ന്യൂഡൽഹി: സിപിഎം - ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ വ്യക്തതവേണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. വിഷയത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അദ്ദേഹം കത്തെഴുതി.
വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ പ്രസക്തി നഷ്ടമാകുമെന്നും സിപിഎം ജനറൽ സെക്രട്ടറി കത്തിൽ ഓർമ്മിപ്പിച്ചു. കത്തിന്റെ പകർപ്പ് ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കൾക്കും എം.എ. ബേബി കൈമാറി. തിങ്കളാഴ്ച ഇന്ത്യ സഖ്യത്തിന്റെ യോഗം ചേരാനിരിക്കെയാണ് ബേബിയുടെ നീക്കം.
കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമടക്കമുള്ള നേതാക്കൾ കേരളത്തിൽ പ്രചാരണത്തിനെത്തിയിരുന്നു. പ്രചാരണത്തിലുടനീളം സിപിഎമ്മിനെതിരെ അവർ ഡീൽ ആരോപണം ഉന്നയിച്ചിരുന്നു.
Tags : M.A. Baby Mallikarjun Kharge india block