x
ad
Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ : പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം വേണമെന്ന് മന്ത്രി

വെബ്ഡെസ്ക്
Published: November 27, 2026 10:34 PM IST | Updated: November 27, 2026 10:34 PM IST

മ​​ല​​പ്പു​​റം ല​​യ​​ണ്‍​സ് അ​​വാ​​ര്‍​ഡ് നൈ​​റ്റ് ച​​ട​​ങ്ങി​​ല്‍ മു​​ന്‍ ല​​യ​​ണ്‍​സ് മ​​ള്‍​ട്ടി​​പ്പി​​ള്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി​​യും വ​​ള​​പ്പി​​ല ക​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍​സ് മാ​​നേ​

മ​ഞ്ചേ​രി: ല​​യ​​ണ്‍​സ് ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ ഡി​​സ്ട്രി​​ക്‌​ട് 318 ഡി1​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ സം​​ഘ​​ടി​​പ്പി​​ച്ച മ​​ല​​പ്പു​​റം ല​​യ​​ണ്‍​സ് അ​​വാ​​ര്‍​ഡ് നൈ​​റ്റി​ല്‍ മു​​ന്‍ ല​​യ​​ണ്‍​സ് മ​​ള്‍​ട്ടി​​പ്പി​​ള്‍ കൗ​​ണ്‍​സി​​ല്‍ സെ​​ക്ര​​ട്ട​​റി​​യും വ​​ള​​പ്പി​​ല ക​മ്യൂ​ണി​​ക്കേ​​ഷ​​ന്‍​സ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​റു​​മാ​​യ ജ​യിം​​സ് വ​​ള​​പ്പി​​ല​​യ്ക്ക് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല തൂ​​ഫാ​​ന്‍ വാ​​രി​​യ​​ര്‍ അം​​ഗീ​​കാ​​രം ന​​ല്‍​കി.

മ​​ണ​​പ്പു​​റം ഫി​​നാ​​ന്‍​സ് ചെ​​യ​​ര്‍​മാ​​നും ല​​യ​​ണ്‍​സ് ഇ​​ന്‍റ​​ര്‍​നാ​​ഷ​​ണ​​ല്‍ മു​​ന്‍ ഡ​​യ​​റ​​ക്‌​ട​​റു​​മാ​​യ വി.​​പി. ന​​ന്ദ​​കു​​മാ​​റും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യി​​ല്‍ നി​​ന്നും തൂ​​ഫാ​​ന്‍ വാ​​രി​​യ​​ര്‍ അം​​ഗീ​​കാ​​രം ഏ​​റ്റു​​വാ​​ങ്ങി.

മ​​ഞ്ചേ​​രി മ​​ല​​ബാ​​ര്‍ ഹെ​​റി​​റ്റേ​​ജ് റി​​സോ​​ര്‍​ട്ട്സ് ആ​​ന്‍​ഡ് സ്പാ​​യി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല നി​​ര്‍​വ​​ഹി​​ച്ചു. ഓ​​പ്പ​​റേ​​ഷ​​ന്‍ തൂ​​ഫാ​​ന്‍ വി​​ജ​​യ​​ക​​ര​​മാ​​ക്കി​​ത്തീ​​ര്‍​ക്കാ​​ന്‍ ല​​യ​​ണ്‍​സ് അ​​ട​​ക്ക​​മു​​ള്ള എ​​ല്ലാ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും ശ​​ക്ത​​മാ​​യ പി​​ന്തു​​ണ ആ​​വ​​ശ്യ​​മാ​​ണെ​​ന്ന് മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​ന​​പ്ര​​സം​​ഗ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

ച​​ട​​ങ്ങി​​ല്‍ മു​​ന്‍ ല​​യ​​ണ്‍​സ് ഡി​​സ്ട്രി​ക്‌​ട് ഗ​​വ​​ര്‍​ണ​​ര്‍ ല​​യ​​ണ്‍ കെ.​​എം. അ​​നി​​ല്‍​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എം.​​കെ. രാ​​ഘ​​വ​​ന്‍ എം​​പി, മ​​ഞ്ഞ​​ളാം​​കു​​ഴി അ​​ലി എം​​എ​​ല്‍​എ എ​​ന്നി​​വ​​ര്‍ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​യി. വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലാ​​യി മി​​ക​​വ് തെ​​ളി​​യി​​ച്ച ല​​യ​​ണ്‍​സ് ക്ല​​ബ്ബു​​ക​​ളെ​​യും ല​​യ​​ണ്‍​സ് അം​​ഗ​​ങ്ങ​​ളെ​​യും ആ​​ദ​​രി​​ച്ചു.

ഡി​​സ്ട്രി​​ക്‌​ട് ഗ​​വ​​ര്‍​ണ​​റാ​​യ ബാ​​ബു ദി​​വാ​​ക​​ര​​ന്‍, വി​​വി​​ധ ല​​യ​​ണ്‍​സ് ഡി​​സ്ട്രി​ക്‌​ടു​​ക​​ളി​​ലെ ഗ​​വ​​ര്‍​ണ​​ര്‍​മാ​​ര്‍, വൈ​​സ് ഗ​​വ​​ര്‍​ണ​​ര്‍​മാ​​ര്‍, മു​​ന്‍ ഗ​​വ​​ര്‍​ണ​​ര്‍​മാ​​ര്‍ തു​​ട​​ങ്ങി ഒ​​ട്ട​​ന​​വ​​ധി പ്ര​​മു​​ഖ​​ര്‍ ച​​ട​​ങ്ങി​​ല്‍ പ​​ങ്കെ​​ടു​​ത്തു.

Tags : Operation Tufan public participation Remesh Chennithala Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up