മുംബൈ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എൻസിപി (എസ്പി) തലവൻ ശരദ്പവാറിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും എന്നാൽ, ആശുപത്രി വിടാറായില്ലെന്നും പാർട്ടി നേതൃത്വം അറിയിച്ചു. എൺപത്തിയഞ്ചുകാരനായ ശരദ് പവാറിനെ വ്യാഴാഴ്ചയാണ് നിർജലീകരണം മൂലം സൗത്ത് മുംബൈയിലെ ബ്രീച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പവാറിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും എത്രയും വേഗം സുഖംപ്രാപിക്കുമെന്നും ചെറുമകനും പാർട്ടി നേതാവുമായ രോഹിത് പവാറും പറഞ്ഞു. ഒരുമാസത്തിനുള്ളിൽ മൂന്നാംതവണയാണ് പവാർ ആശുപത്രിയിൽ ചികിത്സതേടിയെത്തിയത്.
Tags : Sharad Pawar health condition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash