Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cup

ക​​പ്പി​​ലേ​​ക്ക് ബാ​​ഴ്‌​​സ​​

ബാ​​ഴ്‌​​സ​​ലോ​​ണ: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണ്‍ കി​​രീ​​ട​​ത്തി​​ലേ​​ക്ക് അ​​ടു​​ത്ത് എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ. 34-ാം റൗ​​ണ്ടി​​ല്‍ ബാ​​ഴ്‌​​സ​​ലോ​​ണ 2-1ന് ​​ഒ​​സാ​​സു​​ന​​യെ കീ​​ഴ​​ട​​ക്കി. റോ​​ബ​​ര്‍​ട്ട് ലെ​​വ​​ന്‍​ഡോ​​വ്ക്‌​​സി​​യി​​ലൂ​​ടെ (81) ബാ​​ഴ്‌​​സ​​ലോ​​ണ ലീ​​ഡ് നേ​​ടി. ഫെ​​റാ​​ന്‍ ടോ​​റ​​സ് (86) ബാ​​ഴ്‌​​സ​​യു​​ടെ ലീ​​ഡ് ഉ​​യ​​ര്‍​ത്തി. എ​​ന്നാ​​ല്‍, റൗ​​ള്‍ ഗാ​​ര്‍​സ്യ​​യി​​ലൂ​​ടെ (88) ഒ​​സാ​​സു​​ന ഒ​​രു ഗോ​​ള്‍ മ​​ട​​ക്കി.

34 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 88 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്ത് തു​​ട​​രു​​ക​​യാ​​ണ് ബാ​​ഴ്‌​​സ. ര​​ണ്ടാ​​മ​​തു​​ള്ള റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ന് 33 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 74 പോ​​യി​​ന്‍റു​​ണ്ട്.

Sports

വ​​നി​​താ ടെ​​ന്നീ​​സ് കി​​രീ​​ടം  ജ​​സീ​​ക്കാ പെ​​ഗു​​ല​​യ്ക്ക്

ദു​​ബാ​​യ്: ഡ​​ബ്ല്യു​​ടി​​എ 1000 വ​​നി​​താ ടെ​​ന്നീ​​സ് കി​​രീ​​ടം യു​​ക്രെ​​യ്ന്‍റെ ജ​​സീ​​ക്ക പെ​​ഗു​​ല​​യ്ക്ക്. ഫൈ​​ന​​ലി​​ൽ എ​​ലീ​​ന സ്വി​​റ്റോ​​ലി​​ന​​യെ നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്ക് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യാ​​ണ് ജ​​സീ​​ക്ക ക​​പ്പു​​യ​​ർ​​ത്തി​​യ​​ത്. 6-2, 6-4നാ​​യി​​രു​​ന്നു ജ​​യം.

നാ​​ലാം സീ​​ഡാ​​യ അ​​മേ​​രി​​ക്ക​​ക്കാ​​രി സ്വി​​റ്റോ​​ലി​​ന​​യ്ക്ക് മൂ​​ന്നാം കി​​രീ​​ടം നേ​​ടാ​​നു​​ള്ള അ​​വ​​സ​​രം ന​​ഷ്ട​​മാ​​യി.

അ​​തേ​​സ​​മ​​യം നാ​​ളെ 32-ാം പി​​റ​​ന്നാ​​ൾ ആ​​ഘോ​​ഷി​​ക്കു​​ന്ന പെ​​ഗു​​ല ക​​ഴി​​ഞ്ഞ ഏ​​ഴ് ടൂ​​ർ​​ണ​​മെ​​ന്‍റു​​ക​​ളി​​ലും സെ​​മി​​ഫൈ​​ന​​ലി​​ൽ എ​​ത്തി​​യി​​ട്ടു​​ണ്ട്.ക​​രി​​യ​​റി​​ലെ പ​​ത്താ​​മ​​ത് കി​​രീ​​ട​​വു​​മാ​​യാ​​ണ് താ​​രം ദു​​ബാ​​യി​​ൽ നി​​ന്ന് മ​​ട​​ങ്ങു​​ന്ന​​ത്.

Sports

ഫൈ​ന​ലി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഗം​ഭീ​ര ജ​യം; അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീടം പാ​ക്കി​സ്ഥാ​ന്

ദു​ബാ​യി: അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി പാ​ക്കി​സ്ഥാ​ൻ. ഫൈ​ന​ലി​ൽ ഇ​ന്ത്യ​യെ 191 റ​ൺ​സി​ന് തോ​ൽ​പ്പി​ച്ചാ​ണ് പാ​ക്കി​സ്ഥാ​ൻ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 348 റ​ൺ​സ് പി​ന്തു​ട​ർ​ന്ന ഇ​ന്ത്യ 26.2 ഓ​വ​റി​ൽ 156 റ​ൺ​സി​ൽ ഓ​ൾ​ഔ​ട്ടാ​യി. 36 റ​ൺ​സെ​ടു​ത്ത ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ ആ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ്സ്കോ​റ​ർ. വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി 26 റ​ൺ​സെ​ടു​ത്തു. മ​റ്റാ​ർ​ക്കും ഇ​ന്ത്യ​ൻ നി​ര​യി​ൽ തി​ള​ങ്ങാ​നാ​യി​ല്ല.

പാ​ക്കി​സ്ഥാ​ന് വേ​ണ്ടി നാ​ല് വി​ക്ക​റ്റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ അ​ലി റാ​സ​യാ​ണ് ഇ​ന്ത്യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്. മു​ഹ​മ്മ​ദ് സ​യ്യാം, അ​ബ്ദു​ൾ ശു​ഭാ​ൻ, ഹു​സൈ​ഫ അ​ഹ്സാ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത പാ​ക്കി​സ്ഥാ​ൻ നി​ശ്ചി​ത 50 ഓ​വ​റി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 347 റ​ൺ​സെ​ടു​ത്ത​ത്. വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി ക​ളം​വാ​ണ ഓ​പ്പ​ണ​ർ സ​മീ​ർ മി​ൻ​ഹാ​സി​ന്‍റെ ഇ​ന്നിം​ഗ്സാ​ണ് പാ​ക്കി​സ്ഥാ​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. 113 പ​ന്തി​ൽ 17 ബൗ​ണ്ട​റി​ക​ളും ഒ​മ്പ​തു സി​ക്സ​റു​മു​ൾ​പ്പെ​ടെ 172 റ​ൺ​സാ​ണ് സ​മീ​ർ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

അ​തേ​സ​മ​യം, അ​ർ​ധ​സെ​ഞ്ചു​റി​യു​മാ​യി അ​ഹ​മ്മ​ദ് ഹു​സൈ​ൻ (56) മി​ക​ച്ച പി​ന്തു​ണ ന​ല്കി. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം​വി​ക്ക​റ്റി​ൽ ഇ​തു​വ​രെ 137 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഹം​സ സ​ഹൂ​ർ (18), ഉ​സ്മാ​ൻ ഖാ​ൻ (35), ഫ​ർ​ഹാ​ൻ യൂ​സ​ഫ് (19) എ​ന്നി​വ​രും ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ ഹെ​നി​ൽ പ​ട്ടേ​ലും ഖി​ലാ​ൻ പ​ട്ടേ​ലും ര​ണ്ടു വി​ക്ക​റ്റ് വീ​ത​വും ക​നി​ഷ്ക് ചൗ​ഹാ​ൻ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

 

 

 

 

 

Sports

എ​എ​ഫ്‌​സി ഏ​ഷ്യ​ന്‍ ക​പ്പ്; ഇ​ന്ത്യ പു​റ​ത്ത്

മ​ഡ്‌​ഗാ​വ്: എ​എ​ഫ്‌​സി ഏ​ഷ്യ​ൻ ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി. സിം​ഗ​പ്പു​രി​നെ​തി​രാ​യ നി​ര്‍​ണാ​യ​ക​മാ​യ ഹോം ​മ​ത്സ​ര​ത്തി​ല്‍ ലീ​ഡെ​ടു​ത്ത ശേ​ഷം ഇ​ന്ത്യ 2-1 തോ​ൽ​വി വ​ഴ​ങ്ങു​ക​യാ​യി​രു​ന്നു.

തോ​ൽ​വി​യോ​ടെ ഇ​ന്ത്യ അ​ടു​ത്ത വ​ർ​ഷ​ത്തെ ഏ​ഷ്യ​ൻ ക​പ്പി​നു യോ​ഗ്യ​ത നേ​ടാ​തെ പു​റ​ത്താ​യി. ഫ​റ്റോ​ര്‍​ഡ സ്‌​റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സോം​ഗ് യു​യി യ​ങ്ങാ​ണ് (44, 56) സിം​ഗ​പ്പൂ​രി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ലാ​ലി​യ​ൻ​സു​വാ​ല ഛാംഗ്തെ​യാ​ണ് (14) ഇ​ന്ത്യ​യ്ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

മ​ത്സ​രം തു​ട​ങ്ങി 14-ാം മി​നി​റ്റി​ൽ ത​ന്നെ ചാം​ഗ്തെ​യി​ലൂ​ടെ ഇ​ന്ത്യ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ൻ നി​മി​ഷ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ സോം​ഗ് യു​യി യ​ങ്ങി​ലൂ​ടെ സിം​ഗ​പ്പൂ​ർ ഒ​പ്പ​മെ​ത്തി. പി​ന്നാ​ലെ 58-ാം മി​നി​റ്റി​ൽ യ​ങ്ങി​ലൂ​ടെ സിം​ഗ​പ്പൂ​ർ ലീ​ഡെ​ടു​ത്ത​തോ​ടെ ഇ​ന്ത്യ ഞെ​ട്ടി.

സ​മ​നി​ല ഗോ​ളി​നാ​യി മാ​റ്റ​ങ്ങ​ൾ വ​രു​ത്തി ഇ​ന്ത്യ പൊ​രു​തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം പി​റ​ന്നി​ല്ല. ഗ്രൂ​പ്പ് സി​യി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ഇ​ന്ത്യ​യ്ക്ക് ര​ണ്ട് സ​മ​നി​ല​യും ര​ണ്ട് തോ​ൽ​വി​യു​മാ​ണു​ള്ള​ത്.

Sports

സ്മൃ​തി​ക്കും പ്ര​തി​ക​യ്ക്കും അ​ർ​ധ സെ​ഞ്ച​റി; ഓ​സ്ട്രേ​ലി​യ​യ്ക്ക് 331 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം

വി​ശാ​ഖ​പ​ട്ട​ണം: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ഓ​സ്ട്രേ​ലി​യ​യ്ക്ക് 331 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് ന​ഷ്ട​മാ​യി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 48.5 ഓ​വ​റി​ൽ 330 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.

ഗം​ഭീ​ര തു​ട​ക്ക​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടേ​ത്. ഒ​ന്നാം വി​ക്ക​റ്റി​ല്‍ സ്മൃ​തി - പ്ര​തി​ക സ​ഖ്യം 155 റ​ണ്‍​സ് ചേ​ര്‍​ത്തു. സ്മൃ​തി ആ​ക്ര​മി​ച്ച് ക​ളി​ച്ച​പ്പോ​ള്‍ പ്ര​തി​ക സൂ​ക്ഷ്മ​ത​യോ​ടെ ക​ളി​ച്ചു. 25-ാം ഓ​വ​റി​ല്‍ മാ​ത്ര​മാ​ണ് ഓ​സീ​സി​ന് കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ന്‍ സാ​ധി​ച്ച​ത്.

66 പ​ന്തി​ൽ 80 റ​ൺ​സെ​ടു​ത്ത സ്മൃ​തി മന്ദാ​​ന​യാ​ണ് ഇ​ന്ത്യ​യു​ടെ ടോ​പ് സ്കോ​റ​ർ. 96 പ​ന്തു​ക​ൾ നേ​രി​ട്ട ഓ​പ്പ​ണ​ർ പ്ര​തി​ക റാ​വ​ൽ 75 റ​ൺ​സ് നേ​ടി. ഓ​സ്‌​ട്രേ​ലി​യ​ക്ക് വേ​ണ്ടി അ​ന്നാ​ബെ​ല്‍ സ​ത​ര്‍​ലാ​ന്‍റ് അ​ഞ്ചും സോ​ഫി മൊ​ളി​നെ​ക്‌​സ് മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

Sports

ക്ലെ​ർ​ക്കി​നും ലോ​റ​യ്ക്കും അ​ർ​ധ സെ​ഞ്ചു​റി; ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം

വി​ശാ​ഖ​പ​ട്ട​ണം: വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ജ​യം. സ്കോ​ർ ഇ​ന്ത്യ: 251/10 (49.5) ദ​ക്ഷി​ണാ​ഫ്രി​ക്ക് 252/7 ( 48.5). ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 252 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക് ഏ​ഴു പ​ന്തും മൂ​ന്നു വി​ക്ക​റ്റും കൈ​യി​ലി​രി​ക്കെ മ​റി​ക​ട​ന്നു.

രണ്ടാമത് ബാറ്റ് ചെയ്ത ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​ച്ച​യോ​ടെ​യാ​യി​രു​ന്നു തു​ട​ക്കം. സ്കോ​ർ ബോ​ർ​ഡി​ൽ ആ​റു റ​ൺ​സ് ആ​യ​പ്പോ​ഴേ​ക്കും ത​സ്മി​ൻ ബ്രി​ട്ട്സ് പൂ​ജ്യ​ത്തി​നു പു​റ​ത്താ​യി. തു​ട​ർ​ന്ന് വ​ന്ന​വ​ർ​ക്ക് നി​ല​യു​റ​പ്പി​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ ഒ​രു ഘ​ട്ട​ത്തി​ൽ 81/5 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

ഓ​പ്പ​ണ​ർ ലോ​റ വോ​ൾ​വാ​ർ​ട്ട് (70) ന​ടൈ​ൻ ഡി ​ക്ലെ​ർ​ക്ക് (84) എ​ന്നി​വ​ർ ക​ളം നി​റ​ഞ്ഞ​തോ​ടെ ക​ളി ഇ​ന്ത്യ​യു​ടെ കൈ​യി​ൽ നി​ന്നും വ​ഴു​തി​പ്പോ​യി. ക്ലോ ​ട്ര​യ​ൺ (49) മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഇ​ന്ത്യ​യ്ക്കാ​യി ക്രാ​ന്തി ഗൗ​ഡും സ്നേ​ഹ് റാ​ണ​യും ര​ണ്ടു​വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്‌​ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49.5 ഓ​വ​റി​ൽ 251 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ റി​ച്ച ഘോ​ഷി​ന്‍റെ (94) ഒ​റ്റ​യാ​ൾ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മാ​ന്യ​മാ​യ സ്കോ​റി​ലേ​ക്കെ​ത്തി​ച്ച​ത്. 102 റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ആ​റു വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ ഇ​ന്ത്യ​യെ റി​ച്ച - അ​മ​ന്‍​ജോ​ത് കൗ​ര്‍ (13) സ​ഖ്യ​മാ​ണ് വ​ൻ നാ​ണ​ക്കേ​ടി​ൽ നി​ന്ന് ര​ക്ഷി​ച്ച​ത്.

ഏ​ഴാം വി​ക്ക​റ്റി​ൽ ഇ​വ​രും 51 റ​ണ്‍​സ് കൂ​ട്ടി​ചേ​ര്‍​ത്തു. പി​ന്നാ​ലെ റി​ച്ച​യ്‌​ക്കൊ​പ്പം സ്‌​നേ​ഹ് റാ​ണ ക്രീ​സി​ല്‍ (33) എ​ത്തി​യ​തോ​ടെ സ്കോ​റി​ന്‍റെ വേ​ഗം കൂ​ടി. ഇ​രു​വ​രും 53 പ​ന്തി​ല്‍ 88 റ​ണ്‍​സാ​ണ് കൂ​ട്ടി​ചേ​ര്‍​ത്ത​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി ച‌​ലോ ട്രി​യ​ൻ മൂ​ന്നും മ​രി​സെ​യ്ൻ കാ​പ്, ന​ദി​ൻ ഡി ​ക്ല​ർ​ക്ക്, നൊ​ൻ​കു​ലു​ലെ​കോ മ​ബ എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റു​ക​ൾ വീ​തം വീ​ഴ്ത്തി.

Sports

ഏ​ഷ്യാ ക​പ്പ് യോ​ഗ്യ​താ മ​ത്സ​രം; സിം​ഗ​പ്പൂ​രി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് സ​മ​നി​ല

സിം​ഗ​പ്പൂ​ർ സി​റ്റി : ഏ​ഷ്യാ ക​പ്പ് ഫു​ട്ബോ​ൾ യോ​ഗ്യ​താ റൗ​ണ്ട് ഗ്രൂ​പ്പ് സി ​മ​ത്സ​ര​ത്തി​ൽ സിം​ഗ​പ്പൂ​രി​നെ​തി​രെ ഇ​ന്ത്യ​യ്ക്ക് സ​മ​നി​ല. സിം​ഗ​പ്പൂ​ർ നാ​ഷ​ണ​ൽ ​സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ആ​ദ്യ പ​കു​തി​യു​ടെ അ​ധി​ക സ​മ​യ​ത്ത് നേ​ടി​യ ഗോ​ളി​ൽ ഇ​ഖ്സാ​ൻ ഫാ​ൻ​ഡി​യി​ലൂ​ടെ ആ​തി​ഥേ​യ​ർ ലീ​ഡ് നേ​ടി. തൊ​ട്ടു​പി​ന്നാ​ലെ സ​ന്ദേ​ശ് ജി​ങ്കാ​ൻ റെ​ഡ് കാ​ർ​ഡ് ക​ണ്ട് മ​ട​ങ്ങി​യ​തോ​ടെ ഇ​ന്ത്യ പ​ത്ത് പേ​രാ​യി ചു​രു​ങ്ങി. സിം​ഗ​പ്പൂ​രി​ന്‍റെ ക​ടു​ത്ത ആ​ക്ര​മ​ങ്ങ​ളെ അ​തി​ജീ​വി​ച്ചാ​ണ് ഇ​ന്ത്യ സ​മ​നി​ല നേ​ടി​യ​ത്.

ഇ​ന്ത്യ​ൻ പെ​നാ​ൽ​റ്റി ബോ​ക്‌​സി​ലേ​ക്ക് സിം​ഗ​പ്പൂ​ർ താ​ര​ങ്ങ​ൾ പ​ല​ത​വ​ണ ഇ​ര​ച്ചെ​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ പ്ര​തി​രോ​ധം കോ​ട്ട​പോ​ലെ ഉ​റ​ച്ചു നി​ന്നു. പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ ടീ​മി​ൽ പ​രി​ശീ​ല​ക​ൻ ഖാ​ലി​ദ് ജ​മാ​ൽ ഒ​ട്ടേ​റെ മാ​റ്റ​ങ്ങ​ളും വ​രു​ത്തി. അ​വ​സാ​നം 90-ാം മി​നി​റ്റി​ൽ ല​ക്ഷ്യം ക​ണ്ടു. റ​ഹിം അ​ലി​യാ​ണ് ഇ​ന്ത്യ​യ്ക്കാ​യി എ​തി​രാ​ളി​ക​ളു​ടെ വ​ല​കു​ലു​ക്കി.

ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് സ​മ​നി​ല ഉ​ൾ​പ്പ​ടെ ര​ണ്ട് പോ​യി​ന്‍റു​മാ​യി ഇ​ന്ത്യ ഗ്രൂ​പ്പ് സി​യി​ൽ മൂ​ന്നാ​മ​തെ​ത്തി. ബം​ഗ്ലാ​ദേ​ശി​നോ​ട് സ​മ​നി​ല​യും ഹോ​ങ്കോ​ങ്ങി​നോ​ട് തോ​ൽ​വി​യും ഇ​ന്ത്യ വ​ഴ​ങ്ങി​യി​രു​ന്നു. മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് അ​ഞ്ച് പോ​യി​ന്‍റു​ള്ള സിം​ഗ​പ്പൂ​ർ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്.

National

വ​നി​താ ലോ​ക​ക​പ്പി​ലും ഇ​ന്ത്യ - പാ​ക് ഹ​സ്ത​ദാ​നം ഉ​ണ്ടാ​കി​ല്ല: ബി​സി​സി​ഐ

ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​ൻ ടീ​മു​മാ​യി വ​നി​താ ലോ​ക​ക​പ്പി​ലും ഹ​സ്ത​ദാ​നം ന​ട​ത്തി​ല്ലെ​ന്ന് ബി​സി​സി​ഐ. ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​ൻ പു​രു​ഷ ടീം ​ഹ​സ്ത​ദാ​നം ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പാ​ക്കി​സ്ഥാ​നു​മാ​യി ന​ട​ത്തി​ല്ലെ​ന്ന് ബി​സി​സി​ഐ അ​റി​യി​ച്ച​ത്.

അ​ഞ്ചി​ന് കൊ​ളം​ബോ​യി​ലാ​ണ് വ​നി​താ ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ - പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം. ഈ ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ പാ​ക്കി​സ്ഥാ​ൻ ക്യാ​പ്റ്റ​ൻ ഫാ​ത്തി​മ സ​ന​യു​മാ​യി ടോ​സി​ന്‍റെ സ​മ​യ​ത്തോ പി​ന്നീ​ടോ ഹ​സ്ത​ദാ​നം ന​ട​ത്തി​ല്ല.

മാ​ച്ച് റ​ഫ​റി​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​ഷൂ​ട്ടും ഉ​ണ്ടാ​കി​ല്ലെ​ന്നു ബി​സി​സി​ഐ അ​റി​യി​ച്ചു.

Latest News

Corehub Up