x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് സൈന്യം ഇറാൻ വിടും; യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്


Published: April 1, 2026 10:47 AM IST | Updated: April 1, 2026 10:47 AM IST

വാഷിംഗ്ടൺ ഡിസി: ഇറാനുമായുള്ള യുദ്ധം വളരെ വേഗം അവസാനിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. രണ്ട് മുതൽ മൂന്ന് ആഴ്ചയ്ക്കുള്ളിൽ ഒരു തീരുമാനമുണ്ടാകുമെന്ന സൂചനയും ട്രംപ് നൽകി.

ഞങ്ങൾ യുദ്ധത്തിന്‍റെ അവസാന ഘട്ടത്തിലാണ്. ഏകദേശം രണ്ടാഴ്ചയ്ക്കുള്ളിലോ അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ കൂടി എടുത്തോ ഈ ദൗത്യം പൂർത്തിയാക്കുമെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചാൽ ഇന്ധനവില കുത്തനെ കുറയുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ നീക്കത്തിന് സുരക്ഷയൊരുക്കാൻ ഇനി മറ്റു രാജ്യങ്ങൾ മുൻകൈ എടുക്കണമെന്നും അമേരിക്കയുടെ താൽപര്യങ്ങൾ മാത്രമാണ് തനിക്ക് പ്രധാനമെന്നും ട്രംപ് വ്യക്തമാക്കി.

വരുംദിവസങ്ങൾ നിർണായകമാണെന്നും മറ്റ് സഖ്യകക്ഷികൾ സ്വന്തം സുരക്ഷയ്ക്കായി പോരാടാൻ ശീലിക്കണമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

Tags : US troops Iran Donald Trump war

Recent News

Corehub Up