x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം നി​ല​നി​ര്‍​ത്തി പി​എ​സ്ജി  


Published: May 31, 2026 08:32 AM IST | Updated: May 31, 2026 09:43 AM IST

ബു​ഡാ​പെ​സ്റ്റ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം നി​ല​നി​ര്‍​ത്തി പി​എ​സ്ജി. അ​ധി​ക സ​മ​യ​ത്തേ​ക്കും പി​ന്നീ​ട് ഷൂ​ട്ടൗ​ട്ടി​ലേ​ക്കും നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ആ​ര്‍​സ​ന​ലി​നെ 4-3ന് ​ത​ക​ര്‍​ത്താ​ണ് പി​എ​സ്ജി​യു​ടെ കി​രീ​ട​നേ​ട്ടം.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ട് വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 4-3നാ​ണ് പി​എ​സ്ജി വി​ജ​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ല്‍ കാ​യ് ഹാ​വെ​ര്‍​ട്‌​സി​ന്‍റെ ഗോ​ളി​ലൂ​ടെ ആ​ഴ്സ​ന​ല്‍ മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍, 64-ാം മി​നി​റ്റി​ലെ പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ ഉ​സ്മാ​ന്‍ ഡെം​ബ​ലെ പി​എ​സ്ജി​യെ ഒ​പ്പ​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Tags : uefa champions league football psg beats arsenal

Recent News

Corehub Up