കയ്റോ: ഗാസയിലുണ്ടായ ഇസ്രേലി ആക്രമണങ്ങളിൽ അച്ഛനും പതിമൂന്നു വയസുള്ള മകനും അടക്കം ഏഴു പേർ കൊല്ലപ്പെട്ടു.
ഗാസ സിറ്റി പ്രാന്തത്തിലെ സെയ്ത്തൂനിൽ അഭയാർഥികേന്ദ്രത്തിലുണ്ടായ വ്യോമാക്രമണത്തിലാണ് അച്ഛനും മകനും കൊല്ലപ്പെട്ടത്. ഗാസ സിറ്റിക്കടുത്ത് ധരാജിലെ സ്കൂളിലുണ്ടായ വ്യോമാക്രമണത്തിൽ മറ്റൊരാളും കൊല്ലപ്പെട്ടു. രണ്ടിടത്തും തീവ്രവാദികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രേലി സേന പറഞ്ഞു.
ഗാസ സിറ്റിയിലെ സാബ്രയിലുണ്ടായ മറ്റൊരാക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. തെക്കൻ ഗാസയിലെ ഖാൻയൂനിസിൽ ഇസ്രേലി സൈനികരുടെ വെടിയേറ്റ് ഒരാൾ മരിച്ചു.