x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​സേ​ന രാജ്യങ്ങളിൽ വിരാട് കോഹ്‌ലിക്ക് റിക്കാർഡ്

വെബ്ഡെസ്ക്
Published: November 7, 2026 10:34 PM IST | Updated: November 7, 2026 10:34 PM IST

വിരാട് കോഹ്‌ലി

വെ​ല്ലിം​ഗ്ട​ണ്‍: ഏ​ക​ദി​ന ക്രി​ക്ക​റ്റ് ച​രി​ത്ര​ത്തി​ല്‍ സേ​ന രാ​ജ്യ​ങ്ങ​ളി​ല്‍ 50ല്‍ ​അ​ധി​കം ബാ​റ്റിം​ഗ് ശ​രാ​ശ​രി​യു​ള്ള ആ​ദ്യ താ​ര​മെ​ന്ന റി​ക്കാ​ര്‍​ഡ് കു​റി​ച്ച് ഇ​ന്ത്യ​യു​ടെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍ വി​രാ​ട് കോ​ഹ്‌ലി.

​സേ​ന (ദ​ക്ഷി​ണാ​ഫ്രി​ക്ക, ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ന്‍​ഡ്, ഓ​സ്‌​ട്രേ​ലി​യ) രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ത്ര​മു​ള്ള അ​ത്യ​പൂ​ര്‍​വ റി​ക്കാ​ര്‍​ഡാ​ണി​ത്. ഇ​ന്ന​ലെ ന്യൂ​സി​ല​ന്‍​ഡി​ന് എ​തി​രാ​യ ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഏ​ഴു പ​ന്തി​ല്‍ ഏ​ഴു റ​ണ്‍​സ് നേ​ടി​യ​തോ​ടെ കോ​ഹ്‌ലി ​ഈ റി​ക്കാ​ര്‍​ഡി​ലെ​ത്തി.

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രേ കോ​ഹ്‌ലി​യു​ടെ ഏ​ക​ദി​ന ശ​രാ​ശ​രി 51.53 ആ​ണ്. ഇം​ഗ്ല​ണ്ടി​നെ​തി​രേ 51.48ഉം. ​ഈ പ​ട്ടി​ക​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യ്‌​ക്കെ​തി​രേ​യാ​ണ് (50.03) കോ​ഹ്‌ലി​യു​ടെ ശ​രാ​ശ​രി ഏ​റ്റ​വും കു​റ​വ്. 76.38 ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ മ​ണ്ണി​ല്‍ കോ​ഹ്‌ലി​യു​ടെ ബാ​റ്റിം​ഗ് ശ​രാ​ശ​രി.

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ 32 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നാ​യി 1401 റ​ണ്‍​സ്. 133 നോ​ട്ടൗ​ട്ടാ​ണ് ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍. ഇം​ഗ്ല​ണ്ടി​നെ​തി​രേ അ​വ​രു​ടെ നാ​ട്ടി​ല്‍ 36 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 1493 റ​ണ്‍​സ്. ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍ 107. ന്യൂ​സി​ല​ന്‍​ഡി​ല്‍ 14 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച കോ​ഹ് ലി, 670 ​റ​ണ്‍​സ് നേ​ടി. 123 ആ​ണ് ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ 20 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 993 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. 160 നോ​ട്ടൗ​ട്ട് ഉ​യ​ര്‍​ന്ന സ്‌​കോ​ര്‍.

Tags : Virad Kohli Record SENA countries Batter India Cricket

Recent News

Corehub Up