x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​സി​ല​ൻ​ഡി​ൽ ആ​ർ​ക്കും ഭൂ​രി​പ​ക്ഷ​മി​ല്ല; കിംഗ് മേക്കറാകാൻ ക്യൂലേ

വെബ്ഡെസ്ക്
Published: November 28, 2026 11:02 PM IST | Updated: November 28, 2026 11:14 PM IST

ക്യൂ​​​​ലേ വോം​​​​ഗ്

വെ​​​​ല്ലിം​​​​ഗ്ട​​​​ൺ: ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡ് പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ഒ​​​​രു മു​​​​ന്ന​​​​ണി​​​​ക്കും കേ​​​​വ​​​​ല​​​ഭൂ​​​​രി​​​​പ​​​​ക്ഷം നേ​​​​ടാ​​​​നാ​​​​കാ​​​​തെ വ​​​​ന്ന​​​​തോ​​​​ടെ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​ര​​​​ണം അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ലാ​​​​യി.

വൈ​​​​കി​​​യെ​​​​ത്തി​​​​യ ബാ​​​​ല​​​​റ്റു​​​​ക​​​​ളു​​​​ടെ വോ​​​​ട്ടെ​​​​ണ്ണ​​​​ൽ കൂ​​​​ടി പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തോ​​​​ടെ 38കാ​​​​രി​​​​യാ​​​​യ രാ​​​​ഷ്‌​​​ട്രീ​​​​യ പു​​​​തു​​​​മു​​​​ഖം ക്യൂ​​​​ലേ വോം​​​​ഗ് ന​​​​യി​​​​ക്കു​​​​ന്ന ചെ​​​​റു​​​​ക​​​​ക്ഷി​​​​യാ​​​​യ ഓ​​​​പ്പ​​​​ർ​​​​ച്യു​​​​ണി​​​​റ്റി പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട് നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​കും.

ഒ​​​​രു തൊ​​​​ഴി​​​​ൽ പ​​​​ര​​​​സ്യ​​​​ത്തി​​​​ന് മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി​​​​യ​​​​തി​​​​ലൂ​​​​ടെ പാ​​​​ർ​​​​ട്ടി നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​യ ക്യൂ​​​​ലേ വോം​​​ഗി​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​ണ്ടെ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ക്രി​​​​സ്റ്റ​​​​ഫ​​​​ർ ല​​​​ക്സ​​​​ണി​​​​ന് വീ​​​​ണ്ടും ഭൂ​​​​രി​​​​പ​​​​ക്ഷ സ​​​​ർ​​​​ക്കാ​​​​ർ രൂ​​​​പീ​​​​ക​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.

ക​​​ഴി​​​ഞ്ഞ ഏ​​​ഴി​​​നു ​ന​​​​ട​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ സാ​​​​ധാ​​​​ര​​​​ണ വോ​​​​ട്ടു​​​​ക​​​​ളു​​​​ടെ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും ഏ​​​​ക​​​​ദേ​​​​ശം 4,85,000 സ്പെ​​​​ഷ്യ​​​​ൽ വോ​​​​ട്ടു​​​​ക​​​​ൾ എ​​​​ണ്ണി​​​​യ​​​​തി​​​​നും ശേ​​​​ഷം 130 അം​​​​ഗ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ മ​​​​ധ്യ-​​​​വ​​​​ല​​​​തു​​​​പ​​​​ക്ഷ ക​​​​ക്ഷി​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ പാ​​​​ർ​​​​ട്ടി​​​​ക്കും ചെ​​​​റു വ​​​​ല​​​​തു​​​​പ​​​​ക്ഷ സ​​​​ഖ്യ​​​​ക​​​​ക്ഷി​​​​ക​​​​ളാ​​​​യ ന്യൂ​​​​സി​​​​ലാ​​​​ൻ​​​​ഡ് ഫ​​​​സ്റ്റ്, ആ​​​​ക്‌​​​ട് എ​​​​ന്നി​​​​വ​​​​ർ​​​​ക്കും കൂ​​​​ടി 65 സീ​​​​റ്റു​​​​ക​​​​ൾ മാ​​​​ത്ര​​​​മാ​​​​ണു നേ​​​​ടാ​​​​നാ​​​​യ​​​​ത്. കേ​​​​വ​​​​ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ന് 66 സീ​​​​റ്റു​​​​ക​​​​ളാ​​​​ണു വേ​​​​ണ്ട​​​​ത്.

Tags : kingmaker Winston Peters New Zealand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Queuleu Vong

Recent News

Corehub Up