x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രംപ്-നാറ്റോ ഭിന്നത രൂക്ഷം ;യൂറോപ്പിലെ യുഎസ് സൈനികരെ പിൻവലിക്കാൻ ആലോചന


Published: April 10, 2026 11:05 PM IST | Updated: April 10, 2026 11:05 PM IST

വാ​ഷിം​ഗ്ട​ൺ ഡി​സി: ​യൂ​റോ​പ്പി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സൈ​നി​ക​രി​ൽ കു​റ​ച്ചു​പേ​രെ പി​ൻ​വ​ലി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ആ​ലോ​ചി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്.

ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ സ​ഹാ​യി​ക്കാ​ത്ത നാ​റ്റോ​യി​ൽ​നി​ന്ന് അ​മേ​രി​ക്ക പി​ൻ​വാ​ങ്ങു​മെ​ന്ന് ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം.

നാ​റ്റോ സൈ​നി​കസ​ഖ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 80,000 അ​മേ​രി​ക്ക​ൻ സൈ​നി​ക​രാ​ണ് യൂ​റോ​പ്പി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​ത്. ഇ​തി​ൽ 30,000ത്തിനു ​മു​ക​ളി​ൽ സൈ​നി​ക​ർ ജ​ർ​മ​നി​യി​ലാ​ണ്.

ഇ​റാ​ൻ അ​ട​ച്ച ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് തു​റ​ക്കാ​ൻ നാ​റ്റോ സ​ഹാ​യി​ക്കാ​തി​രു​ന്ന​താ​ണ് ട്രം​പി​നെ ചൊ​ടി​പ്പി​ച്ച​ത്. ഇ​തി​നു പു​റ​മേ, ഗ്രീ​ൻ​ലാ​ൻ​ഡ് സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​മേ​രി​ക്ക​ൻ മോ​ഹ​ത്തെ നാ​റ്റോ എ​തി​ർ​ത്ത​തും ട്രം​പി​നു സു​ഖി​ച്ചി​ല്ല.

യൂ​റോ​പ്പി​ൽ​നി​ന്നു സൈ​നി​ക​രെ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യം ഉ​പ​ദേ​ഷ്ടാ​ക്ക​ളു​മാ​യി ട്രം​പ് ച​ർ​ച്ച ചെ​യ്തു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. എ​ന്നി​രു​ന്നാ​ലും നാ​റ്റോ-​അ​മേ​രി​ക്ക ബ​ന്ധ​ത്തി​ലു​ണ്ടാ​യ വി​ള്ള​ൽ വ​ർ​ധി​ച്ചു​വെ​ന്നാ​ണ് ഇ​തു സൂ​ചി​പ്പി​ക്കു​ന്ന​ത്.

നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മാ​ർ​ക്ക് റു​ട്ടെ ക​ഴി​ഞ്ഞ​ദി​വ​സം വൈ​റ്റ്ഹൗ​സി​ലെ​ത്തി ട്രം​പു​മാ​യി നേ​രി​ട്ടു ന​ട​ത്തി​യ ച​ർ​ച്ച​യി​ലും കാ​ര്യ​മാ​യ പ്ര​യോ​ജ​നം ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Tags : Trump NATO deepens US troops Europe withdrawn

Recent News

Corehub Up