Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Health Condition

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി

ന്യൂഡൽഹി: അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വിവരം. സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണ്.

മാർച്ച് 24ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധിക്ക് അണുബാധയ്ക്കുള്ള ആന്‍റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്നും മരുന്നുകളോട് അവർ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.

മുതിർന്ന ഡോക്ടർമാരുടെ ഒരു സംഘം അവരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ സോണിയ ഗാന്ധി രണ്ടുദിവസം കൂടി ആശുപത്രിയിൽ തുടരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.

Kerala

ശ്രീ​ക്കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി; വെ​ന്‍റി​ലേ​റ്റ​ര്‍ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ ട്രെ​യി​നി​ല്‍ നി​ന്നു ച​വി​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് പു​റ​ത്തേ​ക്കു തെ​റി​ച്ച് വീ​ണ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ന​ന്ദി​യോ​ട് സ്വ​ദേ​ശി ശ്രീ​ക്കു​ട്ടി​യു​ടെ (19) ആ​രോ​ഗ്യ​നി​ല​യി​ല്‍ നേ​രി​യ പു​രോ​ഗ​തി.

വെ​ന്‍റി​ലേ​റ്റ​ര്‍ നീ​ക്കി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശ്രീ​ക്കു​ട്ടി.

സ്വ​യം ശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​പ്പോ​ഴും അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ശ്രീ​ക്കു​ട്ടി. ഓ​ക്‌​സി​ജ​ന്‍ സ​പ്പോ​ര്‍​ട്ട് തു​ട​രു​ന്ന​താ​യി ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ഓ​ടു​ന്ന ട്രെ​യി​നി​ല്‍ നി​ന്നു പെ​ണ്‍​കു​ട്ടി​യെ പു​റ​ത്തേ​ക്കു ച​വി​ട്ടി വീ​ഴ്ത്തി​യ കേ​സി​ല്‍ പ്ര​തി സു​രേ​ഷ് റി​മാ​ന്‍​ഡി​ലാ​ണ്.

വ​ധ​ശ്ര​മം അ​ട​ക്കം ആ​റു വ​കു​പ്പു​ക​ളാ​ണ് സു​രേ​ഷി​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ന​വം​ബ​ര്‍ ര​ണ്ടി​ന് കേ​ര​ള എ​ക്സ്പ്ര​സി​ല്‍ നി​ന്നാ​ണ് ശ്രീ​ക്കു​ട്ടി​യെ ച​വി​ട്ടി വീ​ഴ്ത്തി​യ​ത്. പു​ക​വ​ലി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത​തി​ന്റെ പേ​രി​ലാ​ണ് പ്ര​തി ച​വി​ട്ടി വീ​ഴ്ത്താ​ന്‍ കാ​ര​ണം.

ശ്രീ​ക്കു​ട്ടി​ക്കൊ​പ്പം അ​ര്‍​ച്ച​ന എ​ന്ന പെ​ണ്‍​കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. അ​ര്‍​ച്ച​ന​യെ​യും സു​രേ​ഷ് ആ​ക്ര​മി​ച്ചി​രു​ന്നു. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​യ ശ​ങ്ക​ര്‍ പാ​സ്വാ​ന്‍ എ​ന്ന​യാ​ളാ​ണ് പ്ര​തി​യെ കീ​ഴ്‌​പ്പെ​ടു​ത്തി അ​ര്‍​ച്ച​ന​യെ ര​ക്ഷി​ച്ച​ത്.

Kerala

രാ​ജേ​ഷ് കേ​ശ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി; വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി

 

കൊ​ച്ചി: പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ് ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ന​ട​നും അ​വ​താ​ര​ക​നു​മാ​യ രാ​ജേ​ഷ് കേ​ശ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. രാ​ജേ​ഷി​നെ വെ​ന്‍റി​ലേ​റ്റ​റി​ല്‍​നി​ന്ന് മാ​റ്റി​യ​താ​യി വ്യാ​ഴാ​ഴ്ച പു​റ​ത്തി​റ​ക്കി​യ മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ലെ പ​രി​പാ​ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ രാ​ജേ​ഷി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ര​ക്ത​സ​മ്മ​ര്‍​ദം സാ​ധാ​ര​ണ നി​ല​യി​ല്‍ തു​ട​രു​ക​യാ​ണ്.

സ്വ​യം ശ്വാ​സ​മെ​ടു​ക്കാ​ന്‍ ആ​രം​ഭി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​ര​ട​ങ്ങി​യ സം​ഘ​ത്തി​ന്‍റെ നി​രീ​ക്ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​നി​ല്‍ പ​റ​യു​ന്നു. ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍, കാ​ര്‍​ഡി​യോ​ള​ജി, ന്യൂ​റോ​ള​ജി, ഗാ​സ്‌​ട്രോ​എ​ന്‍​ട്രോ​ള​ജി, ഒ​ഫ്താ​ല്‍​മോ​ള​ജി വി​ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള വി​ദ​ഗ്ധ​രു​ള്‍​പ്പെ​ടു​ന്ന​താ​ണ് സം​ഘം.

ഞാ​യ​റാ​ഴ്ച​ത്തെ പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​ത്തോ​ടെ ഹോ​ട്ട​ലി​ല്‍ കു​ഴ​ഞ്ഞു​വീ​ണ രാ​ജേ​ഷി​നെ ഉ​ട​ന്‍ ത​ന്നെ മ​ര​ടി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ന്‍ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ആ​ന്‍​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി. തു​ട​ര്‍​ന്ന് വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Latest News

Corehub Up