x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എസ്ഡിപിഐയുമായി ധാരണയില്ല: എം.എ. ബേബി


Published: April 2, 2026 02:41 AM IST | Updated: April 2, 2026 02:41 AM IST

കൊ​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ എ​​​സ്ഡി​​​പി​​​ഐ​​​യു​​​മാ​​​യി ഇ​​​ട​​​തു​​​പ​​​ക്ഷം ഒ​​​രു ധാ​​​ര​​​ണ​​​യും ഉ​​​ണ്ടാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ആ​​​ര്‍ക്ക് വോ​​​ട്ട് ചെ​​​യ്യ​​​ണ​​​മെ​​​ന്നു​​​ള്ള​​​ത് അ​​​വ​​​രു​​​ടെ സ്വാ​​​ത​​​ന്ത്ര്യ​​​മാ​​​ണെ​​​ന്നും സി​​​പി​​​എം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എം.​​​എ. ബേ​​​ബി.

ജ​​​ന​​​ങ്ങ​​​ളെ പ​​​റ​​​ഞ്ഞു​​​പ​​​റ്റി​​​ക്കു​​​ന്ന​​​തി​​​ല്‍ ബി​​​ജെ​​​പി​​​യും കോ​​​ണ്‍ഗ്ര​​​സും ഒ​​​രേ പാ​​​ത​​​യി​​​ലാ​​​ണ്. രാ​​​ഹു​​​ല്‍ ഗാ​​​ന്ധി​​​യു​​​ടെ ഇ​​​ട​​​തു​​​പ​​​ക്ഷ വാ​​​ദം തി​​​ക​​​ച്ചും പ​​​രി​​​ഹാ​​​സ്യ​​​മാ​​​ണെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം പ്ര​​​സ്‌​​​ക്ല​​​ബ്ബിൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ ​​​പ്ര​​​സ് പ​​​രി​​​പാ​​​ടി​​​യി​​​ല്‍ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

വ​​​ര്‍ഗീ​​​യ​​​ത​​​യെ അ​​​നു​​​വാ​​​ദ​​​ര​​​ഹി​​​ത​​​മാ​​​യി സ​​​മീ​​​പി​​​ച്ചു​​​കൂ​​​ടെ​​​ന്ന നി​​​ല​​​പാ​​​ടാ​​​ണു​​​ള്ള​​​ത്. വി​​​വി​​​ധ​​​ത​​​രം വ​​​ര്‍ഗീ​​​യ​​​ത​​​യെ സ​​​മീ​​​ക​​​രി​​​ക്കു​​​ന്ന രീ​​​തി​​​യ​​​ല്ല സി​​​പി​​​എ​​​മ്മി​​​ന്. ആ​​​ര്‍എ​​​സ്എ​​​സ് ഭീ​​​ഷ​​​ണി​​​ക്കെ​​​തി​​​രാ​​​യി ഏ​​​തെ​​​ങ്കി​​​ലും സം​​​ഘ​​​ട​​​ന​​​ക​​​ള്‍ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച് ഇ​​​ട​​​തു​​​പ​​​ക്ഷം വി​​​ജ​​​യി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ച്ചാ​​​ല്‍ ആ ​​​തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കാ​​​ന്‍ അ​​​വ​​​ര്‍ക്കു സ്വാ​​​ത​​​ന്ത്ര്യ​​​മു​​​ണ്ട്.

ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി​​​യു​​​ടെ മ​​​ത​​​രാ​​​ഷ്‌​​​ട്ര വാ​​​ദ​​​ത്തെ സി​​​പി​​​എം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നി​​​ല്ല. നാ​​​ളെ ആ​​​ര്‍എ​​​സ്എ​​​സി​​​നെ​​​തി​​​രാ​​​യ രാ​​​ഷ്‌​​​ട്രീ​​​യ​​​ത്തി​​​ല്‍ എ​​​ന്തു നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന സാ​​​ങ്ക​​​ല്പി​​​ക ചോ​​​ദ്യ​​​ത്തി​​​ന് ഇ​​​ന്നു മ​​​റു​​​പ​​​ടി​​​യി​​​ല്ല.

രാ​​​ഷ്‌​​​ട്രീ​​​യ ത​​​ത്വ​​​ങ്ങ​​​ളി​​​ല്‍ ഉ​​​റ​​​ച്ചു​​​നി​​​ല്‍ക്കു​​​ന്ന​​​വ​​​രാ​​​ണ് ഇ​​​ട​​​തു​​​പ​​​ക്ഷം. എ​​​ന്നാ​​​ല്‍ നാ​​​ടി​​​ന്‍റെ ഇ​​​ന്ന​​​ത്തെ സാ​​​ഹ​​​ച​​​ര്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ആ​​​വ​​​ശ്യ​​​മാ​​​യ സ​​​മീ​​​പ​​​നം സ​​​ന്ദ​​​ര്‍ഭോ​​​ചി​​​ത​​​മാ​​​യി സ്വീ​​​ക​​​രി​​​ക്കും -​​​എം.​​​എ. ബേ​​​ബി പ​​​റ​​​ഞ്ഞു.

എ​​​സ്ഡി​​​പി​​​ഐ വോ​​​ട്ട് വേ​​​ണ്ടെ​​​ന്ന് യു​​​ഡി​​​എ​​​ഫ് കൂ​​​ട്ടാ​​​യി തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യോ​​​ട് ഇ​​​പ്പോ​​​ള്‍ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ നാ​​​ളെ സ​​​തീ​​​ശ​​​ന്‍ എ​​​ന്തു പ​​​റ​​​യു​​​ന്നു​​​വെ​​​ന്ന് നോ​​​ക്കി​​​യി​​​ട്ടു പ്ര​​​തി​​​ക​​​രി​​​ക്കാ​​​മെ​​​ന്നും ബേ​​​ബി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : No agreement M.A. Baby SDPI Kerala Assembly Election Niyama Sabha Election

Recent News

Corehub Up