x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ങ്ങ​ളു​ടെ ക​ല്യാ​ണ​ത്തി​ന് ഷാ​രൂ​ഖ് ഖാ​ൻ വ​ന്നാ​ൽ എ​ങ്ങ​നെ​യു​ണ്ടാ​കും?

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 27, 2026 12:19 PM IST | Updated: November 27, 2026 12:19 PM IST

പ്രതീകാത്മക ചിത്രം

ഒ​രു വി​വാ​ഹ​ത്തി​ന് ഷാ​രൂ​ഖ് ഖാ​ൻ അ​തി​ഥി​യാ​യി എ​ത്തി​യാ​ലോ? വ​ധൂ​വ​ര​ന്മാ​ർ​ക്കൊ​പ്പം ഫോ​ട്ടോ, കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി അ​ൽ​പ​നേ​രം സം​സാ​രി​ക്കാ​നു​ള്ള അ​വ​സ​രം, ഇ​തൊ​ക്കെ ഏ​തൊ​രു സി​നി​മാ​പ്രേ​മി​യു​ടെ​യും സ്വ​പ്ന​മാ​യി​രി​ക്കും.

എ​ന്നാ​ൽ ഈ ​സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ എ​ത്ര രൂ​പ ചെ​ല​വാ​ക്കേ​ണ്ടി​വ​രും? ബോ​ളി​വു​ഡ് താ​ര​ങ്ങ​ളെ വി​വാ​ഹ​ത്തി​ന് അ​തി​ഥി​ക​ളാ​യോ പ്ര​ത്യേ​ക പെ​ർ​ഫോ​മ​ർ​മാ​രാ​യോ എ​ത്തി​ക്കാ​ൻ കോ​ടി​ക​ൾ ചെ​ല​വാ​ക്കാ​ൻ ത​യ്യാ​റു​ള്ള​വ​രു​ണ്ട്.

ദി ​ഹോ​ളി​വു​ഡ് റി​പ്പോ​ർ​ട്ട​ർ ഇ​ന്ത്യ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം ബോ​ളി​വു​ഡ് താ​ര​ങ്ങ​ളു​ടെ വി​വാ​ഹ റേ​റ്റ് കാ​ർ​ഡി​നെ​ക്കു​റി​ച്ച് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കി​യി​രു​ന്നു.

ഷാ​രൂ​ഖ് ഖാ​നാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ത്. ഒ​രു വി​വാ​ഹ​ത്തി​ൽ അ​തി​ഥി​യാ​യി എ​ത്താ​ൻ മാ​ത്രം അ​ഞ്ച് മു​ത​ൽ ആ​റു​കോ​ടി രൂ​പ വ​രെ​യാ​ണ് ഷാ​രൂ​ഖി​ന്‍റെ പ്ര​തി​ഫ​ല​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​താ​യ​ത്, താ​രം വ​ന്ന് അ​ൽ​പ​നേ​രം ചെ​ല​വ​ഴി​ച്ച് മ​ട​ങ്ങു​ന്ന​തി​നു​പോ​ലും കോ​ടി​ക​ൾ ന​ൽ​കേ​ണ്ടി​വ​രും.

ഷാ​രൂ​ഖി​ന് പി​ന്നാ​ലെ സ​ൽ​മാ​ൻ ഖാ​നാ​ണ്. മൂ​ന്ന് മു​ത​ൽ നാ​ല് കോ​ടി രൂ​പ വ​രെ​യാ​ണ് സ​ൽ​മാ​ൻ വാ​ങ്ങു​ന്ന​ത്. ര​ൺ​വീ​ർ സിം​ഗി​ന് ഏ​ക​ദേ​ശം ര​ണ്ട് കോ​ടി രൂ​പ​യാ​ണ് പ്ര​തി​ഫ​ലം. അ​ക്ഷ​യ് കു​മാ​റി​ന് 1.25 മു​ത​ൽ 1.50 കോ​ടി രൂ​പ വ​രെ​യും ന​ൽ​കേ​ണ്ടി​വ​രും.

