Kerala
കൊച്ചി: വ്യാജരേഖ ചമച്ചുള്ള അവയകൈമാറ്റത്തിൽ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നതായി പോലീസിന് സൂചന. മുഖ്യപ്രതി നജീബിന്റെ മെഡിക്കൽ ടൂറിസം സെന്റർ കേന്ദ്രീകരിച്ച് പ്രത്യേക അന്വേഷണസംഘം അന്വേഷണമാരംഭിച്ചു. ഇത് സങ്കീർണമായ കേസാണെന്നും അന്വേഷണത്തിന് സമയം വേണമെന്നും സംഘത്തെ നയിക്കുന്ന കൊച്ചി ഡിസിപി ഷഹൻഷാ പറഞ്ഞു.
വ്യാജ രേഖ ചമച്ച് അവയവ കടത്ത് നടത്തിയ കേസിൽ 2024ൽ പിടിയിലായ കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ച ‘സ്റ്റെമ്മ ക്ലബ്'നു സമാനമായ തട്ടിപ്പാണ് നിലവിലെ കേസിൽ മുഖ്യപ്രതി നജീബിന്റെ ‘കല്ലട്രാസ്’ എന്ന സ്ഥാപനം വഴിയും നടന്നതെന്ന നിഗമനത്തിലാണ് പോലീസ്. മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ അവയവക്കടത്തിനായി ‘സ്റ്റെമ്മ ക്ലബ്’ ഉടമ മധു ജയകുമാർ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടത്തിയാതായി കണ്ടെത്തിയിരുന്നു.
ഇത്തരത്തിൽ നജീബും വ്യാജ രേഖകൾ ചമച്ച് പാവപെട്ട ആളുകളേ വിദശത്ത് എത്തിച്ചതായാണ് സംശയം. കല്ലട്രാസ് മെഡിക്കൽ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മറവിൽ അവയവക്കച്ചവടത്തിനായി വലിയ ശൃംഖലയാണ് നജീബ് ഉണ്ടാക്കിയിട്ടുള്ളത്. പല ജില്ലകളിലായാണു തട്ടിപ്പു നടന്നത്. വിദേശ ഇടപാടുകൾ അടക്കം അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് കൊച്ചി ഡിസിപി പറഞ്ഞു. കേസിൽ സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെയും അധികൃതരുടെയും മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളുമണ്ണടി കൂട്ടുമുഖം സ്വദേശി സീതമ്മയെ (79) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സീതമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീട്ടിലെത്തിയ തൊഴിലാളികൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് സീതമ്മയെ മരിച്ച നിലയിൽ കാണുന്നത്.
ഉടൻതന്നെ മകനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകൾ കണ്ടെത്തി. മരണം കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം സീതമ്മയുടെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
District News
വിഴിഞ്ഞം: വിഴിഞ്ഞത്തെ ഭക്ഷ്യവിഷബാധ മീൻമുട്ടയിൽ നിന്നാകാമെന്ന് അധികൃതർ. രണ്ടു പേർ മരിക്കുകയും നിരവധി പേർ ചികിത്സതേടുകയും ചെയ്ത സംഭവം ഏറെ ഗൗരവമായി കാണുന്നതായി പറയുന്ന ആരോഗ്യവിഭാഗവും പോലീസും മരിച്ചവരിൽനിന്നു ശേഖരിച്ച വസ്തുക്കളുടെ ശാസ്ത്രീയ പരിശോധനാ ഫലവും കാത്തിരിക്കുകയാണ്.
വിഴിഞ്ഞത്തെ സീ ഫുഡ് റസ്റ്റ റന്റായ അസ്മാക്കിൽനിന്നു ഭക്ഷണം കഴിച്ചു രണ്ടുപേർ മരിച്ചതിനുപരി ഒന്പതുപേരാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതൽ ചൊവ്വാഴ്ച പുലർച്ചെവരെ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നായി നാന്നൂറോളം പേർ ഭക്ഷണം കഴിക്കാൻ ഇവിടെ എത്തിയിരുന്നു. മീൻമുട്ടയും കൊഞ്ചും കഴിച്ചവരെയാണ് ഗുരുതരമായി വിഷം ബാധിച്ചത്. ഇവരിൽ എത്ര പേർ ചികിത്സ തേടിയെന്നതിനെക്കുറിച്ച് അധികൃതർക്ക് വ്യക്തതയില്ല.
