Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uefa

യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം നി​ല​നി​ര്‍​ത്തി പി​എ​സ്ജി  

ബു​ഡാ​പെ​സ്റ്റ്: യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് കി​രീ​ടം നി​ല​നി​ര്‍​ത്തി പി​എ​സ്ജി. അ​ധി​ക സ​മ​യ​ത്തേ​ക്കും പി​ന്നീ​ട് ഷൂ​ട്ടൗ​ട്ടി​ലേ​ക്കും നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ ആ​ര്‍​സ​ന​ലി​നെ 4-3ന് ​ത​ക​ര്‍​ത്താ​ണ് പി​എ​സ്ജി​യു​ടെ കി​രീ​ട​നേ​ട്ടം.

നി​ശ്ചി​ത സ​മ​യ​ത്തും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ള്‍ വീ​തം നേ​ടി സ​മ​നി​ല​യി​ല്‍ തു​ട​രു​ക​യാ​യി​രു​ന്നു. ഷൂ​ട്ടൗ​ട്ട് വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ല്‍ 4-3നാ​ണ് പി​എ​സ്ജി വി​ജ​യി​ച്ച​ത്.

മ​ത്സ​ര​ത്തി​ന്‍റെ അ​ഞ്ചാം മി​നി​റ്റി​ല്‍ കാ​യ് ഹാ​വെ​ര്‍​ട്‌​സി​ന്‍റെ ഗോ​ളി​ലൂ​ടെ ആ​ഴ്സ​ന​ല്‍ മു​ന്നി​ലെ​ത്തി​യ​പ്പോ​ള്‍, 64-ാം മി​നി​റ്റി​ലെ പെ​നാ​ല്‍​റ്റി ഗോ​ളി​ലൂ​ടെ ഉ​സ്മാ​ന്‍ ഡെം​ബ​ലെ പി​എ​സ്ജി​യെ ഒ​പ്പ​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Sports

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: എ​ഫ്സി പോ​ർ​ട്ടോ-​നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ് മ​ത്സ​രം സ​മ​നി​ല​യി​ൽ

പോ​ർ​ട്ടോ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ എ​ഫ്സി പോ​ർ​ട്ടോ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് നോ​ട്ടിം​ഗ്ഹാം ഫോ​റ​സ്റ്റ്. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

എ​ഫ്സി പോ​ർ​ട്ടോ​യ്ക്ക് വേ​ണ്ടി വി​ല്ല്യം ഗോ​മ​സാ​ണ് ഗോ​ൾ നേ​ടി​യ​ത്. പോ​ർ​ട്ടോ താ​രം മാ​ർ​ട്ടിം ഫെ​ർ​മാ​ണ്ട​സി​ന്‍റെ ഓ​ൺ ഗോ​ളാ​ണ് നോ​ട്ടിം​ഗ്ഹാ​മി​ന്‍റെ ഗോ​ൾ.

എ​പ്രി​ൽ 16നാ​ണ് ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം. വെ​സ്റ്റ് ബ്രി​ഡ്ജ്ഫോ​ർ‌​ഡാ​ണ് മ​ത്സ​ര​വേ​ദി.

Sports

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ഫ്രെ​യ്ബ​ർ​ഗി​ന് മി​ന്നും ജ​യം

മി​ലാ​ൻ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ജ​ർ​മ​ൻ ക​രു​ത്ത​രാ​യ ഫ്രെ​യ്ബ​ർ​ഗി​ന് മി​ന്നും ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സ്പാ​നി​ഷ് ടീ​മാ​യ സെ​ൽ​റ്റ വി​ഗോ​യെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ഫ്രെ​യ്ബ​ർ​ഗി​ന് വേ​ണ്ടി വി​ൻ​സെ​ൻ​സോ ഗ്രി​ഫോ, ജാ​ൻ നി​ക്ല​സ് ബെ​സ്റ്റെ, മാ​ത്തി​യാ​സ് ജി​ന്‍റ​ർ‌ എ​ന്നി​വ​ക​രാ​ണ് ഫ്രെ​യ്ബ​ർ​ഗി​ന് ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഗ്രി​ഫോ 10-ാം മി​നി​റ്റി​ലും ബെ​സ്റ്റെ 32-ാം മി​നി​റ്റി​ലും ജി​ന്‍റ​ർ 78-ാം മി​നി​റ്റി​ലു​മാ​ണ് ഗോ​ൾ നേ​ടി​യ​ത്.

എ​പ്രി​ൽ 16നാ​ണ് ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം. സ്പെ​യ്നി​ലെ വി​ഗോ​യി​ലു​ള്ള ബ​ലെ​യ്ഡോ​സ് സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

Sports

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മി​ലാ​ൻ: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബോ​ലോ​ഗ്ന​യെ ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ആ​സ്റ്റ​ൺ വി​ല്ല​യ്ക്ക് വേ​ണ്ടി ഒ​ല്ലി വാ​ട്കി​ൻ​സ് ര​ണ്ട് ഗോ​ളു​ക​ളും എ​സ്രി കോ​ൺ​സ ഒ​രു ഗോ​ളും നേ​ടി. ജോ​നാ​ഥ​ൻ‌ റോ​വ് ആ​ണ് ബോ​ലോ​ഗ്ന​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

എ​പ്രി​ൽ 16നാ​ണ് ര​ണ്ടാം പാ​ദ ക്വാ​ർ​ട്ട​ർ പോ​രാ​ട്ടം. ബി​ർ​മിം​ഗ്ഹാ​മി​ലെ വി​ല്ലാ പാ​ർ​ക്കാ​ണ് വേ​ദി.

Sports

പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​ന് ജ​​യം

പാ​​രീ​​സ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​ന് ആ​​ദ്യ​​പാ​​ദ ക്വാ​​ര്‍​ട്ട​​റി​​ല്‍ ജ​​യം. ഹോം ​​ഗ്രൗ​​ണ്ടാ​​യ പാ​​ര്‍​ക്ക് ഡെ​​സ് പ്രി​​ന്‍​സ​​സി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ പി​​എ​​സ്ജി 2-0ന് ​​ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യെ തോ​​ല്‍​പ്പി​​ച്ചു.

ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി ആ​​യി​​രു​​ന്നു ര​​ണ്ട് ഗോ​​ള്‍. ക​​ഴി​​ഞ്ഞ സീ​​സ​​ണി​​ലെ നോ​​ക്കൗ​​ട്ട് ഘ​​ട്ട​​ത്തി​​ല്‍ ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തി​​ന്‍റെ ക​​ണ​​ക്കും പി​​എ​​സ്ജി വീ​​ട്ടി.

10-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി​​യു​​ടെ ഡെ​​സി​​രെ ഡൗ​​വി​​ന്‍റെ ഗോ​​ള്‍ ശ്ര​​മം പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് മ​​ത്സ​​ര​​ത്തി​​നു ചൂ​​ടു​​പി​​ടി​​ച്ച​​ത്. തൊ​​ട്ട​​ടു​​ത്ത മി​​നി​​റ്റി​​ല്‍ ഡൗ ​​ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ വ​​ല​​കു​​ലു​​ക്കി. ഡൗ​​വി​​ന്‍റെ വ​​ലം​​കാ​​ല്‍ ഷോ​​ട്ട് ലി​​വ​​ര്‍​പൂ​​ള്‍ ഗോ​​ള്‍​വ​​ല​​യി​​ല്‍ വി​​ശ്ര​​മി​​ച്ചു.

65-ാം മി​​നി​​റ്റി​​ല്‍ പി​​എ​​സ്ജി ലീ​​ഡ് ഉ​​യ​​ര്‍​ത്തി. ജാ​​വൊ നെ​​വെ​​സി​​ന്‍റെ അ​​സി​​സ്റ്റി​​ല്‍ ഖ്വി​​ച ക്വാ​​ര​​ത്സ്‌​​ഖേ​​ലി​​യ​​യാ​​യി​​രു​​ന്നു പി​​എ​​സ്ജി​​ക്കാ​​യി ല​​ക്ഷ്യം​​നേ​​ടി​​യ​​ത്.

സലയെ കളിപ്പിച്ചില്ല

ലി​​വ​​ര്‍​പൂ​​ള്‍ സൂ​​പ്പ​​ര്‍ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല​​യെ കോ​​ച്ച് അ​​ര്‍​നെ സ്ലോ​​ട്ട് സൈ​​ഡ് ബെ​​ഞ്ചി​​ല്‍ ഇ​​രു​​ത്തി​​യ​​തും ശ്ര​​ദ്ധേ​​യം. ഇ​​ക്കാ​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് ചോ​​ദ്യ​​മു​​യ​​ര്‍​ന്ന​​പ്പോ​​ള്‍, ര​​ണ്ടാം​​പാ​​ദ​​ത്തി​​നാ​​യി സ​​ല​​യു​​ടെ ഊ​​ര്‍​ജം കാ​​ത്തു​​വ​​ച്ച​​താ​​ണെ​​ന്നാ​​യി​​രു​​ന്നു സ്ലോ​​ട്ടി​​ന്‍റെ മ​​റു​​പ​​ടി.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ജ​യം

മാ​ഡ്രി​ഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ൾ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നെ​തി​രെ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്കാ​ണ് ബ​യേ​ൺ വി​ജ​യി​ച്ച​ത്.

ബ​യേ​ണി​ന് വേ​ണ്ടി ലൂ​യി​സ് ഡ​യ​സും ഹാ​രി കെ​യ്നും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്. കൈ​ലി​യ​ൻ എം​ബാ​പ്പെ​യാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഈ ​മാ​സം 15 നാ​ണ് ര​ണ്ടാം പാ​ദ മ​ത്സ​രം. മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യാ​ണ് വേ​ദി.

Sports

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ റ​​യ​​ല്‍ മാഡ്രിഡ് x ബ​​യേ​​ണ്‍ മ്യൂണിക്ക് പോ​​രാ​​ട്ടം

മാ​​ഡ്രി​​ഡ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ന്‍റെ ആ​​ദ്യ​​പാ​​ദ ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം. സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡും ജ​​ര്‍​മ​​ന്‍ വ​​മ്പ​​ന്മാ​​രാ​​യ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും ത​​മ്മി​​ലാ​​ണ് ക്വാ​​ര്‍​ട്ട​​റി​​ലെ ഹെ​​വി​​വെ​​യ്റ്റ് പോ​​രാ​​ട്ടം.

ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഇ​​ന്ന് അ​​ര്‍​ധ​​രാ​​ത്രി 12.30ന് ​​റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യു​​വി​​ലാ​​ണ് മ​​ത്സ​​രം അ​​ര​​ങ്ങേ​​റു​​ന്ന​​ത്.

എം​​ബ​​പ്പെ Vs കെ​​യ്ന്‍

ലോ​​ക ഫു​​ട്‌​​ബോ​​ളി​​ലെ ര​​ണ്ട് മി​​ക​​ച്ച ഗോ​​ള്‍ സ്‌​​കോ​​റ​​ര്‍​മാ​​ര്‍ നേ​​ര്‍​ക്കു​​നേ​​ര്‍ ഇ​​റ​​ങ്ങു​​ന്ന മ​​ത്സ​​ര​​മാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് x എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്. 2025-26 സീ​​സ​​ണി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നാ​​യി ഫ്ര​​ഞ്ച് താ​​രം കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ 36 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 38 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

സീ​​സ​​ണി​​ലെ ഗോ​​ള്‍​വേ​​ട്ട​​യി​​ല്‍ എം​​ബ​​പ്പെ​​യേ​​ക്കാ​​ള്‍ മു​​ന്നി​​ല്‍ ബ​​യേ​​ണി​​ന്‍റെ ഇം​​ഗ്ലീ​​ഷ് താ​​രം ഹാ​​രി കെ​​യ്‌​​നാ​​ണ്. ഈ ​​സീ​​സ​​ണി​​ല്‍ 40 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 48 ഗോ​​ള്‍ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ജ​​ഴ്‌​​സി​​യി​​ല്‍ ഹാ​​രി കെ​​യ്ന്‍ നേ​​ടി.

കി​​ലി​​യ​​ന്‍ എം​​ബ​​പ്പെക്കൊപ്പം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ര്‍, വാ​​ല്‍​വെ​​ര്‍​ഡെ, അ​​ര്‍​ദ ഗു​​ല​​ര്‍, റൂ​​ഡി​​ഗ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​രും എം​​ബ​​പ്പെ​​യ്‌​​ക്കൊ​​പ്പ​​മു​​ണ്ട്. ഹാ​​രി കെ​​യ്‌​​നൊ​​പ്പം ലൂ​​യി​​സ് ഡി​​യ​​സ്, സെ​​ര്‍​ജ് ഗ്നാ​​ബ്രി, ഒ​​ലി​​സ്, ഹി​​മ്മി​​ച്ച് തു​​ട​​ങ്ങി​​യ സം​​ഘ​​വു​​മു​​ണ്ട്.

റി​​ക്കാ​​ര്‍​ഡ് ക്വാ​​ര്‍​ട്ട​​ര്‍

യൂ​​റോ​​പ്യ​​ന്‍/​​യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​വ​​ണ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ക​​ളി​​ച്ച ടീ​​മു​​ക​​ളാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡും ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും. റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ 41-ാം ക്വാ​​ര്‍​ട്ട​​ര്‍ പോ​​രാ​​ട്ട​​മാ​​ണ്. ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ 36-ാമ​​ത്തേ​​തും.

എ​​ന്നാ​​ല്‍, ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ക​​ളി​​ച്ച​​ത് ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കാ​​ണ്, 24. റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 22 ത​​വ​​ണ ക​​ളി​​ച്ചി​​ട്ടു​​ണ്ട്.

ബ​​യേ​​ണി​​ന് എ​​തി​​രാ​​യ അ​​വ​​സാ​​ന ഒ​​മ്പ​​ത് ഏ​​റ്റു​​മു​​ട്ട​​ലി​​ലും റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ജ​​യം നേ​​ടി എ​​ന്ന​​തും ശ്ര​​ദ്ധേ​​യം. ഹോം ​​ഗ്രൗ​​ണ്ടാ​​യ സാ​​ന്‍റി​​യാ​​ഗൊ ബ​​ര്‍​ണ​​ബ്യു​​വി​​ല്‍ അ​​വ​​സാ​​നം ക​​ളി​​ച്ച എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ഏ​​ഴി​​ലും എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ഒ​​രു സ​​മ​​നി​​ല മാ​​ത്ര​​മാ​​ണ് നേ​​ടാ​​നാ​​യ​​ത്.

ഇ​ന്നു ന​ട​ക്കു​ന്ന മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഇം​ഗ്ലീ​ഷ് ക്ല​ബ് ആ​ഴ്സ​ണ​ൽ എ​ഫ്സി പോ​ർ​ച്ചു​ഗ​ലി​ൽ​നി​ന്നു​ള്ള സ്പോ​ർ​ട്ടിം​ഗു​മാ​യി ഏ​റ്റു​മു​ട്ടും.

29

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ ത​​വ​​ണ മു​​ഖാ​​മു​​ഖ​​മി​​റ​​ങ്ങി​​യ ടീ​​മു​​ക​​ളാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡും എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കും. ഇ​​ന്നു ന​​ട​​ക്കു​​ന്ന​​ത് ഇ​​രു​​ടീ​​മും ത​​മ്മി​​ലു​​ള്ള 29-ാം പോ​​രാ​​ട്ടം. ക​​ഴി​​ഞ്ഞ 28 ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ല്‍ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 13 ജ​​യം സ്വ​​ന്ത​​മാ​​ക്കി. 11 ത​​വ​​ണ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക് വെ​​ന്നി​​ക്കൊ​​ടി​​പാ​​റി​​ച്ചു. നാ​​ലു മ​​ത്സ​​ര​​ങ്ങ​​ള്‍ സ​​മ​​നി​​ല​​യാ​​യി.

Sports

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ

ബി​ർ​മിം​ഗ്ഹാം: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ആ​സ്റ്റ​ൺ വി​ല്ല. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഫ്ര​ഞ്ച് ക്ല​ബ് ലി​ല്ലെ​യെ ത​ക​ർ​ത്താ​ണ് ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​സ്റ്റ​ൺ വി​ല്ല വി​ജ​യി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ മ​ക്ഗി​നും ലി​യോ​ൺ ബെ​യ്‌​ലി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചി​രു​ന്നു. പോ​ർ​ച്ചു​ഗീ​സ് ക്ല​ബ് എ​ഫ്സി പോ​ർ​ട്ടോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

Sports

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ; ക്വാ​​ര്‍​ട്ട​​ര്‍ ഫൈനൽ ലൈ​​ന​​പ്പാ​​യി

ബാ​​ഴ്‌​​സ​​ലോ​​ണ: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ര​​ണ്ടാം​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ വി​​ന്‍റേ​​ജ് ക്ലാ​​സി​​ക്ക്.

ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലെ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 1-1നു ​​ത​​ങ്ങ​​ളെ സ​​മ​​നി​​ല​​യി​​ല്‍ കു​​ടു​​ക്കി​​യ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡി​​നെ, സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ലെ ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ 7-2ന് ​​എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ ത​​ക​​ര്‍​ത്തെ​​റി​​ഞ്ഞു. ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 8-3ന്‍റെ ​​ആ​​ധി​​കാ​​രി​​ക ജ​​യ​​ത്തോ​​ടെ ബാ​​ഴ്‌​​സ ക്വാ​​ര്‍​ട്ട​​റി​​ല്‍.

റാ​​ഫീ​​ഞ്ഞ (6, 72), റോ​​ബ​​ര്‍​ട്ട് ലെ​​വ​​ന്‍​ഡോ​​വ്ക്‌​​സി (56, 61) എ​​ന്നി​​വ​​ര്‍ ബാ​​ഴ്‌​​സ​​യ്ക്കാ​​യി ഇ​​ര​​ട്ട​​ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. മാ​​ര്‍​ക്ക് ബെ​​ര്‍​ന​​ല്‍ (18), ലാ​​മി​​ന്‍ യ​​മാ​​ല്‍ (45+7 പെ​​നാ​​ല്‍​റ്റി), ഫെ​​ര്‍​മി​​ന്‍ ലോ​​പ്പ​​സ് (51) എ​​ന്നി​​വ​​രും ബാ​​ഴ്‌​​സ​​യ്ക്കാ​​യി വ​​ല​​കു​​ലു​​ക്കി.

ബ​​യേ​​ണ്‍ 4-1 അ​​റ്റ്‌​​ലാ​​ന്‍റ

ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ് അ​​റ്റ്‌​​ലാ​​ന്‍റ​​യ്ക്ക് എ​​തി​​രാ​​യ ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലെ പ്ര​​ക​​ട​​നം ആ​​വ​​ര്‍​ത്തി​​ച്ച് ജ​​ര്‍​മ​​ന്‍ വ​​മ്പ​​ന്മാ​​രാ​​യ എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്. ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ 6-1നു ​​ജ​​യി​​ച്ച ബ​​യേ​​ണ്‍, സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ലെ ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ 4-1നും ​​വെ​​ന്നി​​ക്കൊ​​ടി പാ​​റി​​ച്ചു. ഇ​​തോ​​ടെ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 10-2ന്‍റെ ​​ജ​​യം ബ​​യേ​​ണ്‍ ആ​​ഘോ​​ഷി​​ച്ചു.

ര​​ണ്ടാം പാ​​ദ​​ത്തി​​ല്‍ ഹാ​​രി കെ​​യ്ന്‍ (25, 54 പെ​​നാ​​ല്‍​റ്റി) ബ​​യേ​​ണി​​നാ​​യി ഇ​​ര​​ട്ട ഗോ​​ള്‍ നേ​​ടി. ഇ​​തോ​​ടെ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ ഇം​​ഗ്ലീ​​ഷ് താ​​രം 50 ഗോ​​ള്‍ തി​​ക​​ച്ചു. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ 50 ഗോ​​ള്‍ നേ​​ടു​​ന്ന ആ​​ദ്യ ഇം​​ഗ്ലീ​​ഷ് താ​​ര​​മാ​​ണ് ഹാ​​രി കെ​​യ്ന്‍.

ലി​​വ​​ര്‍​പൂ​​ള്‍, അ​​ത്‌​ല​​റ്റി​​ക്കോ

ആ​​ദ്യ​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ 1-0നു ​​തു​​ര്‍​ക്കി ക്ല​​ബ്ബാ​​യ ഗ​​ല​​റ്റ്‌​​സ​​റെ​​യോ​​ടു പ​​രാ​​ജ​​യ​​പ്പെ​​ട്ട ഇം​​ഗ്ലീ​​ഷ് ടീം ​​ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി, ര​​ണ്ടാം​​പാ​​ദ​​ത്തി​​ലെ ജ​​യ​​ത്തി​​ലൂ​​ടെ ക്വാ​​ര്‍​ട്ട​​റി​​ല്‍. സ്വ​​ന്തം ത​​ട്ട​​ക​​മാ​​യ ആ​​ന്‍​ഫീ​​ല്‍​ഡി​​ല്‍ 4-0നാ​​യി​​രു​​ന്നു ലി​​വ​​ര്‍​പൂ​​ളി​​ന്‍റെ ജ​​യം. മ​​ത്സ​​ര​​ത്തി​​ല്‍ ലി​​വ​​ര്‍​പൂ​​ളി​​നാ​​യി ഗോ​​ള്‍ നേ​​ടി​​യ ഈ​​ജി​​പ്ഷ്യ​​ന്‍ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല, ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ 50 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ ആ​​ഫ്രി​​ക്ക​​ക്കാ​​ര​​ന്‍ എ​​ന്ന ച​​രി​​ത്രം കു​​റി​​ച്ചു.

ആ​​ദ്യ​​പാ​​ദ​​ത്തി​​ലെ ജ​​യ​​ത്തി​​ന്‍റെ (5-2) ബ​​ല​​ത്തി​​ല്‍ സ്പാ​​നി​​ഷ് ക്ല​​ബ് അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ടോ​​ട്ട​​ന്‍​ഹാ​​മി​​നെ മ​​റി​​ക​​ട​​ന്ന് ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു. ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ ടോ​​ട്ട​​ന്‍​ഹാം 3-2ന്‍റെ ​​ജ​​യം നേ​​ടി. എ​​ന്നാ​​ല്‍, ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി അ​​ത് ല​​റ്റി​​ക്കോ 7-5നു ​​മു​​ന്നി​​ട്ടു​​നി​​ന്നു.

ക്വാ​​ര്‍​ട്ട​​ര്‍ ലൈ​​ന​​പ്പ്

ക്വാ​​ര്‍​ട്ട​​റി​​ല്‍ സൂ​​പ്പ​​ര്‍ പോ​​രാ​​ട്ട​​ത്തി​​നാ​​ണ് വ​​ഴി തെ​​ളി​​ഞ്ഞി​​രി​​ക്കു​​ന്ന​​ത്. റ​​യ​​ല്‍ മാ​​ഡ്രി​​ഡ് x ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്, പി​​എ​​സ്ജി x ലി​​വ​​ര്‍​പൂ​​ള്‍, ബാ​​ഴ്‌​​സ​​ലോ​​ണ x അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ്, സ്‌​​പോ​​ര്‍​ട്ടിം​​ഗ് x ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ന്ന​​താ​​ണ് ക്വാ​​ര്‍​ട്ട​​ര്‍ ഫൈ​​ന​​ല്‍ ലൈ​​ന​​പ്പ്. ഏ​​പ്രി​​ല്‍ എ​​ട്ട്, ഒ​​മ്പ​​ത് തീ​​യ​​തി​​ക​​ളി​​ലാ​​ണ് ആ​​ദ്യ​​പാ​​ദ ക്വാ​​ര്‍​ട്ട​​ര്‍.

Sports

റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ചാന്പ്യൻസ് ലീഗ് ക്വാ​​ര്‍​ട്ട​​റി​​ല്‍

ല​​ണ്ട​​ന്‍/​​മാ​​ഡ്രി​​ഡ്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി​​യെ കീ​​ഴ​​ട​​ക്കി റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ക്വാ​​ര്‍​ട്ട​​റി​​ല്‍. പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ ഇ​​രു​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലു​​മാ​​യി 5-1നാ​​ണ് റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ത​​ക​​ര്‍​ത്തെ​​റി​​ഞ്ഞ​​ത്.

സി​​റ്റി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ എ​​ത്തി​​ഹാ​​ദ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന ര​​ണ്ടാം പാ​​ദ​​ത്തി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളി​​ലൂ​​ടെ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് 2-1ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍​ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ഫെ​​ഡെ​​റി​​ക്കോ വാ​​ല്‍​വെ​​ര്‍​ഡെ​​യു​​ടെ ഹാ​​ട്രി​​ക്കി​​ലൂ​​ടെ റ​​യ​​ല്‍ 3-0ന്‍റെ ​​ജ​​യം നേ​​ടി​​യി​​രു​​ന്നു.

20-ാം മി​​നി​​റ്റി​​ല്‍ ബെ​​ര്‍​ണാ​​ഡൊ സി​​ല്‍​വ ചു​​വ​​പ്പു​​കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ സ്വ​​ന്തം കാ​​ണി​​ക​​ള്‍​ക്കു മു​​ന്നി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യു​​ടെ അം​​ഗ​​ബ​​ലം പ​​ത്താ​​യി ചു​​രു​​ങ്ങി. പെ​​നാ​​ല്‍​റ്റി ബോ​​ക്‌​​സി​​നു​​ള്ളി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​റി​​ന്‍റെ ഷോ​​ട്ട് ‘കൈ​​കാ​​ര്യം’ ചെ​​യ്ത​​തി​​നാ​​യി​​രു​​ന്നു ചു​​വ​​പ്പ് കാ​​ര്‍​ഡ്. തു​​ട​​ര്‍​ന്നു ല​​ഭി​​ച്ച പെ​​നാ​​ല്‍​റ്റി കി​​ക്ക് 22-ാം മി​​നി​​റ്റി​​ല്‍ വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ര്‍ വ​​ല​​യി​​ലാ​​ക്കി. എ​​ന്നാ​​ല്‍, 41-ാം മി​​നി​​റ്റി​​ല്‍ എ​​ര്‍​ലിം​​ഗ് ഹാ​​ല​​ണ്ടി​​ന്‍റെ ഗോ​​ളി​​ലൂ​​ടെ സി​​റ്റി ഒ​​പ്പ​​മെ​​ത്തി. സ്റ്റോ​​പ്പേ​​ജ് ടൈ​​മി​​ലാ​​യി​​രു​​ന്നു (90+3) വി​​നീ​​ഷ്യ​​സി​​ന്‍റെ ര​​ണ്ടാം ഗോ​​ള്‍.

ര​​ണ്ടാം പ​​കു​​തി​​യി​​ല്‍ റ​​യ​​ലി​​നാ​​യി പ​​ക​​ര​​ക്കാ​​രു​​ടെ ബെ​​ഞ്ചി​​ല്‍​നി​​ന്ന് കി​​ലി​​യ​​ന്‍ എം​​ബ​​പ്പെ ക​​ള​​ത്തി​​ലെ​​ത്തി. പ​​രി​​ക്കി​​നെ​​ത്തു​​ട​​ര്‍​ന്ന് ഒ​​രു മാ​​സ​​ത്തോ​​ളം പു​​റ​​ത്തി​​രു​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു എം​​ബ​​പ്പെ മൈ​​താ​​ന​​ത്തെ​​ത്തി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ 22 ഷോ​​ട്ട് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി പാ​​യി​​ച്ചു. എ​​ന്നാ​​ല്‍, പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ കു​​ട്ടി​​ക​​ള്‍ക്ക് ഉ​​ദ്ദേ​​ശി​​ച്ച ഫ​​ലം കി​​ട്ടി​​യി​​ല്ല.

► പി​​എ​​സ്ജി 8-2 ചെ​​ല്‍​സി

ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ചെ​​ല്‍​സി​​യെ ത​​റ​​പ​​റ്റി​​ച്ച് നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ ക്വാ​​ര്‍​ട്ട​​റി​​ല്‍. ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ 5-2നു ​​സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍ ജ​​യം നേ​​ടി​​യ പി​​എ​​സ്ജി, ചെ​​ല്‍​സി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ സ്റ്റാം​​ഫോ​​ര്‍​ഡ് ബ്രി​​ഡ്ജി​​ല്‍ അ​​ര​​ങ്ങേ​​റി​​യ ര​​ണ്ടാം​​പാ​​ദ​​ത്തി​​ല്‍ 3-0ന്‍റെ ​​ജ​​യ​​മാ​​ഘോ​​ഷി​​ച്ചു. ഇ​​തോ​​ടെ​​യാ​​ണ് ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 8-2ന്‍റെ ​​ഏ​​ക​​പ​​ക്ഷീ​​യ ജ​​യ​​ത്തോ​​ടെ പി​​എ​​സ്ജി ക്വാ​​ര്‍​ട്ട​​ര്‍ ബു​​ക്ക് ചെ​​യ്ത​​ത്. ഖ്വി​​ച ക്വ​​രാ​​റ്റ്‌​​സ്‌​​ഖേ​​ലി​​യ (6), ബ്രാ​​ഡ് ലി ​​ബ​​ര്‍​കോ​​ള (14), സെ​​ന്നി മ​​യു​​ലു (62) എ​​ന്നി​​വ​​രു​​ടെ വ​​ക​​യാ​​യി​​രു​​ന്നു സ്റ്റാം​​ഫോ​​ര്‍​ഡ് ബ്രി​​ഡ്ജി​​ല്‍ പി​​എ​​സ്ജി​​യു​​ടെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍.

ആ​​ഭ്യ​​ന്ത​​ര, യൂ​​റോ​​പ്യ​​ന്‍ പോ​​രാ​​ട്ട​​ങ്ങ​​ളി​​ലെ ഇ​​രു​​പാ​​ദ പോ​​രാ​​ട്ട​​ങ്ങ​​ളി​​ല്‍ ചെ​​ല്‍​സി എ​​ട്ട് ഗോ​​ള്‍ വ​​ഴ​​ങ്ങു​​ന്ന​​ത് ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​താ​​ദ്യം. ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ തോ​​ല്‍​വി​​ക്ക് ഒ​​പ്പ​​വും ചെ​​ല്‍​സി എ​​ത്തി.

► ആ​​ഴ്‌​​സ​​ണ​​ല്‍ 3-1 ലെ​​വ​​ര്‍​കൂ​​സെ​​ന്‍

ര​​ണ്ടാം​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ 2-0ന് ​​ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബ​​യേ​​ര്‍ ലെ​​വ​​ര്‍​കൂ​​സെ​​നെ തോ​​ല്‍​പ്പി​​ച്ചു. സ്വ​​ന്തം മൈ​​താ​​ന​​മാ​​യ എ​​മി​​റേ​​റ്റ്‌​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ എ​​ബെ​​റെ​​ച്ചി ഈ​​സെ (36), ഡെ​​ക്ലാ​​ന്‍ റൈ​​സ് (63) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഗ​​ണ്ണേ​​ഴ്‌​​സി​​നാ​​യി വ​​ല കു​​ലു​​ക്കി​​യ​​ത്. ലെ​​വ​​ര്‍​കൂ​​സെ​​ന്‍റെ ത​​ട്ട​​ക​​ത്തി​​ല്‍​ന​​ട​​ന്ന ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ ഇ​​രു​​ടീ​​മും 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞി​​രു​​ന്നു.
ക്വാ​​ര്‍​ട്ട​​റി​​ല്‍ സ്‌​​പോ​​ര്‍​ട്ടിം​​ഗ് ആ​​ണ് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ എ​​തി​​രാ​​ളി​​ക​​ള്‍.

Sports

സ്പോട്ട്‌ലൈറ്റിൽ സ്‌​​പോ​​ര്‍​ട്ടിം​​ഗ്

ലി​സ്ബ​ൺ: യു​വേ​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​ട്ബോ​ൾ ച​​രി​​ത്ര​​ത്തി​​ലെ​​ത​​ന്നെ ഏ​​റ്റ​​വും മി​​ക​​ച്ച തി​​രി​​ച്ചു​​വ​​ര​​വി​​ലൂ​​ടെ പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ് സ്‌​​പോ​​ര്‍​ട്ടിം​​ഗ് ക്വാ​​ര്‍​ട്ട​​റി​​ല്‍.

നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ ബോ​​ഡോ ഗ്ലിം​​ന്‍റി​​നോ​​ട് ആ​​ദ്യ​​പാ​​ദ​​ത്തി​​ല്‍ 3-0ന്‍റെ ​​തോ​​ല്‍​വി വ​​ഴ​​ങ്ങി​​യ സ്‌​​പോ​​ര്‍​ട്ടിം​​ഗ്, സ്വ​​ന്തം ത​​ട്ട​​ക​​ത്തി​​ല്‍ ന​​ട​​ന്ന ര​​ണ്ടാം​​പാ​​ദ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ 5-0ന്‍റെ ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി.

ഇ​​തോ​​ടെ ഇ​​രു​​പാ​​ദ​​ങ്ങ​​ളി​​ലു​​മാ​​യി 5-3ന്‍റെ ​​ജ​​യ​​ത്തോ​​ടെ പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ് ക്വാ​​ര്‍​ട്ട​​റി​​ല്‍.

Sports

മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ത​ക​ർ​ത്തെ​റി​ഞ്ഞു; ക്വാ​ർ​ട്ട​റി​ലെ​ത്തി റ​യ​ൽ മാ​ഡ്രി​ഡ്

മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലെ​ത്തി സ്പാ​നി​ഷ് ക​രു​ത്ത​രാ​യ റ​യ​ൽ മാ​ഡ്രി​ഡ്. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഇംഗ്ലീഷ് വമ്പൻമാരായ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ ത​ക​ർ​ത്താ​ണ് റ​യ​ൽ ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് റ​യ​ൽ വി​ജ​യി​ച്ച​ത്.

ചൊ​വ്വാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം‌ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് റ​യ​ൽ സ്വ​ന്ത​മാ​ക്കി. വി​നി​ഷ്യ​സ് ജൂ​നി​യ​റാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്.

എ​ർ​ലിം​ഗ് ഹാ​ല​ണ്ടാ​ണ് മാ‌​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്. ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ റ​യ​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് വി​ജ​യി​ച്ചി​രു​ന്നു.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ഗം​ഭീ​ര ജ​യം

ബെ​ർ​ഗാ​മൊ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ബ​യേ​ൺ മ്യൂ​ണി​ക്കി​ന് ഗം​ഭീ​ര ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന ആ​ദ്യ പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ അ​റ്റ​ലാ​ന്‍റ​യെ ഒ​ന്നി​നെ​തി​രെ ആ​റ് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബ​യേ​ൺ മ്യൂ​ണി​ക്കി​ന് വേ​ണ്ടി മൈ​ക്ക​ൽ ഒ​ലി​സെ ര​ണ്ട് ഗോ​ളു​ക​ളും ജോ​സി​പ് സ്റ്റാ​നി​സി​ക്ക്, സെ​ർ​ജി നാ​ബ്രി, നി​ക്കോ​ളാ​സ് ജാ​ക്ക്സ​ൺ, ജ​മാ​ൽ മു​സി​യാ​ള എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം നേ​ടി. മ​രി​യോ പ​സാ​ലി​ക്ക് ആ​ണ് അ​റ്റ​ലാ​ന്‍റ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ഈ ​മാ​സം 18നാ​ണ് ര​ണ്ടാം പാ​ദ പ്രീ​ക്വാ​ർ​ട്ട​ർ. മ്യൂ​ണി​ക്കി​ലെ അ​ല​യ​ൻ​സ് അ​രീ​ന​യാ​ണ് വേ​ദി.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫ്; ബെ​ൻ​ഫി​ക്ക​യ്ക്കെ​തി​രെ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം

മാഡ്രിഡ്: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് പ്ലേ​ഓ​ഫി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ൽ റ​യ​ൽ മാ​ഡ്രി​ഡി​ന് ജ​യം. ബു​ധ​നാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പോ​ർ​ച്ചു​ഗീ​സ് ടീ​മാ​യ ബെ​ൻ​ഫി​ക്ക​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ഒ​രേ​ലി​യ​ൻ ചൗ​മേ​നി​യും വി​നി​ഷ്യ​സ് ജൂ​നി​യ​റു​മാ​ണ് റ​യ​ലി​ന് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. റാ​ഫ സി​ൽ​വ​യാ​ണ് ബെ​ൻ​ഫി​ക്ക​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ആ​ദ്യ പാ​ദ​ത്തി​ൽ റയൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഇ​തോ​ടെ ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി റ​യ​ൽ 3-1ന് ​പ്ലേ​ഓ​ഫ് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. പ്ലേ​ഓ​ഫ് വി​ജ​യ​ത്തോ​ടെ റ​യ​ൽ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ പ​ങ്കെ​ടു​ക്കു​ന്ന അ​വ​സാ​ന 16 ടീ​മു​ക​ളി​ൽ ഒ​ന്നാ​യി.

Sports

ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ​​യും വീ​​ഴ്ത്തി ബോ​​ഡോ ഗ്ലിം​​ന്‍റ്

ബോ​​ഡോ/​​ബാ​​ക്കു: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ളി​​ല്‍ നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ ബോ​​ഡോ ഗ്ലിം​​ന്‍റ് മി​​ന്ന​​ല്‍ പ്ര​​ക​​ട​​നം തു​​ട​​രു​​ന്നു. പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ യോ​​ഗ്യ​​ത​​യ്ക്കാ​​യു​​ള്ള ആ​​ദ്യ​​പാ​​ദ പ്ലേ​​ഓ​​ഫി​​ല്‍ ഗ്ലിം​​ന്‍റ് നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​റ്റാ​​ലി​​യ​​ന്‍ ക്ല​​ബ് ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ വീ​​ഴ്ത്തി.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ അ​​ര​​ങ്ങേ​​റി​​യ മ​​ത്സ​​ര​​ത്തി​​ല്‍ 3-1നാ​​യി​​രു​​ന്നു ഗ്ലി​​ന്‍റി​​ന്‍റെ ജ​​യം. സോ​​ന്ദ്രെ ബ്ര​​ണ്‍​സ്റ്റാ​​ഡ് ഫെ​​റ്റ് (20), ജെ​​ന്‍​സ് പീ​​റ്റ​​ര്‍ ഹ്യൂ​​ജ് (61), കാ​​സ്പ​​ര്‍ ഹോ​​ഗ് (64) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ഗ്ലിം​​ന്‍റി​​നാ​​യി വ​​ല​​കു​​ലു​​ക്കി​​യ​​ത്. പി​​യൊ എ​​സ്‌​​പോ​​സി​​റ്റോ​​യു​​ടെ (30) വ​​ക​​യാ​​യി​​രു​​ന്നു ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍റെ ഏ​​ക ഗോ​​ള്‍.

യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണി​​ല്‍ വ​​മ്പ​​ന്‍ ക്ല​​ബ്ബു​​ക​​ള്‍​ക്കെ​​തി​​രേ ബോ​​ഡോ ഗ്ലിം​​ന്‍റ് നേ​​ടു​​ന്ന തു​​ട​​ര്‍​ച്ച​​യാ​​യ മൂ​​ന്നാം ജ​​യ​​മാ​​ണ്. ജ​​നു​​വ​​രി 20ന് ​​ഹോം ഗ്രൗ​​ണ്ടി​​ല്‍​വ​​ച്ച് ഇം​​ഗ്ലീ​​ഷ് ഗ്ല​​മാ​​ര്‍ ടീ​​മാ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​യെ​​യും (3-1) 29ന് ​​എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ സ്പാ​​നി​​ഷ് ക​​രു​​ത്ത​​രാ​​യ അ​​ത്‌ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ​​യും (2-1) ഗ്ലിം​​ന്‍റ് കീ​​ഴ​​ട​​ക്കി​​യി​​രു​​ന്നു.

ന്യൂ​​കാ​​സി​​ല്‍, അ​​ത്‌​ല​​റ്റി​​ക്കോ

ആ​​ന്‍റ​​ണി ഗോ​​ര്‍​ഡ​​ന്‍ നാ​​ലു ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബാ​​യ ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് 6-1ന് ​​അ​​സ​​ര്‍​ബൈ​​ജാ​​ന്‍ സം​​ഘ​​മാ​​യ ഖാ​​ര​​ബാ​​ഗി​​നെ ത​​ക​​ര്‍​ത്തെ​​റി​​ഞ്ഞു. മൂ​​ന്ന്, 32 (പെ​​നാ​​ല്‍​റ്റി), 33, 45+1 (പെ​​നാ​​ല്‍​റ്റി) മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ഗോ​​ര്‍​ഡ​​ന്‍റെ ഗോ​​ളു​​ക​​ള്‍. മാ​​ലി​​ക് തി​​യാ​​വ് (8), ജേ​​ക്ക​​ബ് മ​​ര്‍​ഫി (72) എ​​ന്നി​​വ​​രും ന്യൂ​​കാ​​സി​​ലി​​നാ​​യി ല​​ക്ഷ്യം​​ക​​ണ്ടു.

അ​​തേ​​സ​​മ​​യം, ബെ​​ല്‍​ജി​​യ​​ത്തി​​ല്‍​നി​​ന്നു​​ള്ള ക്ല​​ബ് ബ്രൂ​​ഗു​​മാ​​യി അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡ് 3-3നു ​​സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു. ബ്രൂ​​ഗി​​ന്‍റെ ഹോം ​​ഗ്രൗ​​ണ്ടി​​ലാ​​യി​​രു​​ന്നു മ​​ത്സ​​രം. ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സ് (8 പെ​​നാ​​ല്‍​റ്റി), അ​​ഡെ​​മോ​​ള ലു​​ക്ക്മാ​​ന്‍ (45+4) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ ഗോ​​ള്‍ നേ​​ട്ട​​ക്കാ​​ര്‍. ഒ​​രു ഗോ​​ള്‍ സെ​​ല്‍​ഫി​​ലൂ​​ടെ​​യും എ​​ത്തി. 89-ാം മി​​നി​​റ്റി​​ലാ​​യി​​രു​​ന്നു ബ്രൂ​​ഗി​​ന്‍റെ സ​​മ​​നി​​ല ഗോ​​ള്‍.

ജ​​ര്‍​മ​​ന്‍ ക്ല​​ബ്ബാ​​യ ബ​​യേ​​ര്‍ ലെ​​വ​​ര്‍​കൂ​​സെ​​ന്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 2-0നു ​​ഗ്രീ​​സി​​ല്‍​നി​​ന്നു​​ള്ള ഒ​​ളി​​മ്പ്യാ​​ക​​സി​​നെ തോ​​ല്‍​പ്പി​​ച്ച് പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ സാ​​ധ്യ​​ത സ​​ജീ​​വ​​മാ​​ക്കി. ഗോ​​ള്‍​ര​​ഹി​​ത​​മാ​​യ ആ​​ദ്യ പ​​കു​​തി​​ക്കു​​ശേ​​ഷം പാ​​ട്രി​​ക് ഷി​​ക്ക് (60, 63) മൂ​​ന്നു മി​​നി​​റ്റി​​നി​​ടെ ര​​ണ്ടു ത​​വ​​ണ വ​​ല​​കു​​ലു​​ക്കി​​യാ​​ണ് ലെ​​വ​​ര്‍​കൂ​​സെ​​നെ ജ​​യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്.

Sports

തീ​​രാ​​ക്ക​​ണ​​ക്കു​​ക​​ള്‍...

ലി​​സ്ബ​​ണ്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 പ്ലേ ​​ഓ​​ഫി​​ന്‍റെ ആ​​ദ്യ റൗ​​ണ്ടി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ് ബെ​​ന്‍​ഫി​​ക​​യെ തോ​​ല്‍​പ്പി​​ച്ച് സ്പാ​​നി​​ഷ് വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ് ക​​ണ​​ക്കു തീ​​ര്‍​ത്തു.

വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ര്‍ 50-ാം മി​​നി​​റ്റി​​ല്‍ നേ​​ടി​​യ ഗോ​​ളി​​ല്‍ 1-0നാ​​യി​​രു​​ന്നു റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന്‍റെ എ​​വേ ജ​​യം. മൂ​​ന്ന് ആ​​ഴ്ച മു​​മ്പ് ലീ​​ഗ് റൗ​​ണ്ടി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​തേ ഗ്രൗ​​ണ്ടി​​ല്‍​വ​​ച്ച് 4-2ന് ​​റ​​യ​​ല്‍ പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​രു​​ന്നു. അ​​തോ​​ടെ​​യാ​​ണ് നേ​​രി​​ട്ട് പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റ് റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നു ല​​ഭി​​ക്കാ​​തി​​രു​​ന്ന​​തും പ്ലേ ​​ഓ​​ഫ് ക​​ളി​​ക്കേ​​ണ്ടി​​വ​​ന്ന​​തും.

വം​​ശീ​​യാ​​ധി​​ക്ഷേ​​പം

മ​​ത്സ​​ര​​ത്തി​​ല്‍ ബ്ര​​സീ​​ല്‍ താ​​രം വി​​നീ​​ഷ്യ​​സ് ജൂ​​ണി​​യ​​ര്‍ വം​​ശീ​​യാ​​ധി​​ക്ഷേ​​പം നേ​​രി​​ട്ടു. ഗോ​​ള്‍ നേ​​ടി​​യ​​ശേ​​ഷം കോ​​ര്‍​ണ​​ര്‍ ഫ്‌​​ളാ​​ഗി​​ന്‍റെ അ​​ടു​​ത്തെ​​ത്തി വി​​നീ​​ഷ്യ​​സ് ന​​ട​​ത്തി​​യ ആ​​ഹ്ലാ​​ദ പ്ര​​ക​​ട​​നം ബെ​​ന്‍​ഫി​​ക ആ​​രാ​​ധ​​ക​​രെ ചൊ​​ടി​​പ്പി​​ച്ചു. അ​​തോ​​ടെ ആ​​രാ​​ധ​​ക​​ര്‍ ബോ​​ട്ടി​​ലും മ​​റ്റു സാ​​ധ​​ന​​ങ്ങ​​ളും ഗ്രൗ​​ണ്ടി​​ലേ​​ക്കു വ​​ലി​​ച്ചെ​​റി​​ഞ്ഞു. അ​​തോ​​ടെ, റ​​ഫ​​റി മ​​ത്സ​​രം നി​​ര്‍​ത്തി​​വ​​ച്ചു. ഇ​​തി​​നി​​ടെ ബെ​​ന്‍​ഫി​​ക താ​​രം ജി​​യാ​​ന്‍​ലൂ​​ക്ക പ്രെ​​സ്റ്റി​​യാ​​നി വാ​​പൊ​​ത്തി​​പ്പി​​ടി​​ച്ച് വി​​നീ​​ഷ്യ​​സി​​നോ​​ടാ​​യി എ​​ന്തോ പ​​റ​​ഞ്ഞു. ഉ​​ട​​ന​​ടി റ​​ഫ​​റി​​യു​​ടെ അ​​ടു​​ത്തേ​​ക്ക് ഓ​​ടി​​യ വി​​നീ​​ഷ്യ​​സ്, പ്രെ​​സ്റ്റി​​യാ​​നി ത​​ന്നെ വം​​ശീ​​യ​​മാ​​യി അ​​ധി​​ക്ഷേ​​പി​​ച്ച​​താ​​യി റി​​പ്പോ​​ര്‍​ട്ട് ചെ​​യ്തു.

മ​​ത്സ​​ര​​ശേ​​ഷം ബെ​​ന്‍​ഫി​​ക കോ​​ര്‍​ണ​​ര്‍ ഫ്‌​​ളാ​​ഗി​​ന​​ടു​​ത്തു​​വ​​ച്ചു​​ള്ള ത​​ന്‍റെ ഗോ​​ളാ​​ഘോ​​ഷ ചി​​ത്രം വി​​നീ​​ഷ്യ​​സ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ പ​​ങ്കു​​വ​​ച്ചു. “വം​​ശീ​​യ​​വാ​​ദി​​ക​​ള്‍ എ​​ല്ലാ​​റ്റി​​നു​​മു​​പ​​രി ഭീ​​രു​​ക്ക​​ളാ​​ണ്. അ​​വ​​ര്‍ എ​​ത്ര​​ത്തോ​​ളം ദു​​ര്‍​ബ​​ല​​രാ​​ണെ​​ന്നു കാ​​ണി​​ക്കാ​​ന്‍ ഷ​​ര്‍​ട്ട് കൊ​​ണ്ട് വാ​​യ മൂ​​ടു​​ന്നു. ഇ​​ന്നു സം​​ഭ​​വി​​ച്ച​​തൊ​​ന്നും എ​​ന്‍റെ ജീ​​വി​​ത​​ത്തി​​ലും കു​​ടും​​ബ​​ത്തി​​നും പു​​തി​​യ​​ത​​ല്ല. ഒ​​രു ഗോ​​ള്‍ നേ​​ടി​​യ​​തി​​ന്‍റെ ആ​​ഘോ​​ഷ​​ത്തി​​ന് എ​​നി​​ക്ക് എ​​ന്തു​​കൊ​​ണ്ട് മ​​ഞ്ഞ​​ക്കാ​​ര്‍​ഡ് ല​​ഭി​​ച്ചെ​​ന്ന് ഇ​​പ്പോ​​ഴും അ​​റി​​യി​​ല്ല’’ - വി​​നീ​​ഷ്യ​​സ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ കു​​റി​​ച്ചു.

Sports

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് പ്ലേ ​​ഓ​​ഫ്

മ്യൂ​​ണി​​ക്: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ലേ​​ക്കു​​ള്ള ആ​​ദ്യ​​പാ​​ദ പ്ലേ ​​ഓ​​ഫ് പോ​​രാ​​ട്ട​​ങ്ങ​​ള്‍​ക്ക് ഇ​​ന്നു തു​​ട​​ക്കം.

സ്പാ​​നി​​ഷ് വ​​മ്പ​​ന്മാ​​രാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡ്, നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍, യു​​വ​​ന്‍റ​​സ്, ഇ​​ന്‍റ​​ര്‍ മി​​ലാ​​ന്‍ ടീ​​മു​​ക​​ള്‍ ക​​ള​​ത്തി​​ലെ​​ത്തും.

റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​നെ പ്ലേ ​​ഓ​​ഫി​​ലേ​​ക്കു ത​​ള്ളി​​വി​​ട്ട പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ്ബാ​​യ ബെ​​ന്‍​ഫി​​ക​​യാ​​ണ് പ്ലേ ​​ഓ​​ഫി​​ലും അ​​വ​​രു​​ടെ എ​​തി​​രാ​​ളി. ഹൊ​​സെ മൗ​​റീ​​ഞ്ഞോ​​യാ​​ണ് ബെ​​ന്‍​ഫി​​ക​​യു​​ടെ മാ​​നേ​​ജ​​ര്‍.

Sports

ആസ്റ്റൺ വി​​ല്ല പ്രീ​​ക്വാ​​ര്‍​ട്ട​​റിൽ

ഇ​​സ്താം​​ബു​​ള്‍ (തു​​ര്‍​ക്കി): യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ല്‍ ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​സ്റ്റ​​ണ്‍ വി​​ല്ല എ​​ഫ്‌​​സി പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഫെ​​നെ​​ര്‍​ബാ​​ഷി​​നെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ഒ​​രു ഗോ​​ളി​​ന് ആ​​സ്റ്റ​​ണ്‍ വി​​ല്ല കീ​​ഴ​​ട​​ക്കി. 25-ാം മി​​നി​​റ്റി​​ല്‍ ജാ​​ഡ​​ന്‍ സാ​​ഞ്ചോ നേ​​ടി​​യ ഗോ​​ളി​​ലാ​​യി​​രു​​ന്നു ആ​​സ്റ്റ​​ണ്‍ വി​​ല്ല​​യു​​ടെ ജ​​യം.

ഫ്ര​​ഞ്ച് ക്ല​​ബ് ലി​​യോ​​ണ്‍, ജ​​ര്‍​മ​​നി​​യി​​ല്‍​നി​​ന്നു​​ള്ള എ​​സ്‌സി ​​ഫ്രൈ​​ബ​​ര്‍​ഗ് ടീ​​മു​​ക​​ളും പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ പ്ര​​വേ​​ശി​​ച്ചു.

Sports

ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്ക് തോ​​ല്‍​വി

ബോ​​ദ (നോ​​ര്‍​വെ): യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും നാ​​ണം​​കെ​​ട്ട തോ​​ല്‍​വി വ​​ഴ​​ങ്ങി ഇം​​ഗ്ലീ​​ഷ് ക്ല​​ബ് മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി എ​​ഫ്‌​​സി.

എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ നോ​​ര്‍​വീ​​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ ബോ​​ദ ഗ്ലിം​​ന്‍റി​​നോ​​ട് 3-1നാ​​യി​​രു​​ന്നു പെ​​പ് ഗ്വാ​​ര്‍​ഡി​​യോ​​ള​​യു​​ടെ ശി​​ഷ്യ​​ന്മാ​​ര്‍ തോ​​റ്റ​​ത്. 58 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ആ​​തി​​ഥേ​​യ​​ര്‍ 3-0ന്‍റെ ​​ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി.

കാ​​സ്പ​​ര്‍ വ​​ര്‍​സ്റ്റ് ഹോ​​ഗ് (22, 24) ഇ​​ര​​ട്ട ഗോ​​ളും ജെ​​ന്‍​സ് ഹ്യൂ​​ഗ് (58) ഒ​​രു ഗോ​​ളും സ്വ​​ന്ത​​മാ​​ക്കി. റ​​യാ​​ന്‍ ചെ​​ര്‍​ക്കി​​യു​​ടെ (60) വ​​ക​​യാ​​യി​​രു​​ന്നു സി​​റ്റി​​യു​​ടെ ഗോ​​ള്‍.
62-ാം മി​​നി​​റ്റി​​ല്‍ റോ​​ഡ്രി ചു​​വ​​പ്പ് കാ​​ര്‍​ഡ് ക​​ണ്ട​​തോ​​ടെ സി​​റ്റി​​യു​​ടെ അം​​ഗ​​ബ​​ലം 10ലേ​​ക്ക് ചു​​രു​​ങ്ങു​​ക​​യും പോ​​രാ​​ട്ട​​ത്തി​​നു ക​​ടി​​ഞ്ഞാ​​ണ്‍ വീ​​ഴു​​ക​​യും ചെ​​യ്തു.

2019ല്‍ ​​ടോ​​ട്ട​​ന്‍​ഹാം ഹോ​​ട്ട്‌​​സ്പു​​റി​​ന്‍റെ സ​​ണ്‍ ഹ്യൂ​​ങ് മി​​ന്‍ 10 മി​​നി​​റ്റി​​നു​​ള്ളി​​ല്‍ ര​​ണ്ടു ഗോ​​ള്‍ നേ​​ടി​​യ​​തി​​നു​​ശേ​​ഷം, മാ​​ഞ്ച​​സ്റ്റ​​ര്‍ സി​​റ്റി​​ക്കെ​​തി​​രേ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ അ​​തി​​വേ​​ഗം ഇ​​ര​​ട്ട ഗോ​​ള്‍ നേ​​ടു​​ന്ന താ​​ര​​മാ​​യി കാ​​സ്പ​​ര്‍ ഹോ​​ഗ്.

പി​​എ​​സ്ജി​​യെ വീ​​ഴ്ത്തി

നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നെ (പി​​എ​​സ്ജി) ഹോം ​​മ​​ത്സ​​ര​​ത്തി​​ല്‍ പോ​​ര്‍​ച്ചു​​ഗ​​ല്‍ ക്ല​​ബ്ബാ​​യ സ്‌​​പോ​​ര്‍​ട്ടിം​​ഗ് സി​​പി ഞെ​​ട്ടി​​ച്ചു. കൊ​​ളം​​ബി​​യ​​ന്‍ സ്‌​​ട്രൈ​​ക്ക​​ര്‍ ലൂ​​യി​​സ് സു​​വാ​​ര​​സി​​ന്‍റെ (74, 90) ഇ​​ര​​ട്ട​​ഗോ​​ള്‍ ബ​​ല​​ത്തി​​ലാ​​യി​​രു​​ന്നു സ്പോർട്ടിംഗിന്‍റെ ജ​​യം. ഖ്വി​​ച ക്വാ​​ര​​ത്സ്‌​​ഖേ​​ലി​​യ​​യു​​ടെ (79) വ​​ക​​യാ​​യി​​രു​​ന്നു പി​​എ​​സ്ജി​​യു​​ടെ ഗോ​​ള്‍.

ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 13 പോ​​യി​​ന്‍റു​​മാ​​യി പി​​എ​​സ്ജി ലീ​​ഗ് ടേ​​ബി​​ളി​​ല്‍ അ​​ഞ്ചാ​​മ​​തും സ്‌​​പോ​​ര്‍​ട്ടിം​​ഗ് ആ​​റാ​​മ​​തു​​മാ​​ണ്.

 

Sports

ആ​​ഴ്‌​​സ​​ണ​​ല്‍ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് നോ​​ക്കൗ​​ട്ടി​​ല്‍

മി​​ലാ​​ന്‍: യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് 2025-26 സീ​​സ​​ണി​​ല്‍ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ഉ​​റ​​പ്പി​​ക്കു​​ന്ന ആ​​ദ്യ​​ടീ​​മാ​​യി ഇം​​ഗ്ലീ​​ഷ് ക്ല​​ബ് ആ​​ഴ്‌​​സ​​ണ​​ല്‍ എ​​ഫ്‌​​സി.

ലീ​​ഗ് റൗ​​ണ്ടി​​ലെ ഏ​​ഴാം മ​​ത്സ​​ര​​ത്തി​​ല്‍ നി​​ല​​വി​​ലെ ഫൈ​​ന​​ലി​​സ്റ്റു​​ക​​ളാ​​യ ഇ​​ന്‍റ​​ര്‍ മി​​ലാ​​നെ അ​​വ​​രു​​ടെ ത​​ട്ട​​ക​​ത്തി​​ല്‍​വ​​ച്ച് 3-1നു ​​കീ​​ഴ​​ട​​ക്കി​​യാ​​ണ് പീ​​ര​​ങ്കി​​പ്പ​​ട നോ​​ക്കൗ​​ട്ടി​​ല്‍ പ്ര​​വേ​​ശി​​ച്ച​​ത്. ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ടേ​​ബി​​ള്‍ ടോ​​പ്പ​​ര്‍​മാ​​രാ​​യ ഗ​​ണ്ണേ​​ഴ്‌​​സ് ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് സീ​​സ​​ണി​​ല്‍ ക​​ളി​​ച്ച ഏ​​ഴ് മ​​ത്സ​​ര​​ത്തി​​ലും ജ​​യം നേ​​ടി​​യെ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

മി​​ലാ​​നി​​ല്‍ ന​​ട​​ന്ന മ​​ത്സ​​ര​​ത്തി​​ല്‍ ഗ​​ബ്രി​​യേ​​ല്‍ ജീ​​സ​​സി​​ന്‍റെ (10, 31) ഇ​​ര​​ട്ട​​ഗോ​​ളാ​​ണ് ആ​​ഴ്‌​​സ​​ണ​​ലി​​ന് ആ​​ധി​​കാ​​രി​​ക ജ​​യം സ​​മ്മാ​​നി​​ച്ച​​ത്. വി​​ക്ട​​ര്‍ ഗ്യോ​​കെ​​രെ​​സി​​ന്‍റെ (84) വ​​ക​​യാ​​യി​​രു​​ന്നു മൂ​​ന്നാം ഗോ​​ള്‍. 18-ാം മി​​നി​​റ്റി​​ല്‍ പീ​​റ്റ​​ര്‍ സൂ​​സി​​ക്ക് ഇ​​ന്‍റ​​ര്‍ മി​​ലാ​​നു​​വേ​​ണ്ടി ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി. ഗ​​ബ്രി​​യേ​​ല്‍ ജീ​​സ​​സി​​ന്‍റെ ആ​​ദ്യ ഗോ​​ളി​​ല്‍ ആ​​ഴ്‌​​സ​​ണ​​ല്‍ ലീ​​ഡ് എ​​ടു​​ത്ത​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു സൂ​​സി​​ക്ക് തി​​രി​​ച്ച​​ടി​​ച്ച​​ത്.

ലീ​​ഗ് ചാ​​മ്പ്യ​​ന്‍ പ​​ട്ടം

36 ടീ​​മു​​ക​​ള്‍ മ​​ത്സ​​രി​​ക്കു​​ന്ന, എ​​ട്ട് മ​​ത്സ​​ര​​ങ്ങ​​ള്‍ വീ​​ത​​മു​​ള്ള ലീ​​ഗ് റൗ​​ണ്ടി​​ല്‍ ആ​​ഴ്‌​​സ​​ണ​​ലി​​ന് ഒ​​രു മ​​ത്സ​​രം​​കൂ​​ടി ശേ​​ഷി​​ക്കു​​ന്നു​​ണ്ട്. അ​​ടു​​ത്ത വ്യാ​​ഴാ​​ഴ്ച പു​​ല​​ര്‍​ച്ചെ ക​​സാ​​ക്കി​​സ്ഥാ​​ന്‍ ക്ല​​ബ്ബാ​​യ കൈ​​രാ​​ട്ടി​​നെ​​തി​​രേ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ലി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം. അ​​ന്ന് സ​​മ​​നി​​ല നേ​​ടി​​യാ​​ല്‍ പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യി ഗ​​ണ്ണേ​​ഴ്‌​​സി​​നു ലീ​​ഗ് റൗ​​ണ്ട് പൂ​​ര്‍​ത്തി​​യാ​​ക്കാം.

ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യ​​മാ​​യാ​​ണ് ആ​​ഴ്‌​​സ​​ണ​​ല്‍ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ തു​​ട​​ര്‍​ച്ച​​യാ​​യി ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ജ​​യം നേ​​ടു​​ന്ന​​ത്. ഇം​​ഗ്ലീ​​ഷ് ടീ​​മു​​ക​​ളി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ തു​​ട​​ര്‍​ജ​​യം മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി​​യു​​ടെ (10) പേ​​രി​​ലാ​​ണ്.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: ബാ​ഴ്സ​ലോ​ണ​യെ ത​ക​ർ​ത്ത് ചെ​ൽ​സി

ല​ണ്ട​ൻ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യെ ത​ക​ർ​ത്ത് ചെ​ൽ​സി. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ചെ​ൽ​സി വി​ജ​യി​ച്ച​ത്.

എ​സ്റ്റേ​വ​യോ​യും ലി​യാം ഡെ​ലാ​പു​മാ​ണ് ചെ​ൽ​സി​ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ബാ​ഴ്സ താ​രം ജൂ​ൽ​സ് കോ​ണ്ടെ​യു​ടെ ഓ​ൺ ഗോ​ളും ചെ​ൽ​സി​യു​ടെ ഗോ​ൾ​പ​ട്ടി​ക​യി​ലു​ണ്ട്.

വി​ജ​യ​ത്തോ​ടെ ചെ​ൽ​സി​ക്ക് 10 പോ​യി​ന്‍റാ​യി. ആ​ദ്യ റൗ​ണ്ടി​ലെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ ചെ​ൽ​സി അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്.

Sports

യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ്: മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം

മാ​ഞ്ച​സ്റ്റ​ർ: യു​വേ​ഫ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ഫു​ട്ബോ​ളി​ൽ ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ജ​ർ​മ​ൻ ടീ​മാ​യ ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ടി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് സി​റ്റി തോ​ൽ​പ്പി​ച്ച​ത്.

സി​റ്റി​ക്ക് വേ​ണ്ടി ഫി​ൽ ഫോ​ഡ​ൻ ര​ണ്ട് ഗോ​ളു​ക​ളും എ​ർ​ലിം​ഗ് ഹാ​ല​ണ്ട് റ​യാ​ൻ ചെ​ർ​ക്കി എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. ബൊ​റൂ​സി​യ​യ്ക്ക് വേ​ണ്ടി വാ​ൾ​ഡി​മ​ർ ആ​ന്‍റ​ൻ ആ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ജ​യ​ത്തോ​ടെ ലീ​ഗ് പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ന്‍റെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി നാ​ലാം സ്ഥാ​ന​ത്തെ​ത്തി. നി​ല​വി​ൽ 10 പോ​യി​ന്‍റാ​ണ് സി​റ്റി​ക്കു​ള്ള​ത്.

Latest News

Corehub Up