പിണറായി വിജയൻ
തിരുവനന്തപുരം: തന്റെ ഫോണ്‍ ചോർത്തുന്നുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരസ്യ പ്രതികരണം വഴിതുറക്കുന്നതു രാഷ്ട്രീയ വിവാദത്തിലേക്ക്.
ഭരണഘടനാ ദിനത്തിലെ മുഖ്യമന്ത്രിയുടെ ഫോണ്‍ചോർത്തൽ പ്രതികരണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ അറിവോടെയാണോ സംസ്ഥാനത്ത് അനധികൃത നിരീക്ഷണങ്ങളും ഫോണ്‍ ചോർത്തലും നടത്തുന്നതെന്നു വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിൽ ഗ്രൂപ്പ് രാഷ്ട്രീയം കത്തിക്കയറുന്ന സാഹചര്യത്തിൽ തന്റെ ഫോണ്‍ ചോർത്തുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് ഏറെ പ്രസക്തിയുണ്ട്.
അതേസമയം, ഫോണ്‍ചോർത്തൽ നടത്തുന്ന പൊലിസ് ഉദ്യോഗസ്ഥർക്കുള്ള ശക്തമായ താക്കീതാണ് മുഖ്യമന്ത്രിയുടെ പരസ്യപ്രസ്താവനയെന്ന വിലയിരുത്തലുമുണ്ട്. ഫോണ്‍ ചോർത്തുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും ആരാണ് ചോർത്തുന്നതെന്നു വ്യക്തമാക്കിയിട്ടില്ല.
സംസ്ഥാന ഭരണത്തലവന്റെ ഫോണ്‍ പോലും ചോർത്തപ്പെടുന്നുണ്ടെങ്കിൽ അതു ഗുരുതര സുരക്ഷാവീഴ്ചയാണ്. ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണം. ഫോണ്‍ ചോർത്തൽ ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി വസ്തുത ജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കാൻ സർക്കാർ അടിയന്തരമായി തയാറാകണമെന്നും പിണറായി ആവശ്യപ്പെട്ടു.
Tags : Phone Tapping VDSatheesan Pinarayi Vijayan Investigation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash