Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Phase Out

സ്വകാര്യ പരീക്ഷാകേന്ദ്രങ്ങള്‍ ഒഴിവാക്കാൻ എസ്എസ്‌സി

ന്യൂ​ഡ​ല്‍ഹി: കം​പ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ക​ള്‍ക്ക് സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കാ​ൻ സ്റ്റാ​ഫ് സെ​ല​ക്‌ഷന്‍ ക​മ്മി​ഷ​ന്‍ (എ​സ്എ​സ്‌​സി).

ഗ്രാ​മ, ജി​ല്ലാ മേ​ഖ​ല​ക​ളി​ലെ സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പോ​ലു​ള്ള ഇ​ട​ങ്ങ​ളി​ല്‍ കം​പ്യൂ​ട്ട​ര്‍ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ഒ​രു ത​ദ്ദേ​ശീ​യ പ​രീ​ക്ഷാ സം​വി​ധാ​നം വി​ക​സി​പ്പി​ക്കാ​നാ​ണ് എ​സ്എ​സ്‌​സി ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ദ്ധ​തി​ക്കാ​യി ക​മ്മി​ഷ​ന്‍ ഔ​ദ്യോ​ഗി​ക​മാ​യി ഒ​രു നി​ര്‍ദേ​ശം സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് 25ല​ധി​കം ക​രാ​റു​കാ​രി​ല്‍നി​ന്ന് താ​ത്പ​ര്യ​പ​ത്രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും എ​സ്എ​സ്‌​സി ചെ​യ​ര്‍മാ​ന്‍ എ​സ്. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ഈ ​ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും ഭാ​വി​യി​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള പ​രീ​ക്ഷ സം​വി​ധാ​ന​ങ്ങ​ള്‍ക്ക് ഇ​ത് ഒ​രു മാ​തൃ​ക​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സ​ര്‍ക്കാ​ര്‍ സ്‌​കൂ​ളി​ലോ അ​ല്ലെ​ങ്കി​ല്‍ സ​ര്‍ക്കാ​ര്‍ ഇ​ട​ങ്ങ​ളി​ലോ ഉ​ള്‍പ്പ​ടെ എ​വി​ടെ​യും ഏ​ത് കേ​ന്ദ്ര​ത്തി​ലും പ​രീ​ക്ഷ​ക​ള്‍ ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും പു​തി​യ സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തെ​ന്ന് എ​സ്എ​സ്‌​സി ചെ​യ​ര്‍മാ​ന്‍ വി​ശ​ദീ​ക​രി​ച്ചു.

Latest News

Corehub Up