Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reception

Kottayam

മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന് ഉഴവൂരിൽ സ്വീകരണം 18ന്

​ഉ​ഴ​വൂ​ർ: വേ​റി​ട്ട അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യി​ലൂ​ടെ ഉ​ഴ​വൂ​രി​ലെ നാ​നാ​ജാ​തി മ​ത​സ്ഥ​രു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ ഇ​ടം നേ​ടി​യ മാ​ർ തോ​മ​സ് ആ​നി​മൂ​ട്ട​ലി​ന് ഹൃ​ദ്യ​മാ​യ വ​ര​വേ​ല്പ് ന​ൽ​കാ​ൻ ഉ​ഴ​വൂ​ർ ഒ​രു​ങ്ങി.

അ​ഞ്ചു വ​ർ​ഷ​ക്കാ​ലം സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഫൊ​റോ​നാ പ​ള്ളി വി​കാ​രി​യാ​യി സേ​വ​നം ചെ​യ്ത മ​ണ്ണി​ലേ​ക്ക് എ​ത്തു​ന്ന പു​രോ​ഹി​ത ശ്രേ​ഷ്ഠ​നെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ് ഇ​ട​വ​ക ന​ട​ത്തി​യി​ട്ടു​ള്ള​ത്. അ​നു​മോ​ദ​ന ക്ര​മീ​ക​ര​ണ​ങ്ങ​ൾ പ​ള്ളി​യോ​ഗം ചേ​ർ​ന്ന് വി​ല​യി​രു​ത്തി.

18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി ലി​ന് സ്വീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഉ​ഴ​വൂ​ർ ഫൊ​റോ​ന​യി​ൽനി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​യ ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​ർ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ബി​ഷ​പ്പി​ന് കു​രി​ശുംതൊ​ട്ടി​യി​ൽ പൂ​ക്ക​ൾ ന​ൽ​കി​യും ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യും പ​ള്ളി​യോ​ഗം പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​വേ​ല്പ് ന​ൽ​കും. തു​ട​ർ​ന്ന് ഫൊ​റോ​നാ വി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ള്ളി​യു​ടെ ആ​ന​വാ​തി​ൽ​ക്ക​ൽ തി​രി ന​ൽ​കി ഔ​ദ്യോ​ഗി​ക സ്വീ​ക​ര​ണം.

തു​ട​ർ​ന്ന് ഫൊ​റോ​ന​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും പ​ങ്കു​ചേ​രു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന, സ്നേ​ഹ​വി​രു​ന്ന്.
2019 മു​ത​ൽ 2024 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ലാ​ണ് വി​കാ​രി​യാ​യി മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ൽ ഉ​ഴ​വൂ​രി​ൽ സേ​വ​നം ചെ​യ്ത​ത്. ഭ​വ​നസ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ നാ​ടി​ന്‍റെ ഹൃ​ദ​യ​ത്തി​ൽ ഇ​ടംനേ​ടി​യാ​ണ് അ​ജ​പാ​ല​ന ശു​ശ്രൂ​ഷ​യു​ടെ അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ഈ ​സേ​വ​ന കാ​ല​യ​ള​വി​ലെ ഓ​ർ​മ​ക​ളെ കൂ​ടു​ത​ൽ ത​ര​ളി​ത​മാ​ക്കി​യാ​വും സ്വീ​ക​ര​ണ പ​രി​പാ​ടി​ക​ൾ.
വി​കാ​രി ഫാ. ​അ​ല​ക്സ് ആ​ക്കപ​റ​മ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മിറ്റി രൂ​പീ​ക​രി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

District News

ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്ക് സ്വീ​ക​ര​ണം ന​ല്‍​കി

പെ​രി​ന്ത​ല്‍​മ​ണ്ണ: ന​ഗ​ര​സ​ഭ​യി​ല്‍ ഒ​ന്ന​ര​കോ​ടി രൂ​പ​യു​ടെ സ്പി​ല്‍ ഓ​വ​ര്‍​പ​ദ്ധ​തി പ്ര​വൃ​ത്തി​ക​ള്‍​ക്ക് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യു​ടെ അ​നു​മ​തി. അ​നു​വ​ദി​ച്ച 1,50, 83,000 രൂ​പ സ്പി​ല്‍ ഓ​വ​ര്‍ പ​ദ്ധ​തി​ക​ള്‍​ക്ക് മാ​ത്രം വി​നി​യോ​ഗി​ക്കാ​വൂ​വെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​മു​ണ്ട്. അ​തേ​സ​മ​യം ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ പ​ല​ഭാ​ഗ​ത്തും തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യ​താ​യും നാ​യ​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ ന​ഗ​ര​സ​ഭ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്നി​ല്ലെ​ന്നും കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ തേ​ക്കി​ന്‍​കോ​ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജി​ഷ്ണു നാ​രാ​യ​ണ​ന്‍ ആ​രോ​പി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ പു​തു​താ​യി ചു​മ​ത​ല​യേ​റ്റ സെ​ക്ര​ട്ട​റി എ.​എ​സ്. പ്ര​ദീ​പി​നെ ചെ​യ​ര്‍​പേ​ര്‍​സ​ണ്‍ പ​ച്ചീ​രി സു​ര​യ്യ, വൈ​സ് ചെ​യ​ര്‍​മാ​ന്‍ എം.​ബി ഫ​സ​ല്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ സ്വീ​ക​രി​ച്ചു.

District News

സ്വീ​ക​ര​ണം ന​ൽ​കി

­വൈ​ക്കം: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി നാ​യ​ക സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വൈ​ക്കം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡന്‍റ് പി.​ജി.എം ​നാ​യ​ർ കാ​രി​ക്കോ​ടി​ന് സ്വീ​ക​ര​ണം ന​ൽ​കി. താ​ലൂ​ക്ക് യൂ​ണി​യ​ൻ, വ​നി​താ യൂ​ണി​യ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് സ്വീ​ക​ര​ണം ഒ​രു​ക്കി​യ​ത്.

വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വേ​ണു​ഗോ​പാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി അ​ഖി​ൽ ആ​ർ. നാ​യ​ർ, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എ​ൻ. മ​ധു എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. വ​നി​താ യൂ​ണി​യ​ന്‍റെ ഉ​പ​ഹാ​രം പ്ര​സി​ഡ​ന്‍റ് കെ.​ ജ​യ​ല​ക്ഷ്മി, സെ​ക്ര​ട്ട​റി ശ്രീ​ക​ലാ ദി​ലീ​പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ൽ​കി. എ​ൻ. മ​ധു, പി.​എ​സ്.​ വേ​ണു​ഗോ​പാ​ൽ, പി. ​എ​ൻ. ​രാ​ധാ​കൃ​ഷ്ണ​ൻ, എ​സ്. മ​ധു, സി.​എ​ൻ.​ ഓ​മ​ന, എ​സ്.​ മു​രു​കേ​ശ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന് സ്വീ​ക​ര​ണം​

ക​ടു​ത്തു​രു​ത്തി: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫി​ന് ജ​ന്മ​നാ​ടാ​യ ആ​പ്പാ​ഞ്ചി​റ​യി​ല്‍ പൗ​രാ​വ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. പ്രാ​യ​ഭേ​ദ​മെ​ന്യേ നാ​ടൊ​ന്നാ​കെ സ്വീ​ക​ര​ണ വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​തോ​ടെ പ​രി​പാ​ടി ആ​പ്പാ​ഞ്ചി​റ​യു​ടെ സ്നേ​ഹ​സം​ഗ​മ​മാ​യി മാ​റി. നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ സ്നേ​ഹാ​ദ​ര​ങ്ങ​ള്‍​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി മ​ന്ത്രി പ്ര​സം​ഗി​ച്ചു. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി ദി​ലീ​പ് കു​മാ​ര്‍, നോ​ബി മു​ണ്ട​യ്ക്ക​ന്‍, ബി​ജു ചി​റ്റേ​ത്ത്, പൗ​രാ​വ​ലി ഭാ​ര​വാ​ഹി​ക​ളാ​യ ജെ​ന്‍​സ​ണ്‍, ഉ​ണ്ണി, സ​ലിം ന​ട​യ്ക്ക​മ്യാ​ലി​ല്‍, മ​ഹേ​ഷ് മാ​ളി​യേ​ക്ക​ല്‍, സാ​ജ​ന്‍ പൂ​വ​ക്കോ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

District News

കെ.​ ബി​നി​മോ​ന്‍ എം​എ​ല്‍​എ​യ്ക്കു സ്വീ​ക​ര​ണം

ക​ടു​ത്തു​രു​ത്തി: ക​ല്ല​റ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വൈ​ക്കം എം​എ​ല്‍​എ കെ. ​ബി​നി​മോ​ന് സ്വീ​ക​ര​ണ​വും ക​ല്ല​റ പ​ഞ്ചാ​യ​ത്തി​നെ ജി​ല്ലാ​ത​ല​ത്തി​ല്‍ മൂ​ന്നാം ത​വ​ണ​യും ക്ഷ​യ​രോ​ഗ വി​മു​ക്ത പ​ഞ്ചാ​യ​ത്ത് ആ​ക്കാ​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ർ​ക്ക് ആ​ദ​ര​വും ന​ൽ​കി. യോ​ഗ​ത്തി​ല്‍ ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി അ​ഗ​സ്റ്റി​ന്‍ എം​എ​ല്‍​എ​യെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ കെ. ​ബി​നി​മോ​ന്‍ മെ​മന്‍റോ ന​ല്‍​കി അ​നു​മോ​ദി​ച്ചു.

District News

ഡോ. ​ജ​ഗ​ദീ​ഷ്കു​മാ​റി​ന് സ്വീ​ക​ര​ണം ന​ൽ​കി

ച​ന്ദ​ന​പ്പ​ള്ളി: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ര​ജി​സ്ട്രാ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ങ്ങാ​ടി​ക്ക​ൽ വ​ട​ക്ക് ക​ണ്ണ​മ്പ​ള്ളി​ൽ ഡോ. ​ജ​ഗ​ദീ​ഷ് കു​മാ​റി​ന് ച​ന്ദ​ന​പ്പ​ള്ളി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ പി​ൽ​ഗ്രിം ടൂ​റി​സം സൊ​സൈ​റ്റി​യും ച​ന്ദ​ന​പ്പ​ള്ളി ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡും സം​യു​ക്ത​മാ​യി സ്വീ​ക​ര​ണം ന​ൽ​കി.

സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കൊ​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ കു​ര്യ​ൻ വ​ർ​ഗീ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ, ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ്‌ വ​ലി​യ പ​ള്ളി വി​കാ​രി ഫാ. ​സു​നി​ൽ ഏ​ബ്ര​ഹാം, സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ വ​ലി​യ പ​ള്ളി വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ ​റെ​ന്നി പി. ​വ​ർ​ഗീ​സ് , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​കു​മാ​ർ ര​ണ്ടാം​കു​റ്റി , പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​കാ​ശ് ടി. ​ജോ​ൺ , അം​ബി​ക വി​ന​യ​ൻ, റോ​യ്‌ വ​ർ​ഗീ​സ്, പ്രീ​ത് ച​ന്ദ​ന​പ്പ​ള്ളി, ജെ​സ്റ്റ​സ് നാ​ടാ​വ​ള്ളി​ൽ , ജേ​ക്ക​ബ് കു​റ്റി​യി​ൽ, അ​ല​ക്സ് കൊ​പ്പാ​റ, ആ​നി​യ​മ്മ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച കാ​തോ​ലി​ക്കേ​റ്റ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പാ​ൾ ജേ​ക്ക​ബ് ജോ​ർ​ജ് കു​റ്റി​യി​ൽ , വ​ട​ശേ​രി​ക്ക​ര ടി​ടി​ടി​എം എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പാ​ൾ ബി​നു പി. ​ത​യ്യി​ൽ, ജ​യാ ജോ​ൺ​സ​ൺ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ പ്ല​സ്ടു , ഡി​ഗ്രി, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.

District News

മ​ന്ത്രി സി.​പി. ജോ​ണി​ന് സ്വീ​ക​ര​ണം ന​ൽ​കി

മ​ട്ട​ന്നൂ​ർ: മ​ന്ത്രി​യാ​യ​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ഗ​താ​ഗ​ത മ​ന്ത്രി മ​ന്ത്രി സി.​പി. ജോ​ണി​ന് യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

ഇ​ന്ന​ലെ രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് മ​ന്ത്രി തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്നു​ള​ള വി​മാ​ന​ത്തി​ൽ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കാ​നാ​ണ് മ​ന്ത്രി ക​ണ്ണൂ​രി​ലെ​ത്തി​യ​ത്.

സി​എം​പി സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ​ൻ.​സി. സു​മോ​ദ്, ഡി​സി​സി സെ​ക്ര​ട്ട​റി ഒ.​കെ. പ്ര​സാ​ദ് കു​മാ​ർ, ആ​ർ​എ​സ്പി ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​വി​ജി​ത്ത് കു​മാ​ർ, സി​എം​പി ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​കെ. കു​ഞ്ഞി​ക്ക​ണ്ണ​ൻ, ടി. ​ദി​നേ​ശ​ൻ, കെ. ​ഭാ​സ്ക​ര​ൻ, ടി.​കെ. രാ​ജീ​വ​ൻ, ഹ​രി​കൃ​ഷ്ണ​ൻ പാ​ളാ​ട്, റ​സാ​ക്ക് മ​ണ​ക്കാ​യി തു​ട​ങ്ങി​യ​വ​ർ സ്വീ​ക​രി​ക്കാ​നെ​ത്തി​യി​രു​ന്നു.

District News

സ്വീ​ക​ര​ണ​വും സ്‌​നേ​ഹാ​ദ​ര​വും

മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള സ്‌​റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്‌​സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​കെ​എ​സ്പി​പി​ഡ​ബ്ല്യു​എ) മ​ണ്ണാ​ർ​ക്കാ​ട് സ​ർ​ക്കി​ൾ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും വി​വി​ധ മേ​ഖ​ല​ക​ളി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച പ്ര​തി​ഭ​ക​ൾ​ക്കു​ള്ള സ്‌​നേ​ഹാ​ദ​ര​വും ന​ട​ത്തി. പാ​ല​ക്കാ​ട് ക്രൈം ​ബ്രാ​ഞ്ച് എ​സ്പി ഫി​റോ​സ് എം. ​ഷെ​ഫീ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​ഭാ​സ്ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി കെ.​പി. അ​ബ്ദു​ൾ റ​ഹ്മാ​ൻ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി. ​രാ​മ​ദാ​സ്, സെ​ക്ര​ട്ട​റി കെ.​വി. ലാ​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സാം ​പി. ജോ​സ​ഫ്, കെ. ​വി​ജ​യ​ൻ, എ. ​ദാ​സ​ൻ, ശ​ശി​ധ​ര​ൻ പ്ര​സം​ഗി​ച്ചു.

സം​ഘ​ട​നാ മെം​ബ​ർ​മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളാ​യ ഈ​സ ബി​ൻ മ​ൻ​സൂ​ർ, ദ​ക്ഷേ​ഷ് ദാ​സ്, ഐ​മ​ൻ കെ. ​സു​റൂ​ഷ്, മാ​ധ​വ് എ. ​വി​നീ​ത്, കെ​വി​ൻ ജോ ​റൊ​ണാ​ൾ​ഡ്, എ​വ​റ​സ്റ്റ് ബേ​സ് ക്യാ​മ്പ് കീ​ഴ​ട​ക്കി​യ മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ അ​ൻ​ഷ​ദ്, ഇ​ർ​ഫാ​ൻ എ​ന്നി​വ​ർ​ക്ക് സ്‌​നേ​ഹോ​പ​ഹാ​ര​ങ്ങ​ൾ സ​മ്മാ​നി​ച്ചു. മെ​ഡി​സെ​പ് അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ട്രെ​യി​നിം​ഗ് പീ​രി​യ​ഡ് സ​ർ​വീ​സാ​യി പ​രി​ഗ​ണി​ക്കു​ക, സേ​വ​ന​ത്തി​ൽ നി​ന്നും വി​ര​മി​ച്ച​വ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പെ​ൻ​ഷ​നേ​ഴ്‌​സ് വെ​ൽ​ഫ​യ​ർ ബോ​ർ​ഡ് രൂ​പീ​ക​രി​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പു​തി​യ സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

District News

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് സ്വീകരണം നാളെ

കൊ​ല്ലം: പ​ദ്മ​ഭൂ​ഷ​ണ്‍ പു​ര​സ്‌​കാ​രം ല​ഭി​ച്ച എ​സ്എ​ന്‍​ഡി​പി യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും എ​സ്എ​ന്‍ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന് എ​സ്എ​ന്‍ ട്ര​സ്റ്റി​ന്‍റെ​യും ജി​ല്ല​യി​ലെ 10 എ​സ്എ​ന്‍​ഡി​പി യോ​ഗം യൂ​ണി​യ​നു​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ കൊ​ല്ല​ത്ത് സ്വീ​ക​ര​ണം ന​ല്‍​കും. നാളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് കൊ​ല്ലം, ക​ര്‍​ബ​ല, വി​എ​ന്‍​എ​സ്എ​സ് ന​ഴ്‌​സിം​ഗ് കോ​ള​ജ് അ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘം ക​ണ്‍​വീ​ന​ര്‍ മോ​ഹ​ന്‍ ശ​ങ്ക​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ന്‍ പ്ര​സം​ഗി​ക്കും. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി. ജ​യ​ദേ​വ​ന്‍ സ്വാ​ഗ​ത​വും സ്വാ​ഗ​ത​സം​ഘം ജോ​യിന്‍റ് സെ​ക്ര​ട്ട​റി എ. ​സോ​മ​രാ​ജ​ന്‍ ന​ന്ദി​യും പ​റ​യും.

ഫി​നാ​ന്‍​സ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എ​ന്‍. രാ​ജേ​ന്ദ്ര​ന്‍, ക​ണ്‍​വീ​ന​ര്‍ ടി.​കെ. സു​ന്ദ​രേ​ശ​ന്‍, എ​സ്എ​ന്‍​ഡി​പി യോ​ഗം കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ പി. ​സു​ന്ദ​ര​ന്‍, പ​ച്ച​യി​ല്‍ സ​ന്ദീ​പ്, ചാ​ത്ത​ന്നൂ​ര്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബി.​ബി. ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ. സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ര്‍, ച​വ​റ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് അ​രി​ന​ല്ലൂ​ര്‍ സ​ഞ്ജ​യ​ന്‍, സെ​ക്ര​ട്ട​റി കാ​ര​യി​ല്‍ അ​നീ​ഷ്, ക​ട​യ്ക്ക​ല്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡന്‍റ് ഡി. ​ച​ന്ദ്ര​ബോ​സ്, സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് കെ. ​പ്രേം​രാ​ജ്, ക​രു​നാ​ഗ​പ്പ​ള്ളി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് കെ. ​സു​ശീ​ല​ന്‍, കൊ​ട്ടാ​ര​ക്ക​ര യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് സ​ത്യ​പാ​ല​ന്‍, സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് എ​ന്‍. ര​വീ​ന്ദ്ര​ന്‍, കു​ണ്ട​റ യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി എ​സ്.അ​നി​ല്‍​കു​മാ​ര്‍, കു​ന്ന​ത്തൂ​ര്‍ യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. ശ്രീ​കു​മാ​ര്‍, സെ​ക്ര​ട്ട​റി ഇ​ന്‍ ചാ​ര്‍​ജ് റാം ​മ​നോ​ജ്, പ​ത്ത​നാ​പു​രം യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ദം​കോ​ട് കെ.ഷാ​ജി, സെ​ക്ര​ട്ട​റി ബി.ബി​ജു, പു​ന​ലൂ​ര്‍ യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി ആ​ര്‍. ഹ​രി​ദാ​സ്, എ​സ്എ​ന്‍ ട്ര​സ്റ്റ് ബോ​ര്‍​ഡ് അം​ഗം പ്രീ​തി ന​ടേ​ശ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

10 യൂ​ണി​യ​നു​ക​ളി​ലെ ശാ​ഖാ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും, പോ​ഷ​ക​സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും, എ​സ്എ​ന്‍ ട്ര​സ്റ്റ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍, എ​സ്എ​ന്‍ ട്ര​സ്റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര​ട​ക്കം പ​തി​ന​യ്യാ​യി​ര​ത്തോ​ളം പേ​ര്‍ സ്വീ​ക​ര​ണ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്വാ​ഗ​തസം​ഘം ചെ​യ​ര്‍​മാ​ന്‍ ഡോ. ​ജി. ജ​യ​ദേ​വ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ക​ണ്‍​വീ​ന​ര്‍ മോ​ഹ​ന്‍ ശ​ങ്ക​ര്‍, ഫി​നാ​ന്‍​സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ എ​ന്‍. രാ​ജേ​ന്ദ്ര​ന്‍, യോ​ഗ​നാ​ദം ചീ​ഫ് ഓ​ര്‍​ഗ​നൈ​സ​ര്‍ പി.​വി. ര​ജി​മോ​ന്‍, പി ​സു​ന്ദ​ര​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

District News

കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ​​ക്ക് സ്വീ​​ക​​ര​​ണം

ആ​​ല​​പ്പു​​ഴ: വൈ​​എം​​സി​​എ ഓ​​പ്പ​​ൺ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ നാ​​ളെ ന​​ട​​ക്കു​​ന്ന കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ​​ക്കു​​ള്ള സ്വീ​​ക​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് ആ​​ല​​പ്പു​​ഴ പി​​ച്ചു അ​​യ്യ​​ർ ജം​​ഗ്ഷ​​നി​​ൽ​​നി​​ന്ന് ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളെ സ്വീ​​ക​​രി​​ക്കും. ജി​​ല്ല​​യി​​ലെ എ​​ല്ലാ നി​​യോ​​ജ​​

ക​​മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ​​നി​​ന്നും പ്ര​​വ​​ർ​​ത്ത​​ക​​ർ പ​​ങ്കെ​​ടു​​ക്കും.
ഇ​​തി​​നു മു​​ന്നോ​​ടി​​യാ​​യി ന​​ട​​ന്ന ജി​​ല്ലാ നേ​​തൃ ക​​ൺ​​വ​​ൻ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് ജേ​​ക്ക​​ബ് ഏ​​ബ്ര​​ഹാം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ജോ​​സ​​ഫ് മാ​​ത്യു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​റി​​യ​​ക് കാ​​വി​​ൽ, എ.​​എ​​ൻ. പു​​രം ശി​​വ​​കു​​മാ​​ർ, മു​​ര​​ളി പ​​ര്യാ​​ത്, എ​​ൻ. അ​​ജി​​ത്ത് രാ​​ജ്, ബേ​​ബി പാ​​റേ​​ക്കാ​​ട​​ൻ, ജോ​​സു​​കു​​ട്ടി ജോ​​സ​​ഫ്, അ​​രു​​ൺ ഫി​​ലി​​പ്പ്, ബീ​​ന റ​​സാ​​ക്ക്, ലി​​സ​​മ്മ ബേ​​ബി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

District News

അ​പു ജോ​ണ്‍ ജോ​സ​ഫി​ന് സ്വീ​ക​ര​ണം ന​ല്‍​കി

കു​മാ​ര​മം​ഗ​ലം: എം​കെ​എ​ന്‍​എം എ​ച്ച്എ​സ്എ​സി​ല്‍ ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫി​ന് സ്വീ​ക​ര​ണം ന​ല്‍​കി. സ്‌​കൂ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ള്‍ അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെയ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​ന്‍. റോ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി മാ​ത്യു, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ആ​ര്‍.​കെ. ദാ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ എ​സ്. സാ​വി​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ ടോം​സി തോ​മ​സ്, പ്രോ​ഗ്രാം കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ എ​സ്. സു​ഭാ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ്‌​കൂ​ളി​ലെ അ​ന്ത​രി​ച്ച അ​ധ്യാ​പി​ക ദേ​വി​ക​യു​ടെ പേ​രി​ല്‍ ആ​രം​ഭി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ഇം​ഗ്ലീ​ഷ് ക്ലാ​സു​ക​ള്‍, മു​ഴു​വ​ന്‍​സ​മ​യ സ്‌​കൂ​ള്‍ ന​ഴ്‌​സി​ന്‍റെ സേ​വ​ന​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ന​ഴ്‌​സിം​ഗ് സ്റ്റേ​ഷ​ന്‍, സ്‌​കൂ​ളി​ലെ ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും ക​ഴി​ഞ്ഞ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ത്തി.

District News

ബ​സി​ലി​ക്ക​യി​ൽ മാ​ർ താ​ഴ​ത്തി​നു സ്വീ​ക​ര​ണം

തൃ​ശൂ​ർ: പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്തി​നു തൃ​ശൂ​ർ ബ​സി​ലി​ക്ക​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ബ​സി​ലി​ക്ക റെ​ക്‌​ട​ർ ഫാ. ​തോ​മ​സ് കാ​ക്ക​ശേ​രി അ‌​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​സി​ലി​ക്ക മു​ൻ റെ​ക്‌​ട​ർ ഫാ. ​റാ​ഫേ​ൽ വ​ട​ക്ക​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് പോ​ൾ ചാ​ണ്ടി, ക​ൺ​സ്ട്ര​ക്‌​ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​കെ. അ​ന്തോ​ണി​ക്കു​ട്ടി, മു​ൻ മേ​യ​ർ ഐ.​പി. പോ​ൾ, മാ​നേ​ജിം​ഗ് ട്ര​സ്‌​റ്റി ജോ​യ് കെ. ​ജോ​ൺ, പ്ര​ഫ. സൂ​സി പോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

മന്ത്രി അനൂപ് ജേക്കബിന് സ്വീകരണം നല്കി

കോ​ട്ട​യം: ജ​ന​ക്ഷേ​മ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പു​തു​യു​ഗ കാ​ല​ഘ​ട്ട​ത്തി​ന്‍റെ വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​കാ​ന്‍ പോ​കു​ന്ന സ​മ​ഗ്ര മാ​റ്റ​ങ്ങ​ള്‍ കേ​ര​ള​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ തു​ട​ര്‍ ഭ​ര​ണ​ത്തി​ന് വ​ഴി​തെ​ളി​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് ജേ​ക്ക​ബ് പാ​ര്‍ട്ടി ലീ​ഡ​റും മ​ന്ത്രി​യു​മാ​യ അ​നൂ​പ് ജേ​ക്ക​ബ്.

കേ​ര​ള കോ​ണ്‍ഗ്ര​സ് ജേ​ക്ക​ബ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ല്‍കി​യ സ്വീ​ക​ര​ണ​ത്തി​നു മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ര്‍ട്ടി ചെ​യ​ര്‍മാ​ന്‍ വാ​ക്ക​നാ​ട് രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പാ​ര്‍ട്ടി സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ബാ​ബു വ​ലി​യ​വീ​ട​ന്‍, വി.​ഡി. ജോ​സ​ഫ്, കെ.​ആ​ര്‍. ഗി​രി​ജ​ന്‍, ചി​ര​ട്ട​ക്കോ​ണം സു​രേ​ഷ്, പി.​എ​സ്. ജയിംസ്, ക​രു​മം സു​ന്ദ​രേ​ശ​ന്‍, ക​ല്ല​ട ഫ്രാ​ന്‍സി​സ്, സു​നി​ല്‍ എ​ട​പ്പ​ല​ക്കാ​ട്ട്, ടോ​മി വേ​ദ​ഗി​രി, ഇ.​എം. മൈ​ക്കി​ള്‍, ത​ങ്ക​ച്ച​ന്‍ വാ​ഴ​ച്ചി​റ, പി.​എം. ഏ​ലി​യാ​സ്, സ​നോ​ജ് മേ​മ​ന, സാ​ബു മു​തി​ര​ക്കാ ലാ​യി​ല്‍, വേ​ല​പ്പ​ന്‍ നാ​യ​ര്‍, വി.ഡി. ഉ​ല​ഹ​ന്നാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും

ചെ​റു​പു​ഴ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ അ​ങ്ക​ണ​വാ​ടി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ (ഐ​എ​ൻ​ടി​യു​സി) ചെ​റു​പു​ഴ, പെ​രി​ങ്ങോം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ര​മി​ക്കു​ന്ന അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രാ​യ കെ. ​ഓ​മ​ന, എ.​ജി. ഇ​ന്ദി​ര എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കി. പാ​ടി​യോ​ട്ടു​ചാ​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ചെ​റു​പു​ഴ ശാ​ഖാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന യോ​ഗം ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ കാ​ർ​ത്തി​ക​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി.​പി. സൗ​ദാ​മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ഡി. പ്ര​വീ​ൺ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​വി. മോ​ഹ​ന​ൻ, ജ​മീ​ല കോ​ള​യ​ത്ത്, ഐ​എ​ൻ​ടി​യു​സി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രേ​ഖാ ജേ​ക്ക​ബ്, കെ. ​കോ​മ​ള​വ​ല്ലി, സാ​ലി സ​ണ്ണി, എം.​വി. ര​മ​ണി, എ. ​ശോ​ഭ, എം. ​റു​ഖി​യ, മി​നി ചാ​യ​നാ​നി​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​ഓ​മ​ന, എ.​ജി. ഇ​ന്ദി​ര എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

 

Movies

ഞാ​ൻ ഒ​രു കൂ​ർ​ഗ് സു​ന്ദ​രി​യെ​യാ​ണ് വി​വാ​ഹം ക​ഴി​ച്ച​ത്; കു​ട​കി​ലെ വി​വാ​ഹ​റി​സ​പ്ഷ​നി​ൽ വി​ജ​യ്‌​യും ര​ശ്മി​ക​യും

വി​വാ​ഹ​ത്തി​ന് ശേ​ഷം കു​ട​കി​ൽ റി​സ​പ്ഷ​ൻ സം​ഘ​ടി​പ്പി​ച്ച് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യും ര​ശ്മി​ക മ​ന്ദാ​ന​യും. ര​ശ്മി​ക​യു​ടെ ജ​ന്മ​സ്ഥ​ല​മാ​ണ് കു​ട​ക്. ഏ​പ്രി​ൽ ആ​റി​നാ​യി​രു​ന്നു റി​സ​പ്ഷ​ൻ കു​ട​കി​ലെ പ്രി​യ​പ്പെ​ട്ട​വ​ർ​ക്കാ​യി ര​ശ്മി​ക ന​ട​ത്തി​യ​ത്.

ഏ​പ്രി​ൽ ആ​റി​ന് കു​ട​കി​ലെ വി​രാ​ജ്പേ​ട്ട​യി​ലു​ള്ള സെ​റി​നി​റ്റി ക​ൺ​വെ​ൻ​ഷ​ൻ ഹാ​ളി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കാ​യാ​ണ് വി​രു​ന്ന് ഒ​രു​ക്കി​യ​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ കൂ​ർ​ഗ് വേ​ഷ​ത്തി​ലാ​ണ് ര​ശ്മി​ക ച​ട​ങ്ങി​ന് എ​ത്തി​യ​ത്.

സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും മു​ല്ല​പ്പൂ​വ് ചൂ​ടി​യ മു​ടി​യും ര​ശ്മി​ക​യെ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​ക്കി. വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യാ​ക​ട്ടെ റെ​ട്രോ ലു​ക്കി​ലാ​ണ് എ​ത്തി​യ​ത്.

റി​സ​പ്ഷ​നി​ടെ വി​ജ​യ് ന​ട​ത്തി​യ പ്ര​സം​ഗം അ​തി​ഥി​ക​ളു​ടെ കൈ​യ​ടി നേ​ടി. കു​ട​കി​ലെ സ്ത്രീ​ക​ളു​ടെ സൗ​ന്ദ​ര്യ​ത്തെ പ്ര​ശം​സി​ച്ചു​കൊ​ണ്ടാ​ണ് വി​ജ​യ് ത​ന്‍റെ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്.

കു​ട​കി​ലെ സ്ത്രീ​ക​ൾ അ​തീ​വ സു​ന്ദ​രി​ക​ളാ​ണെ​ന്ന് താ​ൻ ര​ശ്മി​ക​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തി​ന് മു​മ്പ് ത​ന്നെ ക​രു​തി​യി​രു​ന്ന​താ​യി വി​ജ​യ് പ​റ​ഞ്ഞു. ‘‘കൂ​ർ​ഗി​ലെ സ്ത്രീ​ക​ൾ അ​തി​സു​ന്ദ​രി​ക​ളാ​ണെ​ന്ന് ഇ​വ​ളെ കാ​ണു​ന്ന​തി​നു മു​മ്പേ ഞാ​ൻ എ​പ്പോ​ഴും വി​ശ്വ​സി​ച്ചി​രു​ന്നു, ഇ​പ്പോ​ൾ ഞാ​ൻ അ​വ​രി​ൽ ഒ​രാ​ളെ വി​വാ​ഹം ക​ഴി​ച്ചി​രി​ക്കു​ന്നു, അ​തി​ൽ ഞാ​ൻ വ​ള​രെ​യ​ധി​കം സ​ന്തു​ഷ്ട​നാ​ണ്.

അ​ടു​ത്ത ത​വ​ണ വ​രു​മ്പോ​ൾ ര​ശ്മി​ക കു​ട്ടി​യാ​യി​രു​ന്ന​പ്പോ​ൾ വ​ള​ർ​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളും സ്ഥ​ല​ങ്ങ​ളും എ​നി​ക്ക് കാ​ണ​ണം. ഇ​ത് എ​ന്‍റെ മൂ​ന്നാ​മ​ത്തെ കു​ട​ക് സ​ന്ദ​ർ​ശ​ന​മാ​ണ്.

ര​ശ്മി​ക​യെ പ​രി​ച​യ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് സ്കൂ​ൾ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ആ​ദ്യ​മാ​യി വി​നോ​ദ​യാ​ത്ര വ​ന്ന​ത് ഇ​വി​ടേ​ക്കാ​യി​രു​ന്നു. അ​ന്ന് ഞാ​ൻ താ​മ​സി​ച്ച​ത് അ​വ​ളു​ടെ ഒ​രു സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു എ​ന്ന് പി​ന്നീ​ടാ​ണ് അ​റി​ഞ്ഞ​ത്,’’ വി​ജ​യ്‌​യു​ടെ വാ​ക്കു​ക​ൾ.

District News

അ​രൂ​രി​ൽ സ്ഥാ​നാ​ർ​ഥി സ്വീ​ക​ര​ണ പ​രി​പാ​ടി തു​ട​ങ്ങി

തുറ​വൂ​ർ: അ​രൂ​ർ നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മ​ണ്ഡ​ല​പ​ര്യ​ട​ന സ്വീ​ക​ര​ണ പ​രി​പാ​ടി തു​ട​ങ്ങി.

യു​ഡി​എഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഇ​ന്ന​ലെ രാ​വി​ലെ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം കോ​ടം​തു​രു​ത്ത് വെ​സ്റ്റ്, എ​ഴു​പു​ന്ന, മ​ണി​യ​റ പാ​ലം, പി​എ​സ് ക​വ​ല, എ​ഴു​പു​ന്ന​ തെ​ക്ക്, ചേ​രു​ങ്ക​ൽ, വ​ല്ലേ​ത്തോ​ട് തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് കു​ത്തി​യ​തോ​ട് വെ​സ്റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​ച​ാര​ണം ന​ട​ത്തി.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ദ​ലീ​മ എ​ര​മ​ല്ലൂ​ര്‍ കാ​ക്ക​ത്തു​രു​ത്തി​ല്‍ ഗൃ​ഹ സ​ന്ദ​ർ​ശ​ന​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. പാ​ണാ​വ​ള്ളി, നാ​ല്പ​ത്തെ​ണ്ണീ​ശ്വ​രം, കു​ത്തി​യ​തോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​ര​ണ​വീ​ടു​ക​ളി​ലെ​ത്തി ബ​ന്ധു​മി​ത്രാ​ദി​ക​ളെ ആ​ശ്വ​സി​പ്പി​ച്ചു. തു​റ​വൂ​ര്‍ സി​ല്‍​ക്കി​ലെ യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. എ​ഴു​പു​ന്ന​യി​ലെ വീ​ടു​ക​ളി​ല്‍ ക​യ​റി വോ​ട്ട​ഭ്യ​ര്‍​ഥി​ച്ചു.

ഉ​ച്ച​യ്ക്കുശേ​ഷം ന​ട​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി എ​ര​മ​ല്ലൂ​ർ, ച​ന്തി​രൂ​ർ, അ​രൂ​ർ, അ​രൂ​ക്കു​റ്റി, വ​ടു​ത​ല, പെ​രു​മ്പ​ളം എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങി.

എ​ൻഡിഎ സ്ഥാ​നാ​ർ​ഥി ജ്യോ​തി​ഷ് ഇ​ന്ന​ലെ രാ​വി​ലെ കെഎ​ൽ​സി​എ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ജോ​സി ക​രു​മാ​ൻ​ചേ​രി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് ച​ർ​ച്ച ന​ട​ത്തി. തു​ട​ർ​ന്ന് ക​രു​മാ​ഞ്ചേ​രി ക​വ​ല​യി​ലെ സ്ഥ​പ​ന​ങ്ങ​ളി​ൽ ക​യ​റി. വ്യ​വ​സാ​യ കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.

National

എ​ല്ലാം കാ​മ​റ​യി​ൽ പ​തി​ഞ്ഞു; വി​വാ​ഹ റി​സ​പ്ഷ​നി​ടെ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ

ജ​യ്പു​ർ: വി​വാ​ഹ റി​സ​പ്ഷ​നി​ടെ ന​ട​ന്ന മോ​ഷ​ണ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. റി​സ​പ്ഷ​ൻ ന​ട​ക്ക​വെ വ​ധു​വി​ന്‍റെ ഹാ​ൻ​ഡ്‌​ബാ​ഗ് മോ​ഷ്ടി​ച്ച​ത് കാ​മ​റ​യി​ൽ ലൈ​വാ​യി പ​തി​ഞ്ഞ​തോ​ടെ​യാ​ണ് ക​ള്ള​ൻ പി​ടി​യി​ലാ​യ​ത്. വ​ര​നും വ​ധു​വും അ​തി​ഥി​ക​ളെ സ്വീ​ക​രി​ക്കു​ന്ന തി​ര​ക്കി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് മോ​ഷ്ടാ​വ് ബാ​ഗു​മാ​യി ക​ട​ന്ന​ത്. നാ​ല് ല​ക്ഷം രൂ​പ​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും ബാ​ഗി​ലു​ണ്ടാ​യി​രു​ന്നു. ഫെ​ബ്രു​വ​രി ഏ​ഴി​ന് സം​ഭ​വി​ച്ച മോ​ഷ​ണ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്.

വി​വാ​ഹ റി​സ​പ്ഷ​ൻ തു​ട​രു​മ്പോ​ഴാ​ണ് വേ​ദി​യി​ലേ​ക്ക് ന​ന്നാ​യി വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് വ​ധു​വി​നു സ​മീ​പം എ​ത്തി​യ​ത്. തു​ട​ർ​ന്ന് ബാ​ഗു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. റി​സ​പ്ഷ​ൻ തീ​രാ​റാ​യ​പ്പോ​ഴാ​ണ് വ​ധു​വി​നു ത​ന്‍റെ ബാ​ഗ് മോ​ഷ​ണം പോ​യ​ത് മ​ന​സി​ലാ​യ​ത്. തു​ട​ർ​ന്ന് പ​രി​പാ​ടി​യു​ടെ വീ​ഡി​യോ പ​രി​ശോ​ധി​ച്ച​പ്പോ​ൾ പ്ര​തി ബാ​ഗ് മോ​ഷ്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. ഇ​തു​മാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Kerala

ബാ​റു​ട​മ​യു​ടെ മ​ദ്യ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്തു; എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ബാ​റു​ട​മ​യു​ടെ മ​ദ്യ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കും ര​ണ്ട് വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​സ്‌​പെ​ന്‍​ഷ​ന്‍.

വാ​ടാ​ന​പ്പ​ള്ളി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി​ജി സു​നി​ല്‍​കു​മാ​ര്‍, തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ലെ ര​ണ്ട് വ​നി​താ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.

കോ​വ​ളം വാ​ഴ​മു​ട്ട​ത്തെ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ യൂ​ണി​ഫോ​മി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ദ്യ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. എ​ക്‌​സൈ​സ് വി​ജി​ല​ന്‍​സ് ഓ​ഫീ​സ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര​മാ​യ വീ​ഴ്ച സം​ഭ​വി​ച്ച​താ​യി ക​ണ്ടെ​ത്തി.

എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ങ്ങ​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലു​ള്ള ബാ​റു​ക​ളി​ല്‍ ഇ​ത്ത​രം പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് വ​കു​പ്പു​ത​ല ച​ട്ടം.

ബാ​ര്‍ പ​രി​ശോ​ധ​ന​യ്‌​ക്കെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​മാ​ണ് ബാ​റു​ട​മ​യു​ടെ മ​ദ്യ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് എ​ന്ന​തും ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​ണ്. 2022ല്‍ ​മൂ​വ​രും തി​രു​വ​ന​ന്ത​പു​രം റേ​ഞ്ചി​ല്‍ ജോ​ലി​ചെ​യ്യു​മ്പോ​ഴാ​ണ് പ​രാ​തി​ക്ക​ടി​സ്ഥാ​ന​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചി​ത്രം സ​ഹി​ത​മാ​ണ് എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ര്‍​ക്കു പ​രാ​തി ല​ഭി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രെ സ​ത്ക​രി​ച്ച വി​വ​രം ബാ​റു​ട​മ​യും സ്ഥി​രീ​ക​രി​ച്ചു. ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ സ​ത്ക​രി​ച്ച​തി​ന് ബാ​ര്‍ ഉ​ട​മ​യ്‌​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും.

District News

മ​നോ​ജ് കോ​ക്കാ​ട്ടി​ന് സ്വീ​ക​ര​ണം ന​ല്‍​കി

തൊ​ടു​പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​നോ​ജ് കോ​ക്കാ​ട്ടി​ന് ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ സ്വീ​ക​ര​ണം ന​ല്‍​കി.

പ്ര​സി​ഡ​ന്‍റ് ഡോ. ​റോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഒ​ളിം​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​യാ​യ മ​നോ​ജ് കോ​ക്കാ​ട്ടി​ന് ജി​ല്ല​യി​ലെ കാ​യി​ക​മേ​ഖ​ല​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ജ​ന്‍ സ്റ്റീ​ഫ​ന്‍, ഡോ. ​പ്രി​ന്‍​സ് കെ. ​മ​റ്റം, ശ​ര​ത്ത് യു. ​നാ​യ​ര്‍, എ​ന്‍. ര​വീ​ന്ദ്ര​ന്‍, ബി​നു ജെ. ​കൈ​മ​ള്‍, എ.​ജെ. നി​വാ​സ്, ജി​മ്മി മ​റ്റ​ത്തി​പ്പാ​റ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Movies

ബോബനും മോളിക്കും കല്യാണം; വാർത്ത കണ്ട് വിസ്മയിച്ച് ചാക്കോച്ചൻ

അമ്പ​തു വ​ർ​ഷം മു​മ്പ​ത്തെ ഒ​രു പ​ത്ര​വാ​ർ​ത്ത​യു​ടെ ക​ട്ടിം​ഗ് ക​ണ്ട​പ്പോ​ൾ ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ന് വി​സ്മ​യം. എ​ങ്ങ​നെ വി​സ്മ​യി​ക്കാ​തി​രി​ക്കും പി​താ​വ് ബോ​ബ​ന്‍റെ​യും അ​മ്മ മോ​ളി​യു​ടെ​യും വി​വാ​ഹ വാ​ർ​ത്ത​യു​ടെ പ​ത്ര ക​ട്ടിം​ഗ് ആ​ണ​ത്. ദീ​പി​ക​യി​ൽ 1975 ഒ​ക്ടോ​ബ​ർ 25ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​യു​ടെ ക​ട്ടിം​ഗ് ആ​ണ് ദീ​പി​ക​യു​ടെ ലൈ​ബ്ര​റി​യി​ൽ​നി​ന്നു ചാ​ക്കോ​ച്ച​നു വാ​ട്ട്സ് ആ​പ്പി​ൽ ല​ഭി​ച്ച​ത്. അ​പ്ര​തീ​ക്ഷി​ത​മാ​യ ആ ​വാ​ർ​ത്ത​യു​ടെ ക​ട്ടിം​ഗ് ക​ണ്ട​തും ചാ​ക്കോ​ച്ച​ൻ വി​സ്മ​യ​ത്തോ​ടെ​യും കൗ​തു​ക​ത്തോ​ടെ​യും പ്ര​തി​ക​രി​ച്ചു. പ​ത്ര​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത ഇ​ങ്ങ​നെ: ഫി​ലിം പ്രൊ​ഡ്യൂ​സ​ർ, ഡ​യ​റ​ക്ട​ർ, സ്റ്റു​ഡി​യോ ഒാ​ണ​ർ ശ്രീ ​എം. കു​ഞ്ചാ​ക്കോ​യു​ടെ പു​ത്ര​നും എ​ക്സ​ൽ ഗ്ലാ​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ശ്രീ ​ബോ​ബ​ൻ കു​ഞ്ചാ​ക്കോ​യും ചാ​ല​ക്കു​ടി മാ​ളി​യേ​ക്ക​ൽ ശ്രീ ​ഇ​ട്ടൂ​പ്പി​ന്‍റെ മ​ക​ൾ മോ​ളി​യു​മാ​യു​ള്ള വി​വാ​ഹം ന​വം​ബ​ർ 5-ാം തീ​യ​തി ഉ​ച്ച​ക​ഴി​ഞ്ഞ് ആ​ല​പ്പു​ഴ​യി​ൽ വ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. വി​വാ​ഹ​ച​ട​ങ്ങു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ശ്രീ ​യേ​ശു​ദാ​സ​ൻ, അ​ന്പി​ളി, സു​ജാ​ത, എം.​എ​സ്. വി​ശ്വ​നാ​ഥ​ൻ മു​ത​ലാ​യ​വ​രു​ടെ പാ​ട്ടു​ക​ച്ചേ​രി​യും ഉ​ഷാ കു​മാ​രി, ജ​യ​ഭാ​ര​തി എ​ന്നി​വ​രു​ടെ ഡാ​ൻ​സ് പ്രോ​ഗ്രാ​മു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. പ​രി​പാ​ടി​ക​ൾ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പാ​സ് കൂ​ടാ​തെ കാ​ണാ​നു​ള്ള പ്ര​ത്യേ​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ഈ ​വാ​ർ​ത്ത​യോ​ടൊ​പ്പം ബോ​ബ​ന്‍റെ​യും മോ​ളി​യു​ടെ​യും ഫോ​ട്ടോ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടാ​യി​രു​ന്നു.

 

Latest News

Corehub Up