Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sharad Pawar

ജനാധിപത്യത്തിന്‍റെ വിജയം: ശരദ് പവാർ

മും​​​​ബൈ: കേ​​​​ന്ദ്ര വി​​​​ദ്യാ​​​​ഭ്യാ​​​​സമ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഒ​​​​ത്തൊ​​​​രു​​​​മ​​​​യു​​​​ടെ​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്ന് എ​​​​ൻ​​​​സി​​​​പി -എ​​​​സ്പി പ്ര​​​​സി​​​​ഡ​​​​ന്‍റ് ശ​​​​ര​​​​ദ് പ​​​​വാ​​​​ർ.

28 ദി​​​​ന​​​​ങ്ങ​​​​ളി​​​​ലാ‍യി ജ​​​​ന്ത​​​​ർ മന്തറി​​​​ൽ യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ൾ ന​​​​യി​​​​ച്ച പോ​​​​രാ​​​​ട്ട​​​​വും അ​​​​വ​​​​രു​​​​ടെ നി​​​​ശ്ച​​​​യ​​​​ദാ​​​​ർ​​​​ഢ്യ​​​​വും പ്ര​​​​ശം​​​​സ​​​​നീ​​​​യ​​​​മാ​​​​ണ്.

അ​​​​നീ​​​​തി​​​​ക്കെ​​​​തി​​​​രേ ഭ​​​​യ​​​​ര​​​​ഹി​​​​ത​​​​രാ​​​​യി അ​​​​വ​​​​ർ പ​​​​ട​​​​യ്ക്കി​​​​റ​​​​ങ്ങി​​​​യ​​​​തോ​​​​ടെ സം​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തി​​​​ൽ​​​നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു​​​​മാ​​​​റാ​​​​നു​​​​ള്ള കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ശ്ര​​​​മം ദ​​​​യ​​​​നീ​​​​യ​​​​മാ​​​​യി പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

National

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ശ​ര​ദ് പ​വാ​ർ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി ശി​വ​സേ​ന

മും​ബൈ: ഏ​പ്രി​ലി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി ശി​വ​സേ​ന (ഉ​ദ്ധ​വ് താ​ക്ക​റെ) വി​ഭാ​ഗം നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. ത​ന്‍റെ 85-ാം വ​യ​സി​ൽ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ​വാ​ർ നേ​ര​ത്തെ പ​റ​ഞ്ഞെ​ങ്കി​ലും സ‍​ഞ്ജ​യ് റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം നി​ഷേ​ധി​ച്ചി​ല്ല.

50 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ 14 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ച ശ​ര​ദ് പ​വാ​ർ ഒ​ന്നി​ൽ പോ​ലും തോ​റ്റി​ട്ടി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ര​ദ് പ​വാ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ സൂ​ച​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. എ​ൻ​സി​പി​യു​ടെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളും ഒ​ന്നി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​വാ​ർ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് മാ​റി​നി​ൽ​ക്ക​രു​തെ​ന്നാ​ണ് പ​വാ​ർ പ​ക്ഷ​ത്തെ മി​ക്ക​വ​രു​ടെ​യും അ​ഭി​പ്രാ​യം.

പ​ത്തോ​ളം എം​എ​ൽ​എ​മാ​രാ​ണ് പ​വാ​റി​ന്‍റെ പാ​ർ​ട്ടി​ക്കു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഏ​ഴ് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഏ​പ്രി​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

National

ശരദ് പവാർ ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം

പൂനെ: മുൻ കേന്ദ്രമന്ത്രിയും എൻസിപി-എസ്പി അധ്യക്ഷനുമായ ശരത് പവാർ ആശുപത്രിയിൽ. ചുമ, ജലദോഷം, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിനെ തുടർന്നു തിങ്കളാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ പുനെയിലെ റൂബി ഹാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബാരാമതിയിലെ വസതിയില്‍ നിന്നാണ് പൂനെയിലെ ആശുപത്രിയിലെത്തിച്ചത്. ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

പവാറിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പവാറിനെ ഐസിയുവിൽ കിടത്തേണ്ട ആവശ്യമില്ലെന്നും ആശുപത്രിയിലെ ഒരു സ്വകാര്യ മുറിയിലേക്ക് മാറ്റിയെന്നും അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ അഭിജീത് ലോധ പറഞ്ഞു.

National

ഗൗതം അദാനി യുവാക്കൾക്ക് മാതൃകയെന്ന് ശരദ് പവാർ

ബാ​​​രാ​​​മ​​​തി: വ​​​ലി​​​യ സ്വ​​​പ്ന​​​ങ്ങ​​​ൾ കാ​​​ണു​​​ന്ന ക​​​ഠി​​​നാ​​​ധ്വാ​​​നി​​​ക​​​ളാ​​​യ യു​​​വാ​​​ക്ക​​​ൾ​​​ക്ക് വ്യ​​​വ​​​സാ​​​യി ഗൗ​​​തം അ​​​ദാ​​​നി മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്ന് എ​​​ൻ​​​സി​​​പി (എ​​​സ്പി) ത​​​ല​​​വ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ. പു​​​നെ​​​യി​​​ലെ ശ​​​ര​​​ദ്ച​​​ന്ദ്ര പ​​​വാ​​​ർ സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് ഇ​​​ൻ ആ​​​ർ​​​ട്ടി​​​ഫി​​​ഷ്യ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​ന വേ​​​ള​​​യി​​​ൽ സം​​​സാ​​​രി​​​ക്കു​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പ​​​വാ​​​ർ കു​​​ടും​​​ബ​​​ത്തി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള വി​​​ദ്യാ പ്ര​​​തി​​​ഷ്ഠാ​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് ഗൗ​​​തം അ​​​ദാ​​​നി ഫ​​​ണ്ട് ചെ​​​യ്യു​​​ന്ന സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് സ്ഥാ​​​പി​​​ച്ച​​​ത്. ഗു​​​ജ​​​റാ​​​ത്തി​​​ലെ വ​​​ര​​​ൾ​​​ച്ചാ ബാ​​ധി​​ത​​മാ​​യ ബ​​​നാ​​സ്ക​​​ന്ത ജി​​​ല്ല​​​യി​​​ൽ നി​​​ന്നാ​​​ണ് അ​​​ദാ​​​നി മും​​​ബൈ​​​യി​​​ലെ​​​ത്തി​​​യ​​​തെ​​​ന്നും പ​​​വാ​​​ർ പ​​​റ​​​ഞ്ഞു.

പ​​​വാ​​​ർ സാ​​​ഹി​​​ബി​​​നെ മൂ​​​ന്ന് പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി പ​​​രി​​​ച​​​യ​​​മു​​​ണ്ടെ​​​ന്നും മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ള​​​ല്ല ന​​​ല്ല രാ​​​ഷ്‌​​​ട്രീ​​​യ​​​മെ​​​ന്ന് അ​​​ദ്ദേ​​​ഹം ന​​​മ്മെ ഓ​​​ർ​​​മി​​​പ്പി​​​ക്കു​​​ന്നെ​​​ന്നും അ​​​ദാ​​​നി മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

NRI

ശ​ര​ദ് പ​വാ​റി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി

കു​വൈ​റ്റ് സി​റ്റി: വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി എ​ൻ​സി​പി - എ​സ്പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ർ എം​പി​യു​ടെ 85-ാം ജ​ന്മ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ഒഎ​ൻസിപി കു​വൈ​റ്റ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ശോ​ക​ൻ തി​രു​വ​ന​ന്ത​പു​രം സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജീ​വ്‌​സ് എ​രി​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ൻസിപി ഓ​വ​ർ​സീ​സ് സെ​ൽ ദേ​ശീ​യ അ​ധ്യ​ക്ഷ​നും ദേ​ശീ​യ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ബാ​ബു ഫ്രാ​ൻ​സീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒഎ​ൻസിപി ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ "ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​വും പ​വാ​ർജി​യും' വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

 

National

ഭുജ്ബലിന്‍റെ തട്ടകത്തിൽ ശരദ് പവാർ, ഷിൻഡെ പക്ഷങ്ങൾ സഖ്യത്തിൽ

 മും​​ബൈ: എ​​ൻ​​സി​​പി (അ​​ജി​​ത് പ​​വാ​​ർ) നേ​​താ​​വും മ​​ഹാ​​രാ​​ഷ്‌​​ട്ര മ​​ന്ത്രി​​യു​​മാ​​യ ഛഗ​​ൻ ഭു​​ജ്ബ​​ലി​​ന്‍റെ ത​​ട്ട​​ക​​മാ​​യ യേ​​വ്‌​​ല​​യി​​ൽ  ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി  ഏ​​ക്നാ​​ഥ് ഷി​​ൻ​​ഡെ​​യു​​ടെ ശി​​വ​​സേ​​ന​​യും ശ​​ര​​ദ് പ​​വാ​​ർ പ​​ക്ഷ എ​​ൻ​​സി​​പി​​യും സ​​ഖ്യ​​ത്തി​​ൽ മ​​ത്സ​​രി​​ക്കും.      

അ​​ജി​​ത് പ​​വാ​​ർ-​​ബി​​ജെ​​പി സ​​ഖ്യ​​ത്തി​​നെ​​തി​​രേ​​യാ​​ണ് ഷി​​ൻ​​ഡെ-​​ശ​​ര​​ദ് പ​​വാ​​ർ സ​​ഖ്യ​​ത്തി​​ന്‍റെ മ​​ത്സ​​രം. മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ 246 മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ലു​​ക​​ളി​​ലേ​​ക്കും 42 ന​​ഗ​​ർ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലേ​​ക്കും ഡി​​സം​​ബ​​ർ ര​​ണ്ടി​​നാ​​ണ് തെ​​ര​​ഞ്ഞെ​​ടു​​പ്പ്. 

National

ശി​വ​സേ​ന ഉദ്ധ​വി​ന്‍റെ​യും എ​ൻ​സി​പി ശ​ര​ദ് പ​വാ​റി​ന്‍റെ​യും; വെ​ട്ടി​ലാ​യി മ​ഹാ​രാ​ഷ്‌​ട്ര ബി​ജെ​പി മ​ന്ത്രി

മും​​​​ബൈ: ശി​​​​വ​​​​സേ​​​​ന ഉ​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ​​​​യു​​​​ടെ​​​​യും എ​​​​ൻ​​​​സി​​​​പി ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​ന്‍റെ​​​​യു​​​​മാ​​​​ണെ​​​​ന്ന് പ​​​​റ​​​​യാ​​​​തെ ​​​​പ​​​​റ​​​​ഞ്ഞ് വെ​​​​ട്ടി​​​​ലാ​​​​യി മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര ബി​​​​ജെ​​​​പി മ​​​​ന്ത്രി ച​​​​ന്ദ്ര​​​​കാ​​​​ന്ത് പാ​​​​ട്ടീ​​​​ൽ.

ശി​​​​വ​​​​സേ​​​​ന​​​​യി​​​​ലും എ​​​​ൻ‌​​​​സി‌​​​​പി​​​​യി​​​​ലും ര​​​​ണ്ട് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ൽ അ​​​​വ​​​​കാ​​​​ശ​​​ത്ത​​​​ർ​​​​ക്കം നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് ബി​​​​ജെ​​​​പി നേ​​​​താ​​​​വി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശം. ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്‌​​​​നാ​​​​വി​​​​സ് ന​​​​യി​​​​ക്കു​​​​ന്ന സ​​​​ർ​​​​ക്കാ​​​​രി​​​​ൽ ഉ​​​​പ​​​​മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​മാ​​​​രാ​​​​യി ഏ​​​​ക്‌​​​​നാ​​​​ഥ് ഷി​​​​ൻ​​​​ഡ​​​​യും (ശി​​​​വ​​​​സേ​​​​ന) അ​​​​ജി​​​​ത് പ​​​​വാ​​​​റും (എ​​​​ൻ​​​​സി​​​​പി) തു​​​​ട​​​​രു​​​​മ്പോ​​​​ൾ മ​​​​ന്ത്രി​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം വി​​​​വാ​​​​ദ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

ഉ​​ദ്ധ​​​​വി​​​​ന്‍റെ ശി​​​​വ​​​​സേ​​​​ന​​​​യും (യു​​​​ബി​​​​ടി) ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​ന്‍റെ എ​​​​ൻ​​​​സി​​​​പി​​​​യും (എ​​​​സ്പി) പ്ര​​​​തി​​​​പ​​​​ക്ഷ സ​​​​ഖ്യ​​​​മാ​​​​യ മ​​​​ഹാ​​​​വി​​​​കാ​​​​സ് അ​​​​ഘാ​​​​ഡി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്. പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ പാ​​​​ർ​​​​ട്ടി​​​​യാ​​​​ണ് ബി​​​​ജെ​​​​പി​​​​യെ​​​​ന്ന് സ്ഥാ​​​​പി​​​​ക്കാ​​​​ൻ ശ്ര​​​മി​​​ക്കു​​​​മ്പോ​​​​ഴാ​​​​ണ് ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി​​​​യാ​​​​യ ച​​​​ന്ദ്ര​​​​കാ​​​​ന്ത് പാ​​​​ട്ടീ​​​​ലി​​നു പാ​​​​ളി​​​​യ​​​​ത്.

ശി​​​​വ​​​​സേ​​​​ന എ​​​​പ്പോ​​​​ഴും താ​​​​ക്ക​​​​റെ​​​​യു​​​​ടെ പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നും പി​​​​ന്നീ​​​​ട് ഉ​​​​ദ്ധ​​​​വ് താ​​​​ക്ക​​​​റെ​​​​യു​​​​ടെ പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നും അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഒ​​​​രു​​​​പ​​​​ക്ഷേ ഭാ​​​​വി​​​​യി​​​​ൽ അ​​​​ത് ആ​​​​ദി​​​​ത്യ താ​​​​ക്ക​​​​റെ​​​​യു​​​​ടെ പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നും അ​​​​റി​​​​യ​​​​പ്പെ​​​​ട്ടേ​​​​ക്കാം. എ​​​​ൻ‌​​​​സി‌​​​​പി​​​​യു​​​​ടെ കാ​​​​ര്യ​​​​വും ഇ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ്, ശ​​​​ര​​​​ദ് പ​​​​വാ​​​​റി​​​​ന്‍റെ പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നാ​​​​യി​​​​രു​​​​ന്നു എ​​​​ല്ലാ​​​​യ്‌​​​​പോ​​​​ഴും അ​​​​റി​​​​യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്ന​​​​ത്. ഒ​​​​രി​​​​ക്ക​​​​ലും തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ പാ​​​​ർ​​​​ട്ടി എ​​​​ന്ന​​​​ല്ല. മ​​​​റു​​​​വ​​​​ശ​​​​ത്ത്, ബി​​​​ജെ​​​​പി എ​​​​ല്ലാ​​​​യ്പോ​​​​ഴും അ​​​​തി​​​​ന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ പാ​​​​ർ​​​​ട്ടി​​​​യെ​​​​ന്നാ​​​​ണ് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത് -​​​​അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up