Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Political Controversy

പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​റ​യേ​ണ്ട​ത് പു​റ​ത്തു​പ​റ​യേ​ണ്ട; പി​ണ​റാ​യി കേ​സി​ൽ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച് കെ.​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നെ​തി​രെ കേ​സെ​ടു​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ൽ സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. പി​ണ​റാ​യി വി​ജ​യ​നെ​തി​രാ​യ കേ​സി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് 100 ശ​ത​മാ​നം ശ​രി​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി​ക്കു​ള്ളി​ലെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ പ​ര​സ്യ​ച​ർ​ച്ച​യാ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ട്ടി​യി​ലും സ​ർ​ക്കാ​രി​ലും ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ച്ച് ശ​ക്ത​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് തീ​രു​മാ​നം. നേ​താ​ക്ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പാ​ർ​ട്ടി​ക്കു​ള്ളി​ൽ തു​റ​ന്നു​പ​റ​യാ​ൻ അ​വ​സ​ര​മു​ണ്ട്. അ​തി​നാ​യി കെ​പി​സി​സി യോ​ഗ​ങ്ങ​ളും മ​റ്റ് പാ​ർ​ട്ടി വേ​ദി​ക​ളും ചേ​രാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ നി​ല​പാ​ടു​ക​ളോ​ട് കോ​ൺ​ഗ്ര​സി​ന് ദേ​ശീ​യ​ത​ല​ത്തി​ൽ ത​ന്നെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​മു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.

എ​ന്നാ​ൽ ഇ​ഡി റി​പ്പോ​ർ​ട്ട് ന​ൽ​കി​യാ​ൽ അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​തി​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​നം മ​ന്ത്രി​സ​ഭ​യു​ടേ​താ​ണെ​ന്നും കെ​പി​സി​സി പ്ര​സി​ഡ​ന്‍റും ഉ​ൾ​പ്പെ​ടു​ന്ന രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന് വി​ഷ​യ​ത്തി​ൽ നി​ല​പാ​ടു​ണ്ട്.

കേ​സെ​ടു​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​തി​നെ​തി​രെ പി​ണ​റാ​യി വി​ജ​യ​ൻ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​പ്പീ​ൽ അം​ഗീ​ക​രി​ച്ച് സ്റ്റേ ​ല​ഭി​ച്ചാ​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​കും. അ​ല്ലാ​ത്ത​പ​ക്ഷം സ​ർ​ക്കാ​ർ കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

National

ഹുമയൂൺ കബീറിന്‍റെ വീഡിയോയെ ചൊല്ലി ബംഗാളിൽ രാഷ്‌ട്രീയ വിവാദം

കോൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് എ​​​ജെ​​യു​​പി എ​​ന്ന പാ​​ർ​​ട്ടി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​റി​​​ന്‍റെ പേ​​​രി​​​ൽ സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട വീ​​​ഡി​​​യോ വി​​​വാ​​​ദ​​​ത്തി​​​ൽ.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും മു​​​തി​​​ർ​​​ന്ന ബി​​​ജെ​​​പി നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ത​​​നി​​​ക്ക് ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും വീ​​​ഡി​​​യോ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

മു​​​ഖ്യ​​​മ​​​ന്ത്രിസ്ഥാ​​​ന​​​ത്തു​​നി​​​ന്നു മ​​​മ​​​ത​​​യെ സ്ഥാ​​​ന​​​ഭ്ര​​​ഷ്ട​​​യാക്കാ​​​ൻ ഏ​​​തു​​​പ​​​രി​​​ധി വ​​​രെ​​​യും പോ​​​കു​​​മെ​​​ന്ന് വീ​​​ഡി​​​യോ​​​യി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ട്.

വീ​​​ഡി​​​യോ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​റി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് രം​​​ഗ​​​ത്തെ​​​ത്തി. പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി, ആ​​​സാം മു​​​ഖ്യ​​​മ​​​ന്ത്രി ഹി​​​മ​​​ന്ത ബി​​​ശ്വ ശ​​​ർ​​മ, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സ് എ​​​ന്നി​​​വിട​​​ങ്ങ​​​ളി​​​ൽ ക​​​ബീ​​​റി​​​നു ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ എ​​​ൻ​​​ഫോ​​​ഴ്‌​​​സ്‌​​​മെ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

അ​​​തേ​​​സ​​​മ​​​യം, വീ​​​ഡി​​​യോ ത​​​ന്‍റേ​​​ത​​​ല്ലെ​​​ന്നും എ​​​ഐ വ​​​ഴി നി​​​ർ​​മി​​​ച്ച​​​താ​​​ണെ​​​ന്നും ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ പ​​​റ​​​ഞ്ഞു. വീ​​​ഡി​​​യോ നി​​​ഷേ​​​ധി​​​ച്ച് എ​​​ജെ​​​യു​​​പി​​​യും രം​​​ഗ​​​ത്തെ​​​ത്തി.

മു​​​ർ​​​ഷി​​​ദാ​​​ബാ​​​ദി​​​ൽ​​നി​​​ന്നു​​​ള്ള നേ​​​താ​​​വാ​​​യ ഹു​​​മ​​​യൂ​​​ൺ ക​​​ബീ​​​ർ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു തൊ​​ട്ടു​​മു​​ന്പാ​​ണ് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് സ്വ​​​ന്ത​​​മാ​​​യി പാ​​​ർ​​​ട്ടി രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച​​​ത്.

Latest News

Corehub Up