തിരുവനന്തപുരം: വെഞ്ഞാറമൂടിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളുമണ്ണടി കൂട്ടുമുഖം സ്വദേശി സീതമ്മയെ (79) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സീതമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. രാവിലെ വീട്ടിലെത്തിയ തൊഴിലാളികൾ മുൻവശത്തെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തുകയറി നോക്കിയപ്പോഴാണ് സീതമ്മയെ മരിച്ച നിലയിൽ കാണുന്നത്.
ഉടൻതന്നെ മകനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ പിടിവലി നടന്നതിന്റെ സൂചനകൾ കണ്ടെത്തി. മരണം കൊലപാതകം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞ ദിവസം സീതമ്മയുടെ വീട്ടിലെത്തിയ യുവാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
Tags : dead woman murder suspected trivandrum