പ്രതീകാത്മക ചിത്രം
ഗാസ സിറ്റി: ഫ്രഞ്ച് അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സിന്റെ (എംഎസ്എഫ്) ഗാസയിലെ ക്ലിനിക്കിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ രണ്ടു ജീവനക്കാർ കൊല്ലപ്പെട്ടു.
ഇസ്രേലി സേന ഇക്കാര്യം സ്ഥിരീകരിച്ചു. എന്നാൽ, ജീവകാരുണ്യപ്രവർത്തകരെന്നു നടിച്ച ഭീകരരാണു കൊല്ലപ്പെട്ടതെന്ന് സേന അവകാശപ്പെട്ടു.
ക്ലിനിക്കിൽ വാച്ച്മാനായി പ്രവർത്തിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രോഷം പ്രകടിപ്പിച്ച എംഎസ്എഫ് കുറ്റക്കാർക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ടു.ഇതോടെ ഗാസയിൽ കൊല്ലപ്പെടുന്ന എംഎസ്എഫ് ജീവനക്കാരുടെ എണ്ണം 17 ആയി.
ഗാസ യുദ്ധം ആരംഭിച്ചതുമുതൽ സ്കൂളുകളും ആശുപത്രികളും ഇസ്രേലി സേന ആക്രമിക്കാറുണ്ട്. ഹമാസ് ഭീകരർ ഉണ്ടെന്നു പറഞ്ഞാണ് ആക്രമണം. എന്നാൽ ഇസ്രേലി സേന പലപ്പോഴും മതിയായ തെളിവുകൾ നല്കാറില്ലെന്ന് സന്നദ്ധ സംഘടനകൾ ആരോപിക്കുന്നു.
Tags : Gaza clinic staff members Killed Israel Troops Gaza War