മിംഗ് ഓംഗ് ലെയിംഗ്
യാങ്കോൺ: രോഹിംഗ്യൻ കൂട്ടക്കൊലയിൽ അന്താരാഷ്ട്ര നീതിന്യായക്കോടതി പുറപ്പെടുവിച്ച വിധി തള്ളി മ്യാൻമർ പ്രസിഡന്റ് മിംഗ് ഓംഗ് ലെയിംഗ്. വിധിയിൽ നിർദേശിച്ച കാര്യങ്ങളെല്ലാം പാലിക്കാൻ മ്യാൻമർ തയാറല്ലെന്നും മുൻ പട്ടാളമേധാവികൂടിയായ അദ്ദേഹം വ്യക്തമാക്കി.
2017ൽ രോഹിംഗ്യൻ മുസ്ലിം ന്യൂനപക്ഷത്തിനു നേർക്കുണ്ടായ പീഡനങ്ങൾ വംശഹത്യ ആയിരുന്നുവെന്നു കോടതി കഴിഞ്ഞയാഴ്ച വിധിച്ചിരുന്നു.
കൊലപാതകവും ലൈംഗിക കുറ്റകൃത്യങ്ങളും ചെയ്ത സൈനികരെ നിയമത്തിനു മുന്നിലെത്തിക്കുക, ഇരകൾക്കു നഷ്ടപരിഹാരം നല്കുക തുടങ്ങിയ നിർദേശങ്ങളും വിധിയിലുണ്ടായിരുന്നു. വിധി നടപ്പാക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് രണ്ടു വർഷത്തിനുള്ളിൽ മ്യാൻമർ സമർപ്പിക്കണം.
എന്നാൽ, വംശഹത്യാ പരാമർശം മ്യാൻമറിന്റെ യശസിനു കോട്ടമുണ്ടാക്കിയതായി, പ്രസിഡന്റ് വിധിയോടുള്ള ആദ്യ പ്രതികരണത്തിൽ പറഞ്ഞു. ഉത്തരവാദിത്വമുള്ള രാജ്യമെന്ന നിലയിൽ ചില കാര്യങ്ങൾ ചെയ്യാൻ മ്യാൻമർ തയാറാണ്. എന്നാൽ, വിധിയിലെ എല്ലാക്കാര്യങ്ങളും അനുസരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Rohingya Genocide Myanmar Verdict Min Aung Hlaing International Court Rohingya Muslim minority Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash