പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ബെൽറ്റിന്റെ ബക്കിളിനുള്ളിൽ ചെറിയ കത്തി കാണപ്പെട്ടിനെത്തുടർന്ന് ചൈനക്കാരനെ സിഐഎസ്എഫ് പിടികൂടി.
ഹോങ്കോംഗിൽനിന്ന് ഈ മാസം 20ന് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ യുവാവിന്റെ ബാഗേജിലാണ് അരയിൽ ധരിക്കുന്ന ബെൽറ്റിന്റെ ബക്കിളിൽ പേനാക്കത്തി പോലെയുള്ള ആയുധം കണ്ടെത്തിയത്.
ഇത് കുട്ടികൾ വാങ്ങിയ ബെൽറ്റാണെന്നും ഇതിനുള്ളിലെ കത്തിയെപ്പറ്റി ബോധ്യമില്ലായിരുന്നെന്നും യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരോടു പറഞ്ഞു. കത്തി നീക്കംചെയ്ത് ഉടമയ്ക്കു തിരികെ നൽകിയെന്നും വിശദ ചോദ്യംചെയ്യലിനുശേഷം അദ്ദേഹത്തെ വിട്ടയച്ചതായും സിഐഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
Tags : Chinese man belt Knife Delhi Airport Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash