x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ഫ്‌​സി​ആ​ര്‍​എ ഭേ​ദ​ഗ​തി: രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഉ​റ​ച്ച നി​ല​പാ​ടി​ല്ലെ​ന്ന് എം.​എ. ബേ​ബി


Published: March 31, 2026 09:52 PM IST | Updated: March 31, 2026 09:52 PM IST

ക​ല്‍​പ്പ​റ്റ: ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ (എ​ഫ്‌​സി​ആ​ര്‍​എ) ഭേ​ദ​ഗ​തി​യി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ഉ​റ​ച്ച നി​ല​പാ​ടി​ല്ലെ​ന്ന് സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​ട​തു​പ​ക്ഷ​ത്തി​നെ​തി​രേ അ​ടി​സ്ഥാ​ന​ര​ഹി​ത ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന സ​മ​യ​ത്ത് രാ​ഹു​ല്‍ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​തി​ക​രി​ക്ക​ണം.

ബി​ജെ​പി​ക്കും ആ​ര്‍​എ​സ്എ​സി​നും അ​സൗ​ക​ര്യം ഉ​ണ്ടാ​ക്കു​ന്ന​വ​രെ കൈ​കാ​ര്യം ചെ​യ്യാ​ന്‍ ക​ഠി​ന​മാ​യ വ​കു​പ്പു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് എ​ഫ്‌​സി​ആ​ര്‍​എ നി​യ​മ​മ ഭേ​ദ​ഗ​തി. ഇ​ത് അ​പ​ക​ട​ക​ര​മാ​ണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ രാ​ഹു​ല്‍​ഗാ​ന്ധി ഉ​റ​ച്ച​നി​ല​പാ​ട് എ​ടു​ക്കി​ല്ല. ഗു​ജ​റാ​ത്തി​ല്‍ പൂ​ണൂ​ല്‍ കാ​ണി​ച്ച് പ​റ​ഞ്ഞ​ത് താ​ന്‍ പൂ​ണൂ​ല്‍ ധ​രി​ച്ച ബ്ര​ഹ്മ​ണ​നാ​ണെ​ന്നാ​ണ്.

ഒ​രാ​ള്‍ ബ്ര​ഹ്മ​ണ​നാ​ണോ പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വ​ര്‍​ഗ​മാ​ണോ എ​ന്ന​തി​ല്‍ പ്ര​സ​ക്തി​യി​ല്ല. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ല്‍ രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം ഉ​ണ്ടാ​കാ​റി​ല്ല.

കേ​ര​ള​ത്തി​ലെ വോ​ട്ട​ര്‍​മാ​രു​മാ​യാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ ഡീ​ല്‍. എ​ല്‍​ഡി​എ​ഫി​ന് പു​റ​ത്തു​ള്ള ഒ​രു സം​ഘ​ട​ന​യു​മാ​യും പാ​ര്‍​ട്ടി​യു​മാ​യും സി​പി​എ​മ്മി​ന് ഡീ​ല്‍ ഇ​ല്ല. ത​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ​മോ ധാ​ര​ണ​യോ ഇ​ല്ലാ​ത്ത​വ​ര്‍ ഏ​തെ​ങ്കി​ലും മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ നോ​ക്കി വോ​ട്ട് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ന്ന​ത് അ​വ​രു​ടെ കാ​ര്യ​മാ​ണ്.

കേ​ര​ള നി​യ​മ​സ​ഭ​യി​ല്‍ ബി​ജെ​പി അ​ക്കൗ​ണ്ട് തു​റ​ന്ന​ത് കോ​ണ്‍​ഗ്ര​സു​മാ​യു​ള്ള ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ്. അ​ത് പൂ​ട്ടി​ച്ച​ത് എ​ല്‍​ഡി​എ​ഫാ​ണ്. തൃ​ശൂ​രി​ല്‍ ബി​ജെ​പി​ക്ക് എം​പി ഉ​ണ്ടാ​യ​തും കോ​ണ്‍​ഗ്ര​സ് ഡീ​ലി​ലാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മു​ന്‍​കാ​ല​ത്തേ​ക്കാ​ള്‍ 85,000 വോ​ട്ട് കോ​ണ്‍​ഗ്ര​സി​ന് കു​റ​ഞ്ഞു. അ​ങ്ങ​നെ​യാ​ണ് ബി​ജെ​പി വി​ജ​യി​ച്ച​ത്. അ​ത്ത​ര​ക്കാ​രാ​ണ് ഫാ​സി​സ്റ്റ് ശ​ക്തി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന എ​ല്‍​ഡി​എ​ഫി​നെ​തി​രേ ഇ​ല്ലാ​ക്ക​ഥ​ക​ള്‍ പ​ട​ച്ചു​വി​ടു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഒ​രു മ​ണ്ഡ​ല​ത്തി​ല്‍ എ​സ്ഡി​പി​ഐ അ​വ​രു​ടെ സ്ഥ​നാ​ര്‍​ഥി​യെ പി​ന്‍​വ​ലി​ച്ച​ത് യു​ഡി​എ​ഫി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന മാ​നി​ച്ചാ​ണെ​ന്നാ​ണ് അ​വി​ടെ പോ​യ​പ്പോ​ള്‍ മ​ന​സി​ലാ​യ​തെ​ന്നും ബേ​ബി പ​റ​ഞ്ഞു.

Tags : FCRA controversy Rahul Gandhi M.A. Baby

Recent News

Corehub Up