x
ad
Sun, 29 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ്വ​ല്ല​റി​യി​ൽ​ തോ​ക്കു​ചൂ​ണ്ടി ക​വ​ർ​ച്ച അ​ന്വേ​ഷ​ണ​ത്തി​ന് നാ​ലു സം​ഘ​ങ്ങ​ൾ

വെബ്ഡെസ്ക്
Published: November 29, 2026 12:58 AM IST | Updated: November 29, 2026 12:58 AM IST

പെ​​​​രി​​​​ങ്ങോ​​​​ട്ടു​​​​കു​​​​റി​​​​ശി കു​​​​ന്ന​​​​ത്തു​​​​പ​​​​റ​​​​മ്പിലെ ഇ​​​​ഷാ​​​​ൻ ഗോ​​​​ൾ​​​​ഡ് ജ്വ​​​​ല്ല​​​​റി​​​​യി​​​​ൽനിന്നും ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ മൂ​​​​ന്നു​​​

പാ​​​​ല​​​​ക്കാ​​​​ട്: ജ്വ​​​​ല്ല​​​​റി ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കു​​​​ നേ​​​​രേ തോ​​​​ക്കു​​​​ ചൂ​​​​ണ്ടി 43 പ​​​​വ​​​​ൻ സ്വ​​​​ർ​​​​ണം ക​​​​വ​​​​ർ​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി പൊലിസ്. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് 31 അം​​​​ഗ പ്ര​​​​ത്യേ​​​​ക​​​​സം​​​​ഘ​​​​ത്തെ നി​​​​യോ​​​​ഗി​​​​ച്ചു. ജി​​​​ല്ലാ പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ചി​​​​റ്റൂ​​​​ർ, ആ​​​​ല​​​​ത്തൂ​​​​ർ ഡി​​​​വൈ​​​​എ​​​​സ്പി​​​​മാ​​​​രു​​​​ടെ കീ​​​​ഴി​​​​ൽ നാ​​​​ലു സം​​​​ഘ​​​​ങ്ങ​​​​ളാ​​​​യാണ് അ​​​​ന്വേ​​​​ഷ​​​​ണം.

ക​​​​വ​​​​ർ​​​​ച്ചാ​​​​സം​​​​ഘം പ​​​​ഴ​​​​നി​​​​യി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന​​​​താ​​​​യു​​​​ള്ള സൂ​​​​ച​​​​ന​​​​പ്ര​​​​കാ​​​​രം ത​​​​മി​​​​ഴ്നാ​​​​ട് പൊ​​​​ലി​​​​സി​​​​ന്‍റെ സ​​​​ഹാ​​​​യ​​​​വും തേ​​​​ടി​​​​യി​​​​ട്ടു​​​​ണ്ട്. കൊ​​​​ച്ചി കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചും അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. വെ​​​​ള്ളി​​​​യാ​​​​ഴ്ച ഉ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​ണു പെ​​​​രി​​​​ങ്ങോ​​​​ട്ടു​​​​കു​​​​റി​​​​ശി കു​​​​ന്ന​​​​ത്തു​​​​പ​​​​റ​​​​ന്പി​​​​ലെ ഇ​​​​ഷാ​​​​ൻ ഗോ​​​​ൾ​​​​ഡ് ജ്വ​​​​ല്ല​​​​റി​​​​യി​​​​ൽ ആ​​​​യു​​​​ധ​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ മൂ​​​​ന്നു​​​​പേ​​​​ർ ഭീ​​​​ക​​​​രാ​​​​ന്ത​​​​രീ​​​​ക്ഷം സൃ​​​​ഷ്‌​​​ടി​​​​ച്ച് 43 പ​​​​വ​​​​നോ​​​​ളം സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​വ​​​​ർ​​​​ന്ന​​​​ത്. ഉ​​​​ട​​​​മ​​​​യാ​​​​യ കെ.​​​​വി. സ​​​​നാ​​​​ദി​​​​ന്‍റെ വീ​​​​ടി​​​​നോ​​​​ടു​​​​ ചേ​​​​ർ​​​​ന്നാ​​​​ണ് ജ്വ​​​​ല്ല​​​​റി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​ത്.

ഹി​​​​ന്ദി സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ചെ​​​​റു​​​​പ്പ​​​​ക്കാ​​​​രാ​​​​യ മൂ​​​​വ​​​​ർ​​​​സം​​​​ഘം ആ​​​​ഭ​​​​ര​​​​ണം വാ​​​​ങ്ങാ​​​​നെ​​​​ന്ന പേ​​​​രി​​​​ലാ​​​​ണു ജ്വ​​​​ല്ല​​​​റി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഉ​​​​ട​​​​മ സ​​​​നാ​​​​ദ് വീ​​​​ട്ടി​​​​ൽ ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. യു​​​​വാ​​​​ക്ക​​​​ളു​​​​ടെ സം​​​​സാ​​​​ര​​​​ത്തി​​​​ൽ സം​​​​ശ​​​​യം ​തോ​​​​ന്നി​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​യ സ​​​​ജി​​​​ത​​​​യും ര​​​​മ്യ​​​​യും ഉ​​​​ട​​​​ൻ സ​​​​നാ​​​​ദി​​​​നെ വി​​​​ളി​​​​ച്ചു.

സ​​​​നാ​​​​ദും ഭാ​​​​ര്യ ശ്രീ​​​​വി​​​​ദ്യ​​​​യും മ​​​​ക​​​​ൻ ഇ​​​​ഷാ​​​​നും ജ്വ​​​​ല്ല​​​​റി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തും ക​​​​വ​​​​ർ​​​​ച്ചാ​​​​സം​​​​ഘ​​​​ത്തി​​​​ലൊ​​​​രാ​​​​ൾ തോ​​​​ക്ക് ചൂ​​​​ണ്ടി​​​​യും മ​​​​റ്റു ര​​​​ണ്ടു​​​​പേ​​​​ർ ക​​​​ത്തി​​​​ കാ​​​​ണി​​​​ച്ചും ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി. ക​​​​വ​​​​ർ​​​​ച്ചാ​​​​സം​​​​ഘ​​​​ത്തി​​​​ന്‍റെ ആ​​​​ക്ര​​​​മ​​​​ണം പ്ര​​​​തി​​​​രോ​​​​ധി​​​​ച്ചെ​​​​ങ്കി​​​​ലും ഒരാ​​​​ൾ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. തു​​​​ട​​​​ർ​​​​ന്ന് നാ​​​​ലു ട്രേ​​​​ക​​​​ളി​​​​ലെ സ്വ​​​​ർ​​​​ണാ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​യി സംഘം ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രുന്നു.

കൃ​​​​ത്യ​​​​മാ​​​​യ ആ​​​​സൂ​​​​ത്ര​​​​ണ​​​​ത്തോ​​​​ടെ​​​​യാ​​​​ണു ക​​​​വ​​​​ർ​​​​ച്ച ന​​​​ട​​​​ന്ന​​​​ത്. പ്ര​​​​തി​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച കാ​​​​റി​​​​ന്‍റെ ന​​​​ന്പ​​​​ർ വ്യാ​​​​ജ​​​​മാ​​​​ണ്. ക​​​​വ​​​​ർ​​​​ച്ചാ​​​​സം​​​​ഘ​​​​ത്തെ ചെ​​​​റു​​​​ത്തു​​​​നി​​​​ന്ന ഇ​​​​ഷാ​​​​ൻ ഗോ​​​​ൾ​​​​ഡ് ഉ​​​​ട​​​​മ സ​​​​നാ​​​​ദി​​​​നെ​​​​യും ഭാ​​​​ര്യ ശ്രീ​​​​വി​​​​ദ്യ​​​​യെ​​​​യും മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

Tags : Robbery Jewellery store Gunpoint Teams Investigation

Recent News

Corehub Up