കതിഹാർ (ബിഹാർ): വിവാഹത്തിന്റെ പിറ്റേന്നു നടന്ന വിരുന്നിനിടെ വരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബിഹാറിലെ കതിഹാറിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു നാടിനെ നടുക്കിയ ദാരുണ സംഭവം. പാറ്റ്നയിൽ താമസിക്കുന്ന ആയുഷ് ഡോക്ടറായ പവൻ കുമാർ യാദവാണു മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നടന്ന വിവാഹസൽക്കാരത്തിനിടെ കുഴഞ്ഞുവീണ പവനെ പൂർണിയയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണു മരണം സംഭവിച്ചത്.
ബുധനാഴ്ചയായിരുന്നു പവനും ഗുഡിയയും തമ്മിലുള്ള വിവാഹം. വധുവിന്റെ ഗ്രാമമായ ദിര ചന്ദ്പുരിൽ വളരെ ആർഭാടപൂർവമാണു ചടങ്ങുകൾ നടന്നത്. പിറ്റേദിവസം നവവധുവിനെയും കൂട്ടി വീട്ടിലെത്തിയ പവന്റെ കുടുംബം, ബന്ധുക്കൾക്കും നാട്ടുകാർക്കുമായി വൈകുന്നേരം വിരുന്ന് ഒരുക്കിയിരുന്നു.
വിരുന്നിനെത്തിയ അതിഥികളുടെ ആശംസകൾ സ്വീകരിച്ച് വരനും വധുവും വേദിയിലിരിക്കുകയായിരുന്നു. ആഘോഷങ്ങൾ അവസാനിക്കാറായപ്പോഴേക്കും പവൻ പെട്ടെന്ന് വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു.
Tags : groom collapsed died wedding reception Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash