x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​നാ​ധി​പ​ത്യ​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ങ്കി​ൽ രാ​ജി​വ​യ്ക്ക​ണം ; രാ​ഹു​ലി​നെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി

വെബ് ഡെസ്ക്
Published: November 28, 2026 09:55 PM IST | Updated: November 28, 2026 10:18 PM IST

ര​വി​ശ​ങ്ക​ർ പ്ര​സാ​ദ്.

ന്യൂ​ഡ​ൽ​ഹി: മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ബി​ല്ലു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തെ വി​മ​ർ​ശി​ച്ച രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി. ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​മാ​ണ് രാ​ഹു​ൽ ശ്ര​മി​ക്കു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും എം​പി​യു​മാ​യ ര​വി​ശ​ങ്ക​ർ പ്ര​സാ​ദാ​ണ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ ക​ടു​ത്ത ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച​ത്.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് നു​ണ​പ​റ​ച്ചി​ലി​ൽ സൂ​പ്പ​ർ ഡോ​ക്ട​റേ​റ്റ് ഉ​ണ്ടെ​ന്നാ​യി​രു​ന്നു ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ പ​രി​ഹാ​സം. ലോ​ക്സ​ഭ​യി​ലെ അം​ഗ​സം​ഖ്യ 850 ആ​യി ഉ​യ​ർ​ത്തു​ന്ന​ത് രാ​ജ്യ​ത്ത് സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​ന് വ​ഴി​യൊ​രു​ക്കു​മെ​ന്ന രാ​ഹു​ലി​ന്‍റെ വാ​ദം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തെ​യും ജ​നാ​ധി​പ​ത്യ​ത്തെ​യും നി​ര​ന്ത​രം ചോ​ദ്യം ചെ​യ്ത് അ​ടി​സ്ഥാ​ന​മി​ല്ലാ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന രാ​ഹു​ൽ അ​രാ​ജ​ക​വാ​ദി​യാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് കു​റ്റ​പ്പെ​ടു​ത്തി.

തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ൽ വി​ശ്വാ​സ​മി​ല്ലെ​ങ്കി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും പ്രി​യ​ങ്ക ഗാ​ന്ധി​യും ത​ങ്ങ​ളു​ടെ സ്ഥാ​ന​ങ്ങ​ൾ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക്ര​മ​ക്കേ​ടു​ക​ൾ സം​ബ​ന്ധി​ച്ച് തെ​ളി​വു​ക​ളും വ​സ്തു​ത​ക​ളും പു​റ​ത്തു​വി​ടു​മെ​ന്ന് പ​ല​ത​വ​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടും ഒ​ന്നും അ​വ​ത​രി​പ്പി​ക്കാ​ൻ രാ​ഹു​ലി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പ​ക​രം ടെ​ലി​വി​ഷ​നി​ലൂ​ടെ വ്യാ​ജ​വും വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തു​മാ​യ വി​വ​ര​ങ്ങ​ളാ​ണ് ​അവ​ത​രി​പ്പി​ച്ച​ത്. 

ബ്ര​സീ​ലി​യ​ൻ മോ​ഡ​ലി​ന്‍റെ ചി​ത്രം ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വോ​ട്ട​റെ അ​വ​ത​രി​പ്പി​ച്ചെ​ന്നും ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ​ത്തെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ രാ​ഹു​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു. വ​നി​താ സം​വ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​യി ഉ​യ​ർ​ത്തി ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ മ​ണ്ഡ​ല​ങ്ങ​ൾ പു​ന​ർ​നി​ർ​ണ​യി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം. 

Tags : Political Controversy Delimitation Bill Lok Sabha Parliament Bjp Congress

Recent News

Corehub Up