x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ത​യാ​റാ​ക​ണം: ക​ർ​ദി​നാ​ൾ ആ​ന്‍റണി പൂ​ല

വെബ്ഡെസ്ക്
Published: November 27, 2026 01:22 AM IST | Updated: November 27, 2026 01:22 AM IST

ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ആ​​​​​ന്‍റ​​​​​ണി പൂ​​​​​ല.

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: നീ​​​​​തി, സ്വാ​​​​​ത​​​​​ന്ത്ര്യം, സ​​​​​മ​​​​​ത്വം, സാ​​​​​ഹോ​​​​​ദ​​​​​ര്യം എ​​​​​ന്നീ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​ മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ടി​​​​​ക്കാ​​​​​ൻ രാ​​​​​ജ്യ​​​​​ത്തെ പൗ​​​​​ര​​​​​ന്മാ​​​​​ർ ത​​​​​യാ​​​​​റാ​​​​​ക​​​​​ണ​​​​​മെ​​​​​ന്ന് ഭാ​​​​ര​​​​ത ക​​​​​ത്തോ​​​​​ലി​​​​​ക്കാ മെ​​​​​ത്രാ​​​​​ൻ സ​​​​​മി​​​​​തി (സി​​​​​ബി​​​​​സി​​​​​ഐ) അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ആ​​​​​ന്‍റ​​​​​ണി പൂ​​​​​ല.

മ​​​​​നു​​​​​ഷ്യ​​​​​ന്‍റെ അ​​​​​ന്ത​​​​​സ് സം​​​​​ര​​​​​ക്ഷി​​​​​ക്കാ​​​​​നും തു​​​​​ല്യാ​​​​​വ​​​​​സ​​​​​ര​​​​​ങ്ങ​​​​​ൾ ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നും ചി​​​​​ന്ത, ആ​​​​​വി​​​​​ഷ്കാ​​​​​രം, വി​​​​​ശ്വാ​​​​​സം, ആ​​​​​രാ​​​​​ധ​​​​​ന എ​​​​​ന്നി​​​​​വ​​​​​യ്ക്കു​​​​​ള്ള സ്വാ​​​​​ത​​​​​ന്ത്ര്യം നി​​​​​ല​​​​​നി​​​​​ർ​​​​​ത്താ​​​​​നും രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഐ​​​​​ക്യ​​​​​വും അ​​​​​ഖ​​​​​ണ്ഡ​​​​​ത​​​​​യും കാ​​​​​ത്തു​​​​​സൂ​​​​​ക്ഷി​​​​​ക്കാ​​​​​നും ഈ ​​​​​മൂ​​​​​ല്യ​​​​​ങ്ങ​​​​​ൾ അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം വ്യ​​​​​ക്ത​​​​​മാ​​​​​ക്കി. ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​ദി​​​​​ന​​​​​ത്തോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ച് പു​​​​​റ​​​​​ത്തി​​​​​റ​​​​​ക്കി​​​​​യ സ​​​​​ർ​​​​​ക്കു​​​​​ല​​​​​റി​​​​​ലാ​​​​​ണ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ഇ​​​​​ക്കാ​​​​​ര്യം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി​​​​​യ​​​​​ത്.

ഈ ​​​​​രാ​​​​​ജ്യം ഓ​​​​​രോ പൗ​​​​ര​​​​നും ഒ​​​​​രു​​​​​പോ​​​​​ലെ അ​​​​​വ​​​​​കാ​​​​​ശ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​ണെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വൈ​​​​​വി​​​​​ധ്യ​​​​​മാ​​​​​ർ​​​​​ന്ന ഭാ​​​​​ഷ​​​​​ക​​​​​ളും സം​​​​​സ്കാ​​​​​ര​​​​​ങ്ങ​​​​​ളും വി​​​​​ശ്വാ​​​​​സ​​​​​ങ്ങ​​​​​ളും പൊ​​​​​തു​​​​​വാ​​​​​യ ദേ​​​​​ശീ​​​​​യ​​​​സ്വ​​​​​ത്വ​​​​​ത്തെ സ​​​​​മ്പ​​​​​ന്ന​​​​​മാ​​​​​ക്കു​​​​​ന്ന​​​​​വ​​​​​യാ​​​​​ണ്. മ​​​​​ത​​​​​ത്തി​​​​ന്‍റെ​​​​യോ ഭാ​​​​​ഷ​​​​​യു​​​​​ടെ​​​​​യോ സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന്‍റെ​​​​​യോ പേ​​​​​രി​​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ പൗ​​​​​ര​​​​​ത്വ​​​​​പ​​​​​ര​​​​​മാ​​​​​യ സ്ഥാ​​​​​ന​​​​​ത്തെ ചോ​​​​​ദ്യംചെ​​​​​യ്യാ​​​​​നു​​​​​ള്ള ഏ​​​​​തൊ​​​​​രു ശ്ര​​​​​മ​​​​​വും ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ അ​​​​​ന്തഃ​​​​​സ​​​​​ത്ത​​​​​യ്ക്കു വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​ണെ​​​​​ന്നും അ​​​​​ദ്ദേ​​​​​ഹം പ​​​​​റ​​​​​ഞ്ഞു.

ക്രൈ​​​​​സ്ത​​​​​വ​​​​​ർ​​​​​ക്കും മ​​​​​റ്റ് ന്യൂ​​​​​ന​​​​​പ​​​​​ക്ഷ സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കും നേ​​​​​രേ​​​​​യു​​​​​ണ്ടാ​​​​​കു​​​​​ന്ന ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ ആ​​​​​ശ​​​​​ങ്ക രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി. എ​​​​​ല്ലാ സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും സു​​​​​ര​​​​​ക്ഷ ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​നാ​​​​​പ​​​​​ര​​​​​മാ​​​​​യ അ​​​​​വ​​​​​കാ​​​​​ശ​​​​​ങ്ങ​​​​​ൾ ലം​​​​​ഘി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​മ്പോ​​​​​ൾ പ​​​​​ക്ഷ​​​​​പാ​​​​​ത​​​​​ര​​​​​ഹി​​​​​ത​​​​​മാ​​​​​യി വേ​​​​​ഗ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​പ​​​​​ടി​​​​​യെ​​​​​ടു​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​ധി​​​​​കാ​​​​​രി​​​​​ക​​​​​ളോ​​​​​ട് അ​​​​​ദ്ദേ​​​​​ഹം അ​​​​​ഭ്യ​​​​​ർ​​​​​ഥി​​​​​ച്ചു.

Tags : Cardinal Anthony Poola constitutional Values Uphold Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up