x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത​വി​ശ്വാ​സ​ത്തെ ഇ​ല്ലാ​താ​ക്കാന്‍ സ​ർ​ക്കാ​രി​നോ ഭ​ര​ണ​കൂ​ട​ത്തി​നോ ക​ഴി​യി​ല്ല: എം.​എ. ബേ​ബി


Published: June 14, 2026 02:06 AM IST | Updated: June 14, 2026 02:06 AM IST

തൃ​​​ശൂ​​​ർ: ഒ​​​രു മ​​​ത​​​വി​​​ശ്വാ​​​സ​​​ത്തെ​​​യും ഭ​​​ര​​​ണ​​​കൂ​​​ട തീ​​​രു​​​മാ​​​ന​​​ത്തി​​​ലൂ​​​ടെ​​​യോ സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​ലൂ​​​ടെ​​​യോ ഇ​​​ല്ലാ​​​യ്മ​​​ചെ​​​യ്യാ​​​ൻ ക​​​ഴി​​​യി​​​ല്ലെ​​​ന്നും മ​​​ത​​​വി​​​ശ്വാ​​​സ സ്വാ​​​ത​​​ന്ത്ര്യം നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്നി​​​ട​​​ത്ത് അ​​​തി​​​നു​​​വേ​​​ണ്ടി പൊ​​​രു​​​തി​​​യ ച​​​രി​​​ത്ര​​​മാ​​​ണ് ക​​​മ്യൂ​​​ണി​​​സ്റ്റു​​​കാ​​​ർ​​​ക്കു​​​ള്ള​​​തെ​​​ന്നും സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി പ​​​റ​​​ഞ്ഞു.

ഇ​​​എം​​​എ​​​സ് സ്മൃ​​​തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു സം​​​ഘ​​​ടി​​​പ്പി​​​ച്ച ദേ​​​ശീ​​​യ സെ​​​മി​​​നാ​​​റി​​​ൽ ‘രാ​​​ഷ്‌​​​ട്രീ​​​യം, മ​​​തം, സം​​​സ്കാ​​​രം’ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ഒ​​​രു മ​​​ത​​​വി​​​ഭാ​​​ഗ​​​ത്തെ ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​നം നി​​​രോ​​​ധി​​​ച്ചാ​​​ൽ അ​​​വ​​​ർ ഇ​​​ല്ലാ​​​താ​​​കു​​​ക​​​യ​​​ല്ല, കൂ​​​ടു​​​ത​​​ൽ വാ​​​ശി​​​യോ​​​ടെ പ്ര​​​വ​​​ർ​​​ത്തി​​​ച്ച് അ​​​തി​​​ന്‍റെ അ​​​സ്തി​​​ത്വം ഉ​​​റ​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ക.

മ​​​ത​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട തെ​​​റ്റാ​​​യ വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​​യും ആ​​​ചാ​​​ര​​​ങ്ങ​​​ളെ​​​യു​​​മെ​​​ല്ലാം സം​​​വാ​​​ദ​​​ത്തി​​​ലൂ​​​ടെ അ​​​ഭി​​​സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​ണം. ആ​​​ർ​​​എ​​​സ്എ​​​സ് വ​​​ള​​​രു​​​ന്ന​​​ത് തീ​​​വ്ര​​​മ​​​ത​​​വി​​​കാ​​​രം സൃ​​​ഷ്ടി​​​ച്ചു​​​കൊ​​​ണ്ടാ​​​ണെന്നും എം.​​​എ. ബേ​​​ബി പ​​​റ​​​ഞ്ഞു.

Tags : M.A. Baby CPM General Secretary eliminate religion ruling party

Recent News

Corehub Up