ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് വെസ്റ്റ് ഹാം യുണൈറ്റഡ്. തിങ്കളാഴ്ച നടന്ന അഞ്ചാം റൗണ്ട് മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ പരാജയപ്പെടുത്തിയാണ് വെസ്റ്റ് ഹാം ക്വാർട്ടറിലെത്തിയത്.
പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു വെസ്റ്റ് ഹാമിന്റെ വിജയം. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്.
ജാരോഡ് ബോൻ ആണ് വെസ്റ്റ് ഹാമിന് വേണ്ടി ഗോളുകൾ നേടിയത്. ഇഗോർ തിയാഗോയാണ് ബ്രെന്റ്ഫോഡിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
ഷൂട്ടൗട്ടിൽ വെസ്റ്റ് ഹാമിന്റെ അഞ്ച് താരങ്ങളും കൃത്യമായി പന്തിനെ വലയിലെത്തിച്ചപ്പോൾ ബ്രെന്റ്ഫോർഡിന്റെ രണ്ട് താരങ്ങൾക്ക് ലക്ഷ്യം തെറ്റി. ഇതോടെ വെസ്റ്റ് ഹാം ക്വാർട്ടറിലേയ്ക്ക് മുന്നേറിയത്.
Tags : fa cup football west ham united beats brentford reaches quarter final