പ്രതീകാത്മക ചിത്രം
കയ്റോ: ഗാസയിലെ ഇസ്രേലി ആക്രമണങ്ങളിൽ ഒന്പതു പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസിന്റെ വിദ്യാഭ്യാസ സഹമന്ത്രി ഖാലിദ് അബു നാദയും ഇതിൽ ഉൾപ്പെടുന്നു. ദെയിർ അൽ ബലായിലെ പാർപ്പിടത്തെ ലക്ഷ്യമിട്ട വ്യോമാക്രമണത്തിൽ ഇയാളുടെ ഭാര്യയും കൊല്ലപ്പെട്ടു.
ഹമാസ് നേതൃനിരയെ ലക്ഷ്യമിട്ട് ഇസ്രേലി സേന ആക്രമണം നടത്തുന്നതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. ഒരു മാസത്തിനിടെ 80 ഭീകരരെ വധിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഖാലിദ് അബു നാദയാണു ഹമാസിന്റെ ബാങ്കിടപാടുകൾ കൈകാര്യം ചെയ്തിരുന്നതെന്ന് ഇസ്രേലി സേന അറിയിച്ചു. ഇയാളുടെ മരണത്തോടെ ഭീകരപ്രവർത്തനങ്ങൾക്കു ഫണ്ട് കണ്ടെത്താൻ ഹമാസ് വിഷമിക്കുമെന്നും പറഞ്ഞു.
Tags : Hamas minister Killed International News Israeli attacks Gaza Khalid Abu Nada Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash