ലണ്ടൻ: എഫ്എ കപ്പിൽ സെമിയിൽ കടന്ന് ചെൽസി. ശനിയാഴ്ച നടന്ന ക്വാർട്ടറിൽ പോർട്ട് വെയിലിനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തു.
ചെൽസിക്ക് വേണ്ടി ജോറൽ ഹാറ്റോ, ജാവോ പെഡ്രോ, ടോസിൻ അടാരാബൈയോ, ആൻഡ്രെ സാന്റോസ്, എസ്റ്റെവയോ, അലസാൻട്രോ ഗർനാച്ചോ എന്നിവരാണ് ഗോളുകൾ നേടിയത്. പോർട്ട് വെയിൽ താരം ജോർദാൻ ലോറെൻസിന്റെ ഓൺ ഗോളും ചെൽസിയുടെ ഗോൾ പട്ടികയിലുണ്ട്.
ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോർഡ് ബ്രിഡ്ജിലായിരുന്നു മത്സരം. ആഴ്സണലിനെ തകർത്ത് സതാംപ്ടണും സെമിയിലെത്തി.