പ്രതീകാത്മക ചിത്രം
ചണ്ഡിഗഡ്: അടുത്തവർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പഞ്ചാബിൽ വീണ്ടും അകാലിദൾ-ബിജെപി കൂട്ടുകെട്ട്.
സഖ്യത്തിലെ വലിയ കക്ഷിയെന്ന നിലയിൽ മുഖ്യമന്ത്രിസ്ഥാനം അകാലിദളിനാണെന്ന് ബിജെപി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു. അതേസമയം, സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ല.
അടുത്തമാസം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന റാലിയോടെ പ്രചാരണങ്ങൾക്കു തുടക്കംകുറിക്കാനാണ് സഖ്യം ആലോചിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച ചർച്ചകൾക്കായി ഇരു പാർട്ടിയുടെയും നേതാക്കൾ ഇന്നലെ യോഗം ചേർന്നു.
ബിജെപി പഞ്ചാബ് ഘടകം അധ്യക്ഷൻ സുനിൽ ഝാക്കറും യോഗത്തിൽ പങ്കെടുത്തു.
Tags : Akali Dal-BJP alliance Punjab Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash