x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതി


Published: March 26, 2026 10:05 PM IST | Updated: March 26, 2026 10:05 PM IST

ന്യൂഡൽഹി: അണുബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വിവരം. സർ ഗംഗാറാം ആശുപത്രിയിൽ സോണിയ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണ്.

മാർച്ച് 24ന് രാത്രി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സോണിയ ഗാന്ധിക്ക് അണുബാധയ്ക്കുള്ള ആന്‍റിബയോട്ടിക് ചികിത്സയാണ് നൽകുന്നതെന്നും മരുന്നുകളോട് അവർ നന്നായി പ്രതികരിക്കുന്നുണ്ടെന്നും ചെയർമാൻ ഡോ. അജയ് സ്വരൂപ് പറഞ്ഞു.

മുതിർന്ന ഡോക്ടർമാരുടെ ഒരു സംഘം അവരുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മുൻകരുതൽ നടപടിയെന്ന നിലയിൽ സോണിയ ഗാന്ധി രണ്ടുദിവസം കൂടി ആശുപത്രിയിൽ തുടരാൻ സാധ്യതയുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിച്ചു.

Tags : Sonia Gandhi health condition health

Recent News

Corehub Up