x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ്: ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ


Published: March 20, 2026 12:21 PM IST | Updated: March 20, 2026 12:21 PM IST

ബി​ർ​മിം​ഗ്ഹാം: യു​വേ​ഫ യൂ​റോ​പ്പ ലീ​ഗ് ഫു​ട്ബോ​ളി​ൽ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്ന് ഇം​ഗ്ലീ​ഷ് ക​രു​ത്ത​രാ​യ ആ​സ്റ്റ​ൺ വി​ല്ല. പ്രീ​ക്വാ​ർ​ട്ട​റി​ൽ ഫ്ര​ഞ്ച് ക്ല​ബ് ലി​ല്ലെ​യെ ത​ക​ർ​ത്താ​ണ് ആ​സ്റ്റ​ൺ വി​ല്ല ക്വാ​ർ​ട്ട​റി​ൽ ക​ട​ന്ന​ത്. ഇ​രു പാ​ദ​ങ്ങ​ളി​ലു​മാ​യി എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ആ​സ്റ്റ​ൺ വി​ല്ല വി​ജ​യി​ച്ച​ത്.

വ്യാ​ഴാ​ഴ്ച ന​ട​ന്ന ര​ണ്ടാം പാ​ദ മ​ത്സ​രം ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. ജോ​ൺ മ​ക്ഗി​നും ലി​യോ​ൺ ബെ​യ്‌​ലി​യും ആ​ണ് ഗോ​ളു​ക​ൾ നേ​ടി​യ​ത്.

ആ​ദ്യ പാ​ദ മ​ത്സ​ര​ത്തി​ൽ ആ​സ്റ്റ​ൺ വി​ല്ല എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചി​രു​ന്നു. പോ​ർ​ച്ചു​ഗീ​സ് ക്ല​ബ് എ​ഫ്സി പോ​ർ​ട്ടോ​യും ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ക​ട​ന്നി​ട്ടു​ണ്ട്.

Tags : uefa europa league football aston villa reaches quarter-final

Recent News

Corehub Up