x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രണ്ട് നൂറ്റാണ്ടിനിടെ ആദ്യം; തി​​​​​രു​​​​​പ്പുറം​​​​​കു​​​​​ണ്ഡ്രം മ​​​​​ല​​​​​യിൽ ദീ​​​​​പം തെ​​​​​ളി​​​​​ച്ചു

വെബ്ഡെസ്ക്
Published: November 28, 2026 11:06 PM IST | Updated: November 28, 2026 11:06 PM IST

തമിഴ്നാട് തിരുപ്പുറംകുണ്ഡ്രം മലമുകളിൽ ദീപം തെളിച്ചപ്പോൾ.

മ​​​​​ധു​​​​​ര: ര​​​ണ്ടു​​​നൂ​​​റ്റാ​​​ണ്ടി​​​നി​​​ടെ ആ​​​​​ദ്യ​​​​​മാ​​​​​യി ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ മ​​​​​ധു​​​​​ര തി​​​​​രു​​​​​പ്പു​​​​​റം​​​​​കു​​​​​ണ്ഡ്രം മ​​​​​ല​​​​​മു​​​​​ക​​​​​ളി​​​​​ലെ ദീ​​​​​പ​​​​​ത്തൂ​​​​​ണി​​​​​ൽ ദീ​​​​​പം തെ​​​​​ളി​​​​​ച്ചു. ഉ​​​​​ച്ചി​​​​​പ്പി​​​​​ള്ള​​​​​യാ​​​​​ര്‍ മ​​​​​ണ്ഡ​​​​​പ​​​​​ത്തി​​​​​ല്‍നി​​​​​ന്ന് കൊ​​​​​ണ്ടു​​​​​വ​​​​​ന്ന ദീ​​​​​പ​​​​​മാ​​​​​ണ് ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു​​​​മ​​​​ണി​​​​യോ​​​​ടെ പൂ​​​​​ജാ​​​​​രി​​​​​മാ​​​​​ർ മ​​​​​ല​​​​​മു​​​​​ക​​​​​ളി​​​​​ലെ ദീ​​​​​പ​​​​​സ്തം​​​​​ഭ​​​​​ത്തി​​​​​ലേ​​​​​ക്കു പ​​​​​ക​​​​​ർ​​​​​ന്ന​​​​​ത്.

സി​​​​​ആ​​​​​ർ​​​​​പി​​​​​എ​​​​​ഫ് ഒ​​​​​രു​​​​​ക്കി​​​​​യ സു​​​​​ര​​​​​ക്ഷ​​​​​യി​​​​​ലും സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി നി​​​​​യോ​​​​​ഗി​​​​​ച്ച റി​​​​​സീ​​​​​വ​​​​​ര്‍മാ​​​​​രാ​​​​​യ ജ​​​​​സ്റ്റി​​​​​സ് എ​​​​​സ്. വൈ​​​​​ദ്യ​​​​​നാ​​​​​ഥ​​​​​ന്‍റെ​​​​യും ജ​​​​​സ്റ്റി​​​​​സ് വി. ​​​​​പാ​​​​​ര്‍ഥി​​​​​പ​​​​​ന്‍റെ​​​​യും നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലു​​​​മാ​​​​യി​​​​രു​​​​ന്നു ച​​​​ട​​​​ങ്ങ്.

ദീ​​​​​പം​​​​​തെ​​​​​ളി​​​​​ക്കു​​​​​ന്ന സ്ഥ​​​​​ല​​​​​ത്തി​​​​​ന് സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള സി​​​​​ക്ക​​​​​ന്ദ​​​​​ര്‍ ബാ​​​​​ദു​​​​​ഷ ദ​​​​​ര്‍ഗ​​​​​യി​​​​​ലേ​​​​​ക്കു​​​​​ള്ള പ്ര​​​​​വേ​​​​​ശ​​​​​നം ത​​​​​ട​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല. ദ​​​​​ര്‍ഗ​​​​​യ്ക്ക് ചു​​​​​റ്റും 50 മീ​​​​​റ്റ​​​​​ര്‍ സു​​​​​ര​​​​​ക്ഷാ പ​​​​​രി​​​​​ധി ഉ​​​​​റ​​​​​പ്പാ​​​​​ക്കി​​​​​.

