Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US Troops

യുഎസ് ഇറാനു മുന്നിൽ നാണംകെട്ടെന്ന് മെർസ്; ജർമനിയിലെ യുഎസ് സൈനികരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ജ​​​ർ​​​മ​​​നി​​​യി​​​ലു​​​ള്ള ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​താ​​​യി പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ്.

ജ​​​ർ​​​മ​​​ൻ ചാ​​​ൻ​​​സ​​​ല​​​ർ ഫ്രീ​​​ഡ്രി​​​ക് മെ​​​ർ​​​സ് ഇ​​​റാ​​​ൻ വി​​​ഷ​​​യ​​​ത്തി​​​ൽ അ​​​മേ​​​രി​​​ക്ക​​​യെ പ​​​രി​​​ഹ​​​സി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്. ച​​​ർ​​​ച്ചാ​​​മേ​​​ശ​​​യി​​​ൽ ഇ​​​റേ​​​നി​​​യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു മു​​​ന്നി​​​ൽ അ​​​മേ​​​രി​​​ക്ക നാ​​​ണം​​​കെ​​​ട്ടെ​​​ന്നാ​​​യി​​​രു​​​ന്നു മെ​​​ർ​​​സ് പ​​​റ​​​ഞ്ഞ​​​ത്.

നാ​​​റ്റോ സ​​​ഖ്യ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജ​​​ർ​​​മ​​​നി​​​യി​​​ൽ 36,000 അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക​​​രാ​​​ണു​​​ള്ള​​​ത്. യൂ​​​റോ​​​പ്പി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​നി​​​ക സാ​​​ന്നി​​​ധ്യ​​​മാ​​​ണി​​​ത്. സൈ​​​നി​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​റ​​​യ്ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ വൈ​​​കാ​​​തെ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് ട്രം​​​പ ്സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

തി​​​ങ്ക​​​ളാ​​​ഴ്ച യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യാ​​ണു മെ​​​ർ​​​സി​​​ന്‍റെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ൾ. ഇ​​​റാ​​​നു​​ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ന​​​ല്ല ത​​​ഴ​​​ക്ക​​​മു​​​ണ്ടെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​ലേ​​​ക്കു പോ​​​യി വെ​​​റും​​​കൈ​​യോ​​ടെ മ​​​ട​​​ങ്ങേ​​​ണ്ടി​​​വ​​​ന്നെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

International

ഗ്രീൻലാൻഡിനായി സൈന്യത്തെ ഇറക്കിയാൽ തടയാനാവില്ല; പക്ഷേ ചെയ്യില്ലെന്ന് ട്രംപ്

ദാ​വോ​സ്: ഡെ​ന്മാ​ർ​ക്കി​ന്‍റെ ഭാ​ഗ​മാ​യ ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക​യോ​ട് കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​തി​നാ​യി സൈ​ന്യ​ത്തെ ഇ​റ​ക്കി​യാ​ൽ ആ​ർ​ക്കും ത​ട​യാ​നാ​വി​ല്ലെ​ന്നും എ​ന്നാ​ൽ അ​തു ചെ​യ്യി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് ട്രം​പ്. അ​തി​നാ​ൽ ഗ്രീ​ൻ​ലാ​ൻ​ഡ് വി​ഷ​യ​ത്തി​ൽ ഉ​ട​ൻ ച​ർ​ച്ച വേ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്വി​റ്റ്സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ക്കു​ന്ന ലോ​ക സാ​ന്പ​ത്തി​ക ഉ​ച്ച​കോ​ടി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വേ​യാ​ണ് ട്രം​പ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. “ബ​ലം പ്ര​യോ​ഗി​ക്ക​ണ​മെ​ന്ന് ഞാ​ൻ തീ​രു​മാ​നി​ക്കു​ന്ന​തു​വ​രെ ഞ​ങ്ങ​ൾ​ക്കൊ​ന്നും കി​ട്ടി​ല്ലെ​ന്നാ​ണ് തോ​ന്നു​ന്നത്. അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഞ​ങ്ങ​ളെ ആ​ർ​ക്കും ത​ട​യാ​നാ​വി​ല്ല. പ​ക്ഷേ ഞാ​ന​തു ചെ​യ്യി​ല്ല. ബ​ല​പ്ര​യോ​ഗ​ത്തി​ന് എ​നി​ക്കു താ​ത്പ​ര്യ​മി​ല്ല ”- ട്രം​പ് പ​റ​ഞ്ഞു.

ഗ്രീ​ൻ​ലാ​ൻ​ഡി​നെ അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​ന്ന​ത് പാ​ശ്ചാ​ത്യ സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ നാ​റ്റോ​യ്ക്കു തി​രി​ച്ച​ടി​യാ​കി​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. നാ​റ്റോ​യി​ൽ അ​മേ​രി​ക്ക​യ്ക്കു വേ​ണ്ട പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ല. നാ​റ്റോ​യ്ക്ക് അ​മേ​രി​ക്ക ഒ​രു​പാ​ട് ന​ല്കി, പ​ക്ഷേ, തി​രി​ച്ചു​കി​ട്ടി​യ​ത് വ​ള​രെ കു​റ​ച്ചാ​ണ്.

അ​മേ​രി​ക്ക ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളെ വി​ല​മ​തി​ക്കാ​ൻ നാ​റ്റോ​യും യൂ​റോ​പ്പും ത​യാ​റാ​കു​ന്നി​ല്ല. അ​മേ​രി​ക്ക ശ​ക്തി​പ്പെ​ടു​ന്പോ​ൾ നാ​റ്റോ​യും ശ​ക്തി​പ്പെ​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ ദേ​ശീ​യ സു​ര​ക്ഷ​യ്ക്ക് ഗ്രീ​ൻ​ലാ​ൻ​ഡ് വേ​ണം. ഗ്രീ​ൻ​ലാ​ൻ​ഡ് മു​ഴു​വ​ൻ റ​ഷ്യ​യു​ടെ​യും ചൈ​ന​യു​ടെ​യും ക​പ്പ​ലു​ക​ളാ​ണെ​ന്ന് ട്രം​പ് അ​വ​കാ​ശ​പ്പെ​ട്ടു.

ഉ​ച്ച​കോ​ടി പ്ര​സം​ഗ​ത്തി​ന് 20 മി​നി​ട്ടാ​ണ് ട്രം​പി​ന് അ​നു​വ​ദി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഒ​രു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു. ഭൂ​രി​ഭാ​ഗം സ​മ​യ​വും ഗ്രീ​ൻ​ലാ​ൻ​ഡ് മോ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ് സം​സാ​രി​ച്ച​ത്.

Latest News

Corehub Up