വ​നി​താ താ​ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും നി​ര​ക്കു​ക​ൾ ഒ​ട്ടും ചെ​റു​ത​ല്ല. നോ​റ ഫ​ത്തേ​ഹി​ക്കും ത​മ​ന്ന ഭാ​ട്ടി​യ​യ്ക്കും 1.25 മു​ത​ൽ 1.50 കോ​ടി രൂ​പ വ​രെ​യാ​ണ് പ്ര​തി​ഫ​ല​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജാ​ൻ​വി ക​പൂ​ർ, സാ​റ അ​ലി ഖാ​ൻ, ദി​ഷ പ​ഠാ​നി എ​ന്നി​വ​ർ​ക്ക് 60 മു​ത​ൽ 70 ല​ക്ഷം രൂ​പ വ​രെ​യും ന​ൽ​കേ​ണ്ടി​വ​രും.

എ​ന്നാ​ൽ വി​വാ​ഹ​ത്തി​ന് അ​തി​ഥി​യാ​യി എ​ത്തു​ന്ന​തി​നും സ്റ്റേ​ജി​ൽ നൃ​ത്തം ചെ​യ്യു​ന്ന​തി​നും വ്യ​ത്യ​സ്ത​മാ​യ നി​ര​ക്കു​ക​ളാ​ണു​ള്ള​ത്. വി​വാ​ഹ​വേ​ദി​യി​ൽ ഏ​താ​നും മി​നി​റ്റു​ക​ൾ പെ​ർ​ഫോം ചെ​യ്യാ​ൻ പോ​ലും കോ​ടി​ക​ൾ വാ​ങ്ങു​ന്ന താ​ര​ങ്ങ​ളു​ണ്ട്.

ഷാ​ഹി​ദ് ക​പൂ​റി​നും വ​രു​ൺ ധ​വാ​നും ഒ​രു മു​ത​ൽ ര​ണ്ട് കോ​ടി രൂ​പ വ​രെ​യാ​ണ് പെ​ർ​ഫോ​മ​ൻ​സ് പ്ര​തി​ഫ​ല​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ഞ്ച് മു​ത​ൽ ആ​റ് മി​നി​റ്റ് വ​രെ​യു​ള്ള സ്റ്റേ​ജ് പെ​ർ​ഫോ​മ​ൻ​സി​നൊ​പ്പം അ​തി​ഥി​ക​ളു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ​വും ഫോ​ട്ടോ​യെ​ടു​ക്ക​ലും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

വി​വാ​ഹ​വേ​ദി​യി​ലെ അ​വ​ത​ര​ണ​ത്തി​നും വ​ലി​യ വി​പ​ണി​യു​ണ്ട്. അ​വ​താ​ര​ക​രാ​യെ​ത്തു​ന്ന മ​നീ​ഷ് പോ​ളി​ന് 12 മു​ത​ൽ 15 ല​ക്ഷം രൂ​പ വ​രെ​യും അ​പ​ർ​ശ​ക്തി ഖു​റാ​ന​യ്ക്ക് പ​ത്തു​ല​ക്ഷം രൂ​പ വ​രെ​യും പ്ര​തി​ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

ഒ​രു താ​ര​ത്തെ ബു​ക്ക് ചെ​യ്യു​മ്പോ​ൾ പ്ര​തി​ഫ​ലം മാ​ത്ര​മ​ല്ല സം​ഘാ​ട​ക​ർ​ക്ക് ചെ​ല​വ്. മാ​നേ​ജ​ർ​മാ​ർ, സ്റ്റൈ​ലി​സ്റ്റു​ക​ൾ, ഹെ​യ​ർ ആ​ൻ​ഡ് മേ​ക്ക​പ്പ് വി​ദ​ഗ്ധ​ർ, സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ, മ​റ്റ് സ​ഹാ​യി​ക​ൾ തു​ട​ങ്ങി ഏ​ക​ദേ​ശം പ​ത്തോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​വും താ​ര​ത്തി​നൊ​പ്പം എ​ത്തും.

യാ​ത്ര, താ​മ​സം, സു​ര​ക്ഷ തു​ട​ങ്ങി​യ​വ​യ്ക്കു​ള്ള ചെ​ല​വു​ക​ളും ഇ​തി​ന് പു​റ​മേ​യാ​ണ്. ഷാ​രൂ​ഖ്, സ​ൽ​മാ​ൻ, ര​ൺ​വീ​ർ, അ​ക്ഷ​യ് തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ​ക്ക് വി​വാ​ഹ പ​രി​പാ​ടി​ക​ൾ​ക്കാ​യി സ്വ​കാ​ര്യ ചാ​ർ​ട്ട​ർ വി​മാ​ന​ങ്ങ​ൾ ഒ​രു​ക്കു​ന്ന പ​തി​വു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ന്നാ​ൽ പ​ണം ന​ൽ​കി​യാ​ൽ ഏ​ത് താ​ര​ത്തെ​യും ഏ​ത് വി​വാ​ഹ​ത്തി​നും എ​ത്തി​ക്കാ​മെ​ന്ന് ക​രു​തേ​ണ്ട. താ​ര​ങ്ങ​ളു​ടെ തി​ര​ക്കേ​റി​യ ഷെ​ഡ്യൂ​ൾ, പ​രി​പാ​ടി​യു​ടെ സ്വ​ഭാ​വം, കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം, വേ​ദി, സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം തീ​രു​മാ​ന​ത്തെ സ്വാ​ധീ​നി​ക്കും.

2024-ൽ ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ഒ​രു വി​വാ​ഹ​ത്തി​ൽ ഷാ​രൂ​ഖ് ഖാ​ൻ പ​ങ്കെ​ടു​ത്ത​പ്പോ​ൾ അ​ദ്ദേ​ഹം കു​ടും​ബ​ത്തി​ന്‍റെ സു​ഹൃ​ത്താ​ണെ​ന്ന് വ​ധു​വി​ന്‍റെ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തൊ​ന്നും താ​ര​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച റേ​റ്റ് കാ​ർ​ഡു​ക​ള​ല്ല. വ്യ​വ​സാ​യ​രം​ഗ​ത്തെ വൃ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ഏ​ക​ദേ​ശ വി​വ​ര​ങ്ങ​ളാ​ണ്.

സാ​ധാ​ര​ണ​ക്കാ​ർ വി​വാ​ഹ​ത്തി​നാ​യി സ്വ​ർ​ണ​ത്തി​നും സ​ദ്യ​യ്ക്കും മ​ണ്ഡ​പ​ത്തി​നും പ​ണം മാ​റ്റി​വെ​ക്കു​മ്പോ​ൾ അ​തി​സ​മ്പ​ന്ന​രു​ടെ വി​വാ​ഹ​ങ്ങ​ളി​ൽ താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​നും കോ​ടി​ക​ൾ മാ​റ്റി​വെ​ക്കു​ന്നു. അ​ങ്ങ​നെ നോ​ക്കു​മ്പോ​ൾ ഒ​രു കാ​ര്യം ഉ​റ​പ്പാ​ണ്; വി​വാ​ഹ​ത്തി​ന് ഷാ​രൂ​ഖ് ഖാ​ൻ വ​ര​ണ​മെ​ങ്കി​ൽ ക്ഷ​ണ​ക്ക​ത്ത് മാ​ത്രം പോ​രാ, ബാ​ങ്ക് ബാ​ല​ൻ​സി​ലും കോ​ടി​ക​ൾ വേ​ണം!

Tags : Shah Rukh Khan Wedding celebrity wedding cinema hollywood

Recent News

Corehub Up