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കാൻ ആരോഗ്യ മേഖലയിലുള്ളവർക്ക് ബാധ്യതയുണ്ട്.

ഒരു തരത്തിലും തെറ്റുകൾ സംഭവിക്കാൻ പാടില്ല എന്നു തന്നെയാണ് നിലപാടെന്നും എം.എ. ബേബി പറഞ്ഞു. കേരളത്തിലെ സർക്കാർ ആശുപത്രികളിലുണ്ടായ മാറ്റം കാണാതെ പോകരുത്. അവയവമാറ്റ ശസ്ത്രക്രിയകൾ നടത്താൻ പോലും കഴിയുന്ന തരത്തിൽ ആശുപത്രികൾ മാറി. നാട്ടിൻപുറങ്ങളിൽപോലും ഹൃദയ ചികിത്സ ലഭിച്ചു തുടങ്ങിയതോടെ അനേക ജീവനുകളാണ് സംരക്ഷിക്കപ്പെട്ടത്. കേരളത്തിലെ താലൂക്ക്, ജില്ല, ജനറൽ ആശുപത്രികളിൽപോലും ഹൃദയ ശസ്ത്രക്രിയകൾ നടത്താൻ കഴിയുന്നുവെന്നത് വലിയ കാര്യമാണെന്ന് ബേബി അഭിപ്രായപ്പെട്ടു.

Kerala

ബേ​ബി​യും സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റും നോ​ക്കു​കു​ത്തി; എ​ല്ലാം ഗോ​വി​ന്ദ​നു നേരേ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ലാ​​​കാ​​​ല​​​ങ്ങ​​​ളി​​​ലെ വി​​​ഭാ​​​ഗീ​​​യ​​​ത ഒ​​​ഴി​​​ച്ചു​​​നി​​​ർ​​​ത്തി​​​യാ​​​ൽ സി​​​പി​​​എം അ​​​തി​​​ന്‍റെ സ​​​മീ​​​പ​​​കാ​​​ല​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ സം​​​ഘ​​​ട​​​നാ പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലൂ​​​ടെ​​​യാ​​​ണു ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന​​​ത്.

പാ​​​ർ​​​ട്ടി​​​യു​​​ടെ ശ​​​ക്തി​​​ദു​​​ർ​​​ഗ ങ്ങ​​​ളാ​​​യ ക​​​ണ്ണൂ​​​രി​​​ലും ആ​​​ല​​​പ്പു​​​ഴ​​​യി​​​ലും സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തിരേ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾത​​​ന്നെ അ​​​ഴി​​​മ​​​തി യാ​​​രോ​​​പ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ ഉ​​​ന്ന​​​യി​​​ച്ചു ചെ​​​ങ്കൊ​​​ടി മാ​​​റ്റി​​​പ്പി​​​ടി​​​ക്കേ​​​ണ്ട സ്ഥി​​​തിയി​​​ലെ​​​ത്തി. നി​​​സാ​​​ര​​​മാ​​​യി പ​​​രി​​​ഹ​​​രി​​​ക്കാ​​​വു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ഇ​​​ട​​​പെ​​​ടാ​​​തെ സി​​​പി​​​എം സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം ബോ​​​ധ​​​പൂ​​​ർ​​​വ​​​മാ​​​യ വീ​​​ഴ്ച വ​​​രു​​​ത്തി​​​യെ​​​ന്ന ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ലു​​​ണ്ട്. സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​നെ ത​​​ന്നെ​​​യാ​​​ണ് ഇ​​​തി​​​നെ​​​ല്ലാം കാ​​​ര​​​ണ​​​ഭൂ​​​ത​​​നാ​​​യി കാ​​​ണു​​​ന്ന​​​തും.

ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വാ​​​യ ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ സി​​​പി​​​എം വി​​​ട്ട​​​തും യു​​​ഡി​​​എ​​​ഫ് പി​​​ന്തു​​​ണ​​​യോ​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​കു​​​ന്ന​​​തും പാ​​​ർ​​​ട്ടി​​​ക്കു വ​​​ലി​​​യ പ്ര​​​ഹ​​​ര​​​മാ​​​ണ്. സു​​​ധാ​​​ക​​​ര​​​ൻ പോ​​​യാ​​​ൽ നൂ​​​റു സു​​​ധാ​​​ക​​​ര​​​ന്മാ​​​ർ ഇ​​​നി​​​യും വ​​​രു​​​മെ​​​ന്ന അ​​​ന്പ​​​ല​​​പ്പു​​​ഴ​​​യി​​​ലെ എം​​​എ​​​ൽ​​​എ​​​യും നി​​​ല​​​വി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യ എ​​​ച്ച്.​​​ സ​​​ലാ​​​മി​​​ന്‍റെ പ്ര​​​സം​​​ഗം അ​​​ത്ര ആ​​​വേ​​​ശ​​​ത്തോ​​​ടെ​​​യ​​​ല്ല ആ​​​ല​​​പ്പു​​​ഴ​​​ക്കാ​​​ർ ശ്ര​​​വി​​​ച്ച​​​ത്.സു​​​ധാ​​​ക​​​ര​​​ന്‍റെ പി​​​ണ​​​ക്കം തീ​​​ർ​​​ക്കാ​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നോ പാ​​​ർ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നോ വ​​​ലി​​​യ താ​​​ത്പ​​​ര്യ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല.

അ​​​തു​​​കൊ​​​ണ്ടാ​​​ണ് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ട്ടും സു​​​ധാ​​​ക​​​ര​​​നെ കാ​​​ണാ​​​നോ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ക്കാ​​​നോ മു​​​ഖ്യ​​​മ​​​ന്ത്രി ത​​​യാ​​​റാ​​​കാതിരുന്ന ത്. ഒ​​​രു പ​​​ക്ഷേ എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ സു​​​ധാ​​​ക​​​ര​​​നെ വീ​​​ട്ടി​​​ൽ പോ​​​യി ക​​​ണ്ടി​​​രു​​​ന്നു​​​വെ​​​ങ്കി​​​ൽ അ​​​ദ്ദേ​​​ഹം സി​​​പി​​​എം വി​​​ടി​​​ല്ലെന്നുള്ളത് ഉ​​​റ​​​പ്പാ​​​യി​​​രു​​​ന്നു. വീ​​​ട്ടി​​​ലെ​​​ത്തി​​​യ പാ​​​ർ​​​ട്ടി കേ​​​ന്ദ്ര ക​​​മ്മി​​​റ്റി​​​യം​​​ഗം സി.​​​എ​​​സ്.​​​ സു​​​ജാ​​​ത​​​യോ​​​ട് എ​​​ന്തെ​​​ങ്കി​​​ലും ഒ​​​ന്നു പ​​​റ​​​യാ​​​ൻ പോ​​​ലും അ​​​ദ്ദേ​​​ഹം മ​​​ന​​​സു​​​ കാ​​​ണി​​​ച്ചി​​​ല്ല.

ഒ​​​ടു​​​വി​​​ൽ പാ​​​ർ​​​ട്ടി​​​യു​​​ടെ ഈ​​​റ്റി​​​ല്ല​​​മാ​​​യ ആ​​​ല​​​പ്പു​​​ഴ​​​യി​​​ലെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​വ് ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ സി​​​പി​​​എം വി​​​ട്ടു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സു​​​ധാ​​​ക​​​ര​​​ൻ ഇ​​​ഫ​​​ക്ട് എ​​​ത്ര​​​ത്തോ​​​ളം സി​​​പി​​​എ​​​മ്മി​​​നെ ദോ​​​ഷ​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് നി​​​ല​​​വി​​​ലെ അ​​​വ​​​സ്ഥ​​​യി​​​ൽ പ​​​റ​​​യാ​​​ൻ ക​​​ഴി​​​യി​​​ല്ല. എ​​​ന്നാ​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞാ​​​ൽ സു​​​ധാ​​​ക​​​ര​​​ൻ സി​​​പി​​​എം വി​​​ട്ട​​​തു ജി​​​ല്ല​​​യി​​​ലെ പാ​​​ർ​​​ട്ടി​​​യി​​​ൽ വ​​​ലി​​​യ പൊ​​​ട്ടി​​​ത്തെ​​​റി സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നു​​​ള്ള​​​ത് ഉ​​​റ​​​പ്പാ​​​ണ്.

ക​​​ണ്ണൂ​​​ർ ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ൽ പി.​​​കെ. ​​​ശ്യാ​​​മ​​​ള​​​യു​​​ടെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വ​​​ത്തി​​​നു സ്വീ​​​കാ​​​ര്യ​​​ത കു​​​റ​​​വാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​ണു പാ​​​ർ​​​ട്ടി ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റം​​​ഗം കൂ​​​ടി​​​യാ​​​യ ടി.​​​കെ.​​​ ഗോ​​​വി​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞ​​​ത്. ഭാ​​​ര്യ​​​യെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കാ​​​ൻ പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​ൻ ഇ​​​ട​​​പെ​​​ട്ടു​​​വെ​​​ന്നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പാ​​​ർ​​​ട്ടി വി​​​ട്ട ടി.​​​കെ.​​​ ഗോ​​​വി​​​ന്ദ​​​ൻ പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. സി​​​പി​​​എ​​​മ്മി​​​ൽ ഒ​​​രുകാ​​​ല​​​ത്തും സം​​​ഭ​​​വി​​​ക്കാ​​​ത്ത ഗു​​​രു​​​ത​​​ര​​​മാ​​​യ ആ​​​രോ​​​പ​​​ണ​​​മാ​​​ണു സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​ക്കെ​​​തി​​​രെ ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ട​​​ത്. ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ലെ പാ​​​ർ​​​ട്ടി​​​ക്കാ​​​കെ ടി.​​​കെ.​​​ ഗോ​​​വി​​​ന്ദ​​​ന്‍റെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ വ​​​ലി​​​യ നാ​​​ണ​​​ക്കേ​​​ടു​​​ണ്ടാ​​​ക്കി.

ആ​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കു മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​ൻ പോ​​​ലും നേ​​​താ​​​ക്ക​​​ൾ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന അ​​​വ​​​സ്ഥ​​​യാ​​​ണു ക​​​ണ്ട​​​ത്. മു​​​ന്പെ​​​ങ്ങും ക​​​ണ്ണൂ​​​രി​​​ലെ സി​​​പി​​​എ​​​മ്മി​​​ൽ ഇ​​​ങ്ങ​​​നെ​​​യൊ​​​രു പ്ര​​​തി​​​സ​​​ന്ധി ഉ​​​ണ്ടാ​​​യ​​​താ​​​യി ക​​​ണ്ടി​​​ട്ടി​​​ല്ല. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​ങ്കെ​​​ടു​​​ത്ത ജി​​​ല്ലാ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗ​​​ത്തി​​​ലും ശ്യാ​​​മ​​​ള​​​യെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​ക്കു​​​ന്ന​​​തി​​​ൽ നേ​​​താ​​​ക്ക​​​ൾ എ​​​തി​​​ർ​​​പ്പ് അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു. എ​​​ന്നി​​​ട്ടും തി​​​രു​​​ത്തി​​​യി​​​ല്ലെ​​​ന്ന ആ​​​ക്ഷേ​​​പ​​​മാ​​​ണ് ഉ​​​യ​​​ർ​​​ന്നു​​​വ​​​രു​​​ന്ന​​​ത്.

പാ​​​ല​​​ക്കാ​​​ട് മു​​​ൻ എം​​​എ​​​ൽ​​​എ പി.​​​കെ.​​​ ശ​​​ശി, ഇ​​​ടു​​​ക്കി​​​യി​​​ൽ മു​​​ൻ എം​​​എ​​​ൽ​​​എ എ​​​സ്.​​​ രാ​​​ജേ​​​ന്ദ്ര​​​ൻ, ക​​​ണ്ണൂ​​​രി​​​ലെ പ​​​യ്യ​​​ന്നൂ​​​രി​​​ൽ വി.​​​ കു​​​ഞ്ഞി​​​കൃ​​​ഷ്ണ​​​ൻ, കൊ​​​ല്ല​​​ത്തു കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​​യി​​​ൽ മു​​​ൻ എം​​​എ​​​ൽ​​​എ അ​​​യി​​​ഷാ​​​ പോ​​​റ്റി പി​​​ന്നെ വി.​​​എ​​​സ്.​​​ അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ പേ​​​ഴ്സ​​​ണ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റാ​​​യി​​​രു​​​ന്ന എ.​​​ സു​​​രേ​​​ഷ് എന്നിങ്ങ​​​നെ​​​യു​​​ള്ള പ്ര​​​മു​​​ഖ​​​രാ​​​ണ് ഈ ​​​അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തു സി​​​പി​​​എം ബ​​​ന്ധം ഉ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർ. പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളു​​​ടെ അ​​​ഴി​​​മ​​​തി​​​യും സ്വ​​​ജ​​​ന​​​പ​​​ക്ഷ​​​പാ​​​ത​​​വും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് ഇ​​​വ​​​രെ​​​ല്ലാം സി​​​പി​​​എം വി​​​ട്ട​​​ത്.

ഇ​​​താ​​​ണ് എം.​​​വി.​​​ ഗോ​​​വി​​​ന്ദ​​​നെ​​​യും നേ​​​താ​​​ക്ക​​​ളെ​​​യും പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ക്കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ സം​​​ഘ​​​ട​​​നാ​​​ പ്ര​​​തി​​​സ​​​ന്ധി ഗൗ​​​ര​​​വ​​​മു​​​ള്ള​​​താ​​​ണെ​​​ന്ന വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി​​​ക്കു​​​ള്ള​​​ത്. ജി.​​​ സു​​​ധാ​​​ക​​​ര​​​ൻ പാ​​​ർ​​​ട്ടി വി​​​ട്ട​​​തി​​​ൽ ബേ​​​ബി​​​യും ക​​​ടു​​​ത്ത നി​​​രാ​​​ശ​​​യി​​​ലാ​​​ണ്.

Kerala

സു​ധാ​ക​ര​നെ അ​ധി​ക്ഷേ​പി​ച്ച​ത് വ്യാ​ജ അ​ക്കൗ​ണ്ടു​ക്ക​ളി​ൽ നി​ന്നാ​യി​രി​ക്കാ​മെ​ന്ന് എം.​എ. ബേ​ബി

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ൽ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​നു​ള്ള മു​തി​ർ​ന്ന മു​ൻ സി​പി​എം നേ​താ​വ് ജി. ​സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട് ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. തീ​രു​മാ​നം ദു​ഖ​ക​ര​മാ​ണെ​ന്നും പാ​ർ​ട്ടി​യി​ൽ ആ​ലോ​ചി​ച്ച ശേ​ഷം കൂ​ടു​ത​ൽ പ്ര​തി​ക​ര​ണം ന​ട​ത്തു​മെ​ന്നും എം.​എ. ബേ​ബി വ്യ​ക്ത​മാ​ക്കി. സു​ധാ​ക​ര​നെ അ​ധി​ക്ഷേ​പി​ച്ച​ത് വ്യാ​ജ അ​ക്കൗ​ണ്ടു​ക്ക​ളി​ൽ നി​ന്നാ​യി​രി​ക്കാ​മെ​ന്നും കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ത്തി​ന് ഇ​പ്പോ​ഴി​ല്ലെ​ന്നും ബേ​ബി വ്യ​ക്ത​മാ​ക്കി.

