എസ്എസ്സി ചെയര്മാന് എസ്. ഗോപാലകൃഷ്ണന്
ന്യൂഡല്‍ഹി: കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ക്ക് സ്വകാര്യ മേഖലയിലെ പരീക്ഷാ കേന്ദ്രങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സ്റ്റാഫ് സെലക്ഷന് കമ്മിഷന് (എസ്എസ്സി).
ഗ്രാമ, ജില്ലാ മേഖലകളിലെ സര്‍ക്കാര്‍ സ്കൂളുകളും സ്ഥാപനങ്ങളും പോലുള്ള ഇടങ്ങളില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷകള്‍ നടത്തുന്നതിന് ഒരു തദ്ദേശീയ പരീക്ഷാ സംവിധാനം വികസിപ്പിക്കാനാണ് എസ്എസ്സി ലക്ഷ്യമിടുന്നത്.
പദ്ധതിക്കായി കമ്മിഷന് ഔദ്യോഗികമായി ഒരു നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് 25ലധികം കരാറുകാരില്‍നിന്ന് താത്പര്യപത്രം ലഭിച്ചിട്ടുണ്ടെന്നും എസ്എസ്സി ചെയര്മാന് എസ്. ഗോപാലകൃഷ്ണന് പറഞ്ഞു.
ഈ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഭാവിയില്‍ സാങ്കേതികവിദ്യകള്‍ അടിസ്ഥാനമാക്കിയുള്ള പരീക്ഷ സംവിധാനങ്ങള്‍ക്ക് ഇത് ഒരു മാതൃകയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു സര്‍ക്കാര്‍ സ്കൂളിലോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഇടങ്ങളിലോ ഉള്‍പ്പടെ എവിടെയും ഏത് കേന്ദ്രത്തിലും പരീക്ഷകള്‍ നടത്താന്‍ സാധിക്കുന്ന തരത്തിലായിരിക്കും പുതിയ സംവിധാനം ഒരുക്കുന്നതെന്ന് എസ്എസ്സി ചെയര്മാന് വിശദീകരിച്ചു.
Tags : SSC phase out private exam centres Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash