സുഹൈൽ ഷാജഹാൻ
തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പണം തട്ടിയ കേസിൽ അറസ്റ്റിലായ മുൻ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ വീണ്ടും തട്ടിപ്പ് കേസിൽ പിടിയിൽ. ദുബൈയിലെ ജുവലറിയിൽ നിക്ഷേപിച്ചാൽ വൻ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
നിരവധി പേരെ തട്ടിപ്പിനിരയാക്കിയതായി പരാതിയുണ്ട്. നേരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും പണം തട്ടിയ സംഭവത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സുഹൈൽ ഷാജഹാനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
തിരുവനന്തപുരം ആനയറയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സുഹൈൽ ഷാജഹാൻ സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയത്. എകെജി സെന്റർ ആക്രമണ കേസിലും ഇയാൾ പ്രതിയാണ്.
Tags : SuhailShajahan Trivandrum CheatingCase Crime Police Investigation CaseFile