Kerala

ടൗണ്‍ഷിപ് സാര്‍വത്രിക അംഗീകാരം നേടിയ കേരള മോഡല്‍: എം.എ. ബേബി

കല്‍പ്പറ്റ: ഉരുള്‍ ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് കല്‍പ്പറ്റയില്‍ സജ്ജമാക്കുന്ന ടൗണ്‍ഷിപ് സാര്‍വത്രിക അംഗീകാരം നേടിയ കേരള മോഡലാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി. ലോക രാഷ്ട്രങ്ങള്‍പോലും കേരളത്തെ അദ്ഭുതത്തോടെ നോക്കിക്കാണുന്ന നിലയില്‍ നാടൊന്നായി അതിജീവനഗാഥ എഴുതിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെയാകെ ചേര്‍ത്തുനിര്‍ത്തി അതിജീവിതര്‍ക്ക് മെച്ചപ്പെട്ട പുനരധിവാസം ഒരുക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായെന്നും ബേബി പറഞ്ഞു. ടൗണ്‍ഷിപ്പില്‍ സന്ദർശനം നടത്തിയശേഷമായിരുന്നു ബേബിയുടെ പ്രതികരണം.

എം.എ. ബേബി പാര്‍ട്ടി വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ്, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. ശശീന്ദ്രന്‍, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. ഗഗാറിന്‍, എ.എന്‍. പ്രഭാകരന്‍, വി.വി. ബേബി, എം. മധു, രുക്മിണി സുബ്രഹ്മണ്യന്‍, കല്‍പ്പറ്റ ഏരിയ സെക്രട്ടറി വി. ഹാരിസ്, വൈത്തിരി ഏരിയ സെക്രട്ടറി സി. യൂസഫ്, കല്‍പ്പറ്റ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി പി.കെ. ബാബുരാജ്, പുല്‍പ്പാറ ബ്രാഞ്ച് സെക്രട്ടറി കെ.ടി. മെഹബൂബ്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ക്കൊപ്പമാണ് ആദ്യഘട്ടം ഉദ്ഘാടനം കഴിഞ്ഞ ടൗണ്‍ഷിപ്പില്‍ ഇന്ന് രാവിലെ അദ്ദേഹം എത്തിയത്. ദുരന്തബാധിതര്‍ ബേബിയെ പൂക്കള്‍ നല്‍കി സ്വീകരിച്ചു. ടൗണ്‍ഷിപ്പിലെ വീടുകള്‍ അദ്ദേഹം സന്ദര്‍ശിച്ചു.

National

എസ്ഐആർ നടപടി ഉപേക്ഷിക്കണം: കമ്മീഷന് കത്തെഴുതി എം.എ. ബേബി

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന വോ​​​ട്ട​​​ർ​​​പ​​​ട്ടി​​​ക​​​യി​​​ലെ പ്ര​​​ത്യേ​​​ക തീ​​​വ്രപ​​​രി​​​ഷ്ക​​​ര​​​ണ (​​​എ​​​സ്ഐ​​​ആ​​​ർ) ത്തി​​​നെ​​​തി​​​രേ കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ന് ക​​​ത്ത​​​യ​​​ച്ച് സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

നി​​​ല​​​വി​​​ൽ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​നു ഭീ​​​ഷ​​​ണി​​​യാ​​​ണെ​​​ന്നും വോ​​​ട്ട​​​ർ​​​മാ​​​രെ ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ബേ​​​ബി ആ​​​രോ​​​പി​​​ച്ചു.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഏ​​​താ​​​നും മാ​​​സം മു​​​ന്പ് തി​​​ര​​​ക്കി​​​ട്ടു ന​​​ട​​​ത്തു​​​ന്ന എ​​​സ്ഐ​​​ആ​​​ർ ന​​​ട​​​പ​​​ടി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ സു​​​താ​​​ര്യ​​​ത​​​യെ ചോ​​​ദ്യംചെ​​​യ്യു​​​ന്നു. ഇ​​​തോ​​​ടൊ​​​പ്പം ബൂ​​​ത്ത് ലെ​​​വ​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​ർ നേ​​​രി​​​ടു​​​ന്ന സ​​​മ്മ​​​ർ​​​ദ​​​വും അ​​​ദ്ദേ​​​ഹം ക​​​ത്തി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

എ​ൽ​ഡി​എ​ഫ് വ​ൻ വി​ജ​യം ആ​വ​ർ​ത്തി​ക്കും: എം.​എ.​ ബേ​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വ​​​ൻ വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി.

