x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ ഹാ​ൾ​മാ​ർ​ക്കിം​ഗ് സം​വി​ധാ​ന​ത്തി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേണം: കെ​ജി​എ​സ്എം​എ

വെബ്ഡെസ്ക്
Published: November 27, 2026 10:44 PM IST | Updated: November 27, 2026 10:44 PM IST

കെ​​​​ജി​​​​എ​​​​സ്എം​​​​എ

കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് സ്വ​​​​ർ​​​​ണ ഹാ​​​​ൾ​​​​മാ​​​​ർ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ശ്വാ​​​​സ്യ​​​​ത സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​ടു​​​​ത്തി​​​​ടെ വ​​​​ന്ന പ​​​​ത്ര​​​റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സ​​​​മ​​​​ഗ്ര അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്ന് കേ​​​​ര​​​​ള ഗോ​​​​ൾ​​​​ഡ് ആ​​​​ൻ​​​​ഡ് സി​​​​ൽ​​​​വ​​​​ർ മ​​​​ർ​​​​ച്ച​​​​ന്‍റ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ( കെ​​​​ജി​​​​എ​​​​സ്എം​​​​എ) ബ്യൂ​​​​റോ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ്സി​​​​നോ​​​​ട് (ബി​​​​ഐ​​​​എ​​​​സ്) ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

എ​​​​ച്ച്‌​​​​യു​​​​ഐ​​​​ഡി വി​​​​വ​​​​ര​​​​ങ്ങ​​​​ളി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ, ബി​​​​ഐ​​​​എ​​​​സ് കെ​​​​യ​​​​ർ ആ​​​​പ്പി​​​​ന്‍റെ വി​​​​ശ്വാ​​​​സ്യ​​​​ത, ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നി​​​​ല്ലാ​​​​തെ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്വ​​​​ർ​​​​ണ റി​​​​ഫൈ​​​​ന​​​​റി​​​​ക​​​​ളു​​​​ടെ​​​​യും മെ​​​​ൽ​​​​റ്റ​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​നം, റീ​​​​നി​​​​യം ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള ലോ​​​​ഹ​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു സ്വ​​​​ർ​​​​ണ​​​​ത്തി​​​​ൽ മാ​​​​യം ചേ​​​​ർ​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത എ​​​​ന്നി​​​​വ സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ ഗൗ​​​​ര​​​​വ​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടോ​​​യെ​​​ന്നു ബി​​​​ഐ​​​​എ​​​​സ് അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണം. എ​​​​ച്ച്‌​​​​യു​​​​ഐ​​​​ഡി സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ന്‍റെ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ക, അ​​​​ന​​​​ധി​​​​കൃ​​​​ത​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളെ ക​​​​ണ്ടെ​​​​ത്തു​​​​ക, സ്വ​​​​ർ​​​​ണ​​​​ത്തി​​​​ലെ മാ​​​​യം ക​​​​ണ്ടെ​​​​ത്താ​​​​ൻ നി​​​​ല​​​​വി​​​​ലെ പ​​​​രി​​​​ശോ​​​​ധ​​​​നാ​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ക​​​​ഴി​​​​യു​​​​ന്നു​​​​ണ്ടോ​​​യെ​​​ന്ന് വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ക, ശു​​​​ദ്ധ​​​​ത​​​​യി​​​​ലും ഹാ​​​​ൾ​​​​മാ​​​​ർ​​​​ക്കിം​​​​ഗ് രേ​​​​ഖ​​​​ക​​​​ളി​​​​ലും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള പ​​​​രാ​​​​തി​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ക തു​​​​ട​​​​ങ്ങി​​​​യ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഉ​​​​ന്ന​​​​യി​​​​ച്ചു.

അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ക​​​​ണ്ടെ​​​​ത്ത​​​​ലു​​​​ക​​​​ൾ ഔ​​​​ദ്യോ​​​​ഗി​​​​ക​​​​മാ​​​​യി വ്യാ​​​​പാ​​​​ര​​​മേ​​​​ഖ​​​​ല​​​​യെ അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യും ആ​​​​വ​​​​ശ്യ​​​​മാ​​​​യ മു​​​​ൻ​​​​ക​​​​രു​​​​ത​​​​ൽ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ക്കു​​​​ക​​​​യും വേ​​​​ണ​​​​മെ​​​​ന്നും അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഹാ​​​​ൾ​​​​മാ​​​​ർ​​​​ക്കിം​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലു​​​​ള്ള വി​​​​ശ്വാ​​​​സ്യ​​​​ത ഉ​​​​പ​​​​ഭോ​​​​ക്തൃ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നും ആ​​​​ഭ​​​​ര​​​​ണ വ്യാ​​​​പാ​​​​ര​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ നി​​​​ല​​​​നി​​​ല്പി​​​നും ​അ​​​​ത്യ​​​​ന്താ​​​​പേ​​​​ക്ഷി​​​​ത​​​​മാ​​​​ണ്.

ഏ​​​​താ​​​​നും സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ ബി​​​​ഐ​​​​എ​​​​സ് മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​യി പാ​​​​ലി​​​​ച്ചു വ്യാ​​​​പാ​​​​രം ന​​​​ട​​​​ത്തു​​​​ന്ന സ​​​​ത്യ​​​​സ​​​​ന്ധ​​​​രാ​​​​യ ജ്വ​​​​ല്ല​​​​റി​​​​ക​​​​ളെ സം​​​​ശ​​​​യ​​​​ത്തി​​​​ന്‍റെ നി​​​​ഴ​​​​ലി​​​​ലാ​​​​ക്ക​​​​രു​​​​ത്. ഹാ​​​​ൾ​​​​മാ​​​​ർ​​​​ക്കിം​​​​ഗ് സം​​​​വി​​​​ധാ​​​​ന​​​​ത്തെ ചോ​​​​ദ്യം ചെ​​​​യ്യു​​​​ക​​​​യ​​​​ല്ല, മ​​​​റി​​​​ച്ച് അ​​​​തി​​​​ന്‍റെ വി​​​​ശ്വാ​​​​സ്യ​​​​ത കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​ണ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍റെ ല​​​​ക്ഷ്യ​​​​മെ​​​​ന്നും ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഇ​​​​തു​​​സം​​​​ബ​​​​ന്ധി​​​​ച്ച് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് കെ. ​​​​സു​​​​രേ​​​​ന്ദ്ര​​​​ൻ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി അ​​​​ഡ്വ. എ​​​​സ്. അ​​​​ബ്‌​​​ദു​​​​ൾ നാ​​​​സ​​​​ർ, ട്ര​​​​ഷ​​​​റ​​​​ർ സി.​​​​വി. കൃ​​​​ഷ്ണ​​​​ദാ​​​​സ് എ​​​​ന്നി​​​​വ​​​​ർ ബി​​​​ഐ​​​​എ​​​​സ് കൊ​​​​ച്ചി മേ​​​​ധാ​​​​വി​​​​ക്കു നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി.

Tags : KGSMA investigation gold hallmarking Business

Recent News

Corehub Up