x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രിട്ടീഷ് വ്യോമതാവളത്തിൽ ഡ്രോൺ: പിന്നിൽ ഇറാനെന്നു സംശയം

വെബ്ഡെസ്ക്
Published: November 28, 2026 11:21 PM IST | Updated: November 28, 2026 11:21 PM IST

പ്രതീകാത്മക ചിത്രം

ല​​​ണ്ട​​​ൻ: ബ്രി​​​ട്ട​​​നി​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​നു സ​​​മീ​​​പം ഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​ന ു പി​​​ന്നി​​​ൽ ഇ​​​റാ​​​നെ​​​ന്നു സം​​​ശ​​​യം. സ​​​ഫോ​​​ക്കി​​​ലെ ലേ​​​ക്ക​​​ൻ​​​ഹീ​​​ത്ത് വ്യോ​​​മ​​​താ​​​വ​​​ള​​​ത്തി​​​ൽ ഈ​​​ മാ​​​സം 13നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​മേ​​​രി​​​ക്ക​​​ൻ​​​ സേ​​​ന ഡ്രോ​​​ണു​​​ക​​​ളെ തു​​​ര​​​ത്തി​​​യെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്.

യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ വ്യോ​​​മ​​​താ​​​വ​​​ള​​​മാ​​​യ ലേ​​​ക്ക​​​ൻ​​​ഹീ​​​ത്തി​​​നു സ​​​മീ​​​പം ആ​​​റു ഡ്രോ​​​ണു​​​ക​​​ൾ വ​​​ട്ട​​​മി​​​ട്ട​​​ത്രേ. അ​​​മേ​​​രി​​​ക്ക​​​ൻ​​​ സേ​​​ന ഡ്രോ​​​ൺ​​​വി​​​രു​​​ദ്ധ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് ഇ​​​വ​​​യെ തു​​​ര​​​ത്തി​​​യ​​​ത്.

എ​​​ന്നാ​​​ൽ ഡ്രോ​​​ണു​​​ക​​​ളെ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ല്ല. അ​​​തി​​​നാ​​​ൽ ഡ്രോ​​​ണു​​​ക​​​ളി​​​ൽ ആ​​​യു​​​ധ​​​ങ്ങ​​​ളോ നി​​​രീ​​​ക്ഷ​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ ഉ​​​ണ്ടാ​​​യി​​​രു​​​ന്നോ എ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​ത​​​യി​​​ല്ല.

സം​​​ഭ​​​വ​​​ത്തി​​​ൽ യു​​​എ​​​സ് സൈ​​​നി​​​ക​​​ർ​​​ക്കോ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്കോ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ​​​ക്കോ ത​​​ക​​​രാ​​​റു​​​ണ്ടാ​​​യി​​​ല്ലെ​​​ന്ന് നേ​​​ര​​​ത്തേ അ​​​റി​​​യി​​​പ്പു​​​ണ്ടാ​​​യി​​​രു​​​ന്നു.

അ​​​മേ​​​രി​​​ക്ക​​​ൻ സേ​​​ന ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന മ​​​റ്റൊ​​​രു ബ്രി​​​ട്ടീ​​​ഷ് വ്യോ​​​മ​​​താ​​​വ​​​ള​​​മാ​​​യ ഫെ​​​യ​​​ർ​​​ഫോ​​​ർ​​​ഡി​​​നു സ​​​മീ​​​പം സെ​​​പ്റ്റം​​​ബ​​​റി​​​ൽ മൂ​​​ന്നു വാ​​​നു​​​ക​​​ളി​​​ൽ പെ​​​ട്രോ​​​ൾ ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ ബോം​​​ബ​​​ർ വി​​​മാ​​​ന​​​ങ്ങ​​​ളെ മാ​​​റ്റി. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​ഴു​​​പേ​​​രെ ബ്രി​​​ട്ടീ​​​ഷ് പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ഈ ​​​സം​​​ഭ​​​വ​​​ത്തി​​​ലും ഇ​​​റാ​​​നു പ​​​ങ്കു​​​ണ്ടെ​​​ന്നാ​​​ണ് സം​​​ശ​​​യം. അ​​​മേ​​​രി​​​ക്ക ഇ​​​റാ​​​നെ ആ​​​ക്ര​​​മി​​​ക്കാ​​​ൻ ഫെ​​​യ​​​ർ​​​ഫോ​​​ർ​​​ഡി​​​ലെ വി​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു.

Tags : Drone British airbase Iran suspected US troops Lakenheath Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up