തിരുവനന്തപുരം മെഡിക്കൽ കോളജ് ഉൾപ്പെടെ തലസ്ഥാനത്തെ വൻകിട ആശുപത്രികളിൽ എത്തിയവരുടെ കണക്കു മാത്രമാണ് നിലവിലുള്ളതെന്നും ചെറുകിട ആശുപത്രികളിലും നിരവധിപേർ ചികിത്സ തേടിയിരിക്കാമെന്നും അധികൃതർ പറയുന്നു. സംഭവദിവസം മരിച്ച കൊ ല്ലം നിലമേൽ സ്വദേശി റഷീദ ബീവിയുടെ മകൾ സജിമോളുടെ മൊഴി ചടയമംഗലം സിഐ എൻ. സുനീഷിന്റെ നേതൃത്വത്തിൽ ഇന്നലെ രേഖപ്പെടുത്തി. ആശുപത്രിയിൽ പ്ര വേശിപ്പിച്ചവരിൽ ജയിൽ ജീവനക്കാരന്റെ നില ഗുരുതരമായി തുടരുമ്പോൾഅവശനിലയിലായിരുന്ന റിട്ട. എസ്ഐയുടെ നില മെച്ചപ്പെട്ടതായും അധികൃതർ അറിയിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന വാഴമുട്ടം സ്വദേശിയും തൃക്കാക്കര ജയിലിലെ വീവിംഗ് ഇൻസ്പെക്ടറുമായ എസ്. അരുൺരാജിന്റെ (39) നിലയാണ് ഗുരുതരമായി തുടരുന്നത്. അരുൺരാജിനൊപ്പം ഭാര്യ പൂജാ ദിലീപ്, അഞ്ചുവയസുള്ള മകൻ അയാൻ അരുൺ, ബന്ധുവായ പത്തു വയസുകാരി ദിയാ ഗിരീഷ് എന്നിവരും ഭക്ഷണം കഴിച്ചിരുന്നെങ്കിലും ഇവർക്കൊന്നും കാര്യമായ പ്രശ്നങ്ങൾ ഇല്ലാത്തതും ആശ്വാസമായി.
ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് അടിയന്തര സാഹചര്യത്തിൽ ചികിത്സ നൽകുന്നതിനുള്ള സൗകര്യം മെഡിക്കൽ കോളജിൽ സജ്ജമാക്കിയിട്ടുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കൊട്ടാരക്കര പട്ടാഴി സ്വദേശികളായ ശ്രീജയയും മകൾ ആർച്ചയും ശനിയാഴ്ച നിർബന്ധിത ഡിസ്ചാർജ് വാങ്ങിപ്പോയി. നിലവിൽ മരണമടഞ്ഞവരുടെ ബന്ധുക്കൾ ചടയമംഗലം സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം തുടരുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്തമല്ലാത്തതിനാൽ ശാസ്ത്രീയ പരിശോധനാഫലത്തിൽ കണ്ണുംനട്ടിരിക്കുകയാണ് പോലീസും ആരോഗ്യ വകുപ്പധികൃതരും.
മരിച്ചവരും ആശുപത്രിയിലുള്ളവരും ഏതുതരം ഭക്ഷണമാണു കഴിച്ചത് എന്നുള്ളകാര്യത്തിൽ അധികൃതർക്ക് ഇപ്പോഴും വ്യക്തതയില്ല. സംഭവമറിഞ്ഞ് പരിശോധനക്കെത്തിയ ആരോഗ്യ വകുപ്പധികൃതർക്ക് ഭക്ഷണാവശിഷ്ടം ശേഖരിക്കാനാകാത്തതും തിരിച്ചടിയായി.
വൈകുന്നേരം മുതൽ പുലർച്ചെവരെ നടന്ന കച്ചവടശേഷം സ്ഥാപനം വൃത്തിയാക്കി ജീവനക്കാർ മടങ്ങിയ ശേഷമാണ് മരണമുൾപ്പെടെയുള്ള സംഭവങ്ങൾ പുറംലോകമറിയുന്നത്. വിഴിഞ്ഞം പോലീസ് എത്തി റസ്റ്ററന്റ് പൂട്ടി സീൽവച്ചെങ്കിലും സാമ്പിൾ ശേഖരണം പാളിയിരുന്നു.
Kerala
പാലക്കാട്: അട്ടപ്പാടിയില് ആദിവാസി സ്ത്രീയെ കൊലപ്പെടുത്തി കുഴിച്ചിട്ടതായി സംശയം. ഇലച്ചിവഴി സ്വദേശി വള്ളിയമ്മയെ (45) യാണ് രണ്ടു മാസം മുമ്പ് കാണാതായത്.
കൂടെ താമസിച്ചിരുന്ന പഴനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹം കഴിക്കാതെ ഇവര് ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.
രണ്ടുമാസമായി വള്ളിയമ്മയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വള്ളിയമ്മയുടെ ആദ്യ വിവാഹത്തിലെ മക്കള് പോലീസില് പരാതി നല്കിയിരുന്നു. ഈ കേസില് പുത്തൂര് പോലീസ് അന്വേഷണം ആരംഭിച്ചു.
വള്ളിയമ്മയും പഴനിയും തമ്മില് തര്ക്കമുണ്ടായിരുന്നു. തര്ക്കം മൂത്തപ്പോള് പഴനി വള്ളിയമ്മയെ കൊലപ്പെടുത്തി ഉള്വനത്തില് കുഴിച്ചിട്ടുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ചോദ്യം ചെയ്യലില് പഴനി ഇക്കാര്യം സമ്മതിച്ചതായും സൂചനയുണ്ട്. കാടിനകത്ത് വലിയ കുഴി കുഴിച്ച് അതിനകത്ത് വള്ളിയമ്മയുടെ മൃതദേഹം ഇട്ടു മൂടിയെന്നാണ് പഴനി പോലീസിനോട് പറഞ്ഞിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തില് മൃതദേഹം കണ്ടെടുക്കാനായി പഴനിയുമായി പോലീസ് സംഘം ഉള്ക്കാട്ടിലേക്ക് പോയി. മൃതദേഹം ലഭിച്ചാല് ശാസ്ത്രീയ പരിശോധനകള്ക്ക് ശേഷമേ മരണം സംബന്ധിച്ച് കൂടുതല് വ്യക്തത ലഭിക്കുകയുള്ളൂവെന്ന് പോലീസ് സൂചിപ്പിച്ചു.