മു​​​ന്പും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ മി​​​ന്നു​​​ന്ന വി​​​ജ​​​യം നേ​​​ടാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ത് ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​റ​​​പ്പി​​​ക്കു​​​ന്ന ഫ​​​ല​​​മാ​​​ണ് ഉ​​​ണ്ടാ​​​കാ​​​ൻ പോ​​​കു​​​ന്ന​​​തെ​​​ന്നും ബേ​​​ബി പ​​​റ​​​ഞ്ഞു.

District News

വ​ര്‍​ഗീ​യ​ത​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​വ​രെ അ​ക​റ്റി​നി​ര്‍​ത്ത​ണം: എം.​എ. ബേ​ബി

കൊ​ച്ചി: വ​ര്‍​ഗീ​യ​ത​യു​മാ​യി കൂ​ട്ടു​കൂ​ടു​ന്ന​വ​രെ അ​ക​റ്റി​നി​ര്‍​ത്താ​ന്‍ ജാ​ഗ്ര​ത​യു​ണ്ടാ​ക​ണ​മെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ എ​ല്‍​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ എ​റ​ണാ​കു​ളം ടൗ​ണ്‍​ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് വ​ര്‍​ഗീ​യ​ത​യ്ക്കും വി​ഭാ​ഗീ​യ​ത​യ്ക്കു​മെ​തി​രെ ജാ​ഗ്ര​ത​പാ​ലി​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ​പോ​രാ​ട്ട​മാ​ണ്. കേ​ര​ള​ത്തി​ന്‍റെ സു​ര​ക്ഷി​ത​ഭാ​വി​ക്കും ക്ഷേ​മ​ത്തി​നും അ​ത് പ്ര​ധാ​ന​മാ​ണെ​ന്നും ബേ​ബി പ​റ​ഞ്ഞു.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ​ന്‍. അ​രു​ണ്‍ അ​ധ്യ​ക്ഷ​നാ​യി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സ​തീ​ഷ് സ്ഥാ​നാ​ര്‍​ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. മ​ന്ത്രി പി. ​രാ​ജീ​വ്, മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, പ്ര​ഫ. കെ.​വി. തോ​മ​സ്, വി.​വി. ജോ​ഷി, സാ​ബു ജോ​ര്‍​ജ്, സി.​എം. ദി​നേ​ശ് മ​ണി, കെ.​ജെ. മാ​ക്‌​സി എം​എ​ല്‍​എ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും എ​ന്‍. അ​രു​ണ്‍ ചെ​യ​ര്‍​മാ​നും ജോ​ണ്‍ ഫെ​ര്‍​ണാ​ണ്ട​സ് ട്ര​ഷ​റു​മാ​യി 3001 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.

National

പി​എം​ശ്രീ​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നി​ല്ല; സി​പി​എ​മ്മും സി​പി​ഐ​യും ഒ​ന്നി​ച്ചു പോ​കു​മെ​ന്ന് എം.​എ. ബേ​ബി


‌‌ന്യൂ​ഡ​ൽ​ഹി: പി​എം ശ്രീ ​വി​വാ​ദ​ത്തി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നി​ല്ലെ​ന്ന് സി​പി​എം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. എ​ന്തെ​ല്ലാം ശ​രി​യാ​ണ് തെ​റ്റാ​ണു എ​ന്ന​തി​ൽ പ്ര​സ​ക്തി​യി​ല്ല. ഇ​പ്പോ​ൾ ഒ​രു ഉ​പ​സ​മി​തി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഭാ​വി​യി​ൽ കൂ​ടു​ത​ൽ ജാ​ഗ്ര​ത പു​ല​ർ​ത്തു​മെ​ന്നും പി​എം ശ്രീ​യി​ൽ ഒ​പ്പി​ട്ട​ത് സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വം പ​രി​ശോ​ധി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​കാ​ശ് ബാ​ബു ഉ​ത്ത​മ​നാ​യ സു​ഹൃ​ത്താ​ണ്. ഇ​നി കേ​ര​ള​ത്തി​ൽ എ​ത്തു​മ്പോ​ൾ ഒ​ന്നി​ച്ചു ഭ​ക്ഷ​ണം ക​ഴി​ക്കും. മാ​ധ്യ​മ​ങ്ങ​ൾ കു​രു​ക്കു​ന്ന ചോ​ദ്യം ചോ​ദി​ക്കു​മ്പോ​ൾ ചി​ല​പ്പോ​ൾ അ​തു​പോ​ലെ മി​ടു​ക്കോ​ടെ മ​റു​പ​ടി പ​റ​യേ​ണ്ടി വ​രും.

തെ​റ്റ്‌ പ​റ്റു​ന്ന​ത് മാ​നു​ഷി​ക​വും, ക്ഷ​മി​ക്കു​ന്ന​ത് ദൈ​വി​ക​വും എ​ന്നാ​ണെ​ല്ലോ. പ്ര​കാ​ശ് ബാ​ബു​വി​ന് തെ​റ്റു പ​റ്റി എ​ന്ന് ഞാ​ൻ പ​റ​യു​ന്നി​ല്ലെ​ന്നും നി​ങ്ങ​ൾ ചോ​ദി​ക്കു​മ്പോ​ൾ ചി​ല​പ്പോ​ൾ എ​നി​ക്കും പി​ശ​ക് സം​ഭ​വി​ക്കാ​മെ​ന്നും ബേ​ബി പ​റ​ഞ്ഞു.

പ്ര​കാ​ശ് ബാ​ബു​വും ഞാ​നും ഒ​രേ ജി​ല്ല​ക്കാ​ര​നാ​ണെ​ന്നും ഞ​ങ്ങ​ൾ ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​വു​മി​ല്ലെ​ന്നും സി​പി​എ​മ്മും സി​പി​ഐ​യും ഉ​ത്ത​മ സ​ഖാ​ക്ക​ളാ​യി ഒ​ന്നി​ച്ചു പോ​കു​മെ​ന്നും ബേ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു.

National

ഇ​ന്ത്യ-​ചൈ​ന ച​ർ​ച്ച​യെ സ്വാ​ഗ​തം ചെ​യ്ത് എം.​എ. ബേ​ബി

 

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​ചൈ​ന ച​ർ​ച്ച​യെ സ്വാ​ഗ​തം ചെ​യ്ത് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി. പു​തി​യ നീ​ക്ക​ത്തെ സി​പി​എം സ്വാ​ഗ​തം ചെ​യ്യു​ന്നു. ലോ​ക​ത്ത് ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള ര​ണ്ട് രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ അ​ടു​ക്കു​ന്ന​ത് ലോ​ക സ​മാ​ധാ​ന​ത്തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ലോ​ക രാ​ഷ്ട്രീ​യ​ത്തെ കു​റി​ച്ച് സാ​മാ​ന്യ ബോ​ധ​മു​ള്ള എ​ല്ലാ​വ​രും സ്വാ​ഗ​തം ചെ​യ്യും. ഏ​ക ധ്രു​വ ലോ​ക​ത്തി​ൽ നി​ന്നും ബ​ഹു ധ്രു​വ ലോ​ക​ത്തി​ലേ​ക്കു​ള്ള മാ​റ്റ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ബ്രി​ക്സ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

അ​മേ​രി​ക്ക​ൻ സാ​മ്രാ​ജ്യ​ത്വം ത​നി​സ്വ​ഭാ​വം കാ​ണി​ക്കു​ക​യാ​ണ്. ട്രം​പ് ചു​ങ്ക യു​ദ്ധം ആ​ണ് ന​ട​ത്തു​ന്ന​തെ​ന്നും എം ​എ ബേ​ബി പ​റ​ഞ്ഞു.

Latest News

Corehub Up