x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ർ​ഷ​ക പെ​ൻ​ഷ​ൻ 10,115 പേ​ർ​ക്കുകൂ​ടി; 2021 മു​ത​ലു​ള്ള വി​ള ഇ​ൻ​ഷ്വ​റ​ൻ​സ് കു​ടി​ശി​ക ന​ൽ​കും

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: March 16, 2026 06:06 AM IST | Updated: March 16, 2026 06:06 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​ൻ 10,115പേ​​​​ർ​​​​ക്കു​കൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ചു. ചെ​​​​റു​​​​കി​​​​ട- നാ​​​​മ​​​​മാ​​​​ത്ര ക​​​​ർ​​​​ഷ​​​​ക പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ 2021നു ​​​​ശേ​​​​ഷം 60 വ​​​​യ​​​​സ് തി​​​​ക​​​​ഞ്ഞ 10,115 ക​​​​ർ​​​​ഷ​​​​ക​​​​രെ​കൂ​​​​ടി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​ണ് മ​​​​ന്ത്രി​​​​സ​​​​ഭാ തീ​​​​രു​​​​മാ​​​​നം. 2000 രൂ​​​​പ വീ​​​​ത​​​​മാ​​​​ണ് പെ​​​​ൻ​​​​ഷ​​​​ൻ. ഇ​​​​തി​​​​നാ​​​​യി 24.276 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കും. ഇ​​​​തി​​​​നു പു​​​​റ​​​​മേ കൃ​​​​ഷി​​​​വ​​​​കു​​​​പ്പ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ പു​​​​തി​​​​യ​​​​താ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യ 2225 ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പെ​​​​ൻ​​​​ഷ​​​​ൻ അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ കൂ​​​​ടി സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി പ​​​​രി​​​​ശോ​​​​ധി​​​​ച്ച് തീ​​​​രു​​​​മാ​​​​നം എ​​​​ടു​​​​ക്കാ​​​​ൻ കൃ​​​​ഷി വ​​​​കു​​​​പ്പ് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യെ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി.

നി​​​​ല​​​​വി​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ട്ട 6201 ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് പു​​​​റ​​​​മേ​​​​യാ​​​​ണ് ഇ​​​​ത്ര​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രെ​കൂ​​​​ടി പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ച​​​​ത്.പ്ര​​​​കൃ​​​​തി​​​​ക്ഷോ​​​​ഭം മൂ​​​​ല​​​​മു​​​​ള്ള വി​​​​ള​​​​നാ​​​​ശം അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം 2021 ഒ​​​​ക്‌​ടോ​ബ​​​​ർ മു​​​​ത​​​​ലു​​​​ള്ള 76.68 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ കു​​​​ടി​​​​ശി​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

നി​​​​ല​​​​വി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു ക​​​​ഴി​​​​ഞ്ഞ 87.89 കോ​​​​ടി രൂ​​​​പ​​​​യ്ക്ക് പു​​​​റ​​​​മേ​​​​യാ​​​​ണ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ന്ന​​​​ത്. 1,50,267 ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​ണ് തു​​​​ക വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ക. സം​​​​സ്ഥാ​​​​ന വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഇ​​​​ന​​​​ത്തി​​​​ൽ 2024 ജൂ​​​​ണ്‍ മു​​​​ത​​​​ൽ കു​​​​ടി​​​​ശി​​​​ക​​​​യു​​​​ള്ള 43.19 കോ​​​​ടി രൂ​​​​പ അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​നും മ​​​​ന്ത്രി​​​​സ​​​​ഭാ യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു. നി​​​​ല​​​​വി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു ക​​​​ഴി​​​​ഞ്ഞ 136 കോ​​​​ടി രൂ​​​​പ​​​​യ്ക്കു പു​​​​റ​​​​മേ​​​​യാ​​​​ണ് തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​ക. 18,171 ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​ണ് ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് അ​​​​നു​​​​കൂ​​​​ല്യം ന​​​​ൽ​​​​കാ​​​​നു​​​​ള്ള​​​​ത്.

വി​​​​ള​​​​നാ​​​​ശ​​​​ത്തി​​​​നു​​​​ള്ള അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ പ​​​​ദ്ധ​​​​തി​​​​യി​​​​ലും സം​​​​സ്ഥാ​​​​ന വി​​​​ള ഇ​​​​ൻ​​​​ഷ്വ​​​​റ​​​​ൻ​​​​സ് ഇ​​​​ന​​​​ത്തി​​​​ലു​​​​മു​​​​ള്ള കു​​​​ടി​​​​ശി​​​​ക തീ​​​​ർ​​​​ക്കു​​​​ന്ന​​​​തി​​​​ന് കാ​​​​ർ​​​​ഷി​​​​ക അ​​​​ഭി​​​​വൃ​​​​ദ്ധി ഫ​​​​ണ്ടി​​​​ൽ നി​​​​ന്നും തു​​​​ക ചെ​​​​ല​​​​വ​​​​ഴി​​​​ക്കാ​​​​നും തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

Tags : Farmers' pension reaches

Recent News

Corehub Up