ദ​​​​​ര്‍ഗ​​​​​യ്ക്ക് സ​​​​​മീ​​​​​പ​​​​​മു​​​​​ള്ള ദീ​​​​​പ​​​​​ത്തൂ​​​​​ണ്‍ എ​​​​​ന്ന ക​​​​​ല്‍ത്തൂ​​​​​ണി​​​​​ല്‍ കാ​​​​​ര്‍ത്തി​​​​​ക ദീ​​​​​പം ക​​​​​ത്തി​​​​​ക്കാൻ 1862ലും 1912ലും ശ്ര​​​​​മം ന​​​​​ട​​​​​ന്നി​​​​​രു​​​​​ന്നു​​​​​വെ​​​​​ങ്കി​​​​​ലും വി​​​​​ജ​​​​​യി​​​​​ച്ചി​​​​​രു​​​​​ന്നി​​​​​ല്ല. തു​​​​​ട​​​​​ർ​​​​​ന്ന് 1990ക​​​​​ളി​​​​​ൽ ഹി​​​​​ന്ദു​​​​​മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ആ​​​​​വ​​​​​ശ്യം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു.

നീ​​​​ണ്ട നാ​​​​ള​​​​ത്തെ നി​​​​യ​​​​മ​​​​പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ൽ ക​​​​​ര്‍ശ​​​​​ന ഉ​​​​​പാ​​​​​ധി​​​​​ക​​​​​ളോ​​​​​ടെ ക​​​​​ഴി​​​​​ഞ്ഞ ചൊ​​​​​വ്വാ​​​​​ഴ്ച ഒ​​​​​റ്റ​​​​​ദി​​​​​വ​​​​​സ​​​​​ത്തേ​​​​​ക്ക് ദീ​​​​​പം തെ​​​​​ളി​​​​​ക്കാ​​​​​ന്‍ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​. സു​​​​​ര​​​​​ക്ഷാ കാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ള്‍ മു​​​​​ന്‍നി​​​​​ര്‍ത്തി ത​​​​​മി​​​​​ഴ്‌​​​​​നാ​​​​​ട് സ​​​​​ര്‍ക്കാ​​​​​ര്‍ ഉ​​​​​ത്ത​​​​​ര​​​​​വ് ന​​​​​ട​​​​​പ്പാ​​​​​ക്കി​​​​​യി​​​​​ല്ല. പ​​​​​ക​​​​​രം പ​​​​​ര​​​​​മ്പ​​​​​രാ​​​​​ഗ​​​​​ത​​​​​മാ​​​​​യി ദീ​​​​​പം തെ​​​​​ളി​​​​​ക്കു​​​​​ന്ന ഉ​​​​​ച്ചി​​​​​പ്പി​​​​​ള്ള​​​​​യാ​​​​​ര്‍ ക്ഷേ​​​​​ത്ര​​​​​ത്തി​​​​​ന് സ​​​​​മീ​​​​​പം​​​​​ വി​​​​​ള​​​​​ക്ക് തെ​​​​​ളി​​​​​ച്ചു.

ഇ​​​​​തോ​​​​​ടെ കോ​​​​​ട​​​​​തി​​​​​യ​​​​​ല​​​​​ക്ഷ്യം നി​​​​​രീ​​​​​ക്ഷി​​​​​ച്ച സു​​​​​പ്രീം കോ​​​​​ട​​​​​തി ഇ​​​​​ന്ന​​​​​ലെ വീ​​​​​ണ്ടും ദീ​​​​​പം തെ​​​​​ളി​​​​​യി​​​​​ക്കാ​​​​​ൻ ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ടു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

Tags : Thirupparankundram hill lamp Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up