x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സോ​​സി​​ഡാ​​ഡ് കോ​​പ്പ


Published: April 20, 2026 12:35 AM IST | Updated: April 20, 2026 12:35 AM IST

സെ​​വി​​യ്യ: സ്പാ​​നി​​ഷ് കോ​​പ്പ ഡെ​​ല്‍ റേ ​​ഫു​​ട്‌​​ബോ​​ള്‍ കി​​രീ​​ടം റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​ന്. 2025-26 സീ​​സ​​ണ്‍ യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് സെ​​മി​​യി​​ല്‍ എ​​ത്തി​​യ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡി​​നെ പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സോ​​സി​​ഡാ​​ഡി​​ന്‍റെ കി​​രീ​​ട നേ​​ട്ടം.

നി​​ശ്ചി​​ത സ​​മ​​യ​​ത്തും അ​​ധി​​ക സ​​മ​​യ​​ത്തും 2-2 സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്നു ന​​ട​​ന്ന പെ​​നാ​​ല്‍​റ്റി ഷൂ​​ട്ടൗ​​ട്ടി​​ല്‍ 4-3ന്‍റെ ​​ജ​​യ​​ത്തോ​​ടെ സോ​​സി​​ഡാ​​ഡ് കോ​​പ്പ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കി. ഷൂ​​ട്ടൗ​​ട്ടി​​ല്‍ സോ​​സി​​ഡാ​​ഡ് ഗോ​​ള്‍ കീ​​പ്പ​​ര്‍ ഉ​​ന​​യ് മ​​രേ​​റോ, അ​​ത്‌​ല​​റ്റി​​ക്കോ​​യു​​ടെ സ്‌​​ട്രൈ​​ക്ക​​ര്‍​മാ​​രാ​​യ അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ സോ​​ര്‍​ലോ​​ത്ത്, ജൂ​​ലി​​യ​​ന്‍ ആ​​ല്‍​വ​​ര​​സ് എ​​ന്നി​​വ​​രു​​ടെ കി​​ക്കു​​ക​​ള്‍ ത​​ട​​ഞ്ഞ് ടീ​​മി​​ന്‍റെ വി​​ജ​​യ​​ശി​​ല്‍​പ്പി​​യാ​​യി.

അ​​മേ​​രി​​ക്ക​​ന്‍ കോ​​ച്ചാ​​യ പെ​​ല്ലെ​​ഗ്രി​​നോ മ​​റ്റ​​രാ​​സോ​​യാ​​ണ് റ​​യ​​ല്‍ സോ​​സി​​ഡാ​​ഡി​​ന്‍റെ മാ​​നേ​​ജ​​ര്‍. 2025 ഡി​​സം​​ബ​​റി​​ല്‍ ടീ​​മി​​ന്‍റെ ചാ​​ര്‍​ഡ് ഏ​​റ്റെ​​ടു​​ക്കു​​മ്പോ​​ള്‍ സോ​​സി​​ഡാ​​ഡ് ലാ ​​ലി​​ഗ​​യി​​ല്‍ ത​​രം​​താ​​ഴ്ത്ത​​ല്‍ ഭീ​​ഷ​​ണി​​യി​​ലാ​​യി​​രു​​ന്നു.

യൂ​​റോ​​പ്യ​​ന്‍ അ​​ഞ്ച് മു​​ന്‍​നി​​ര ലീ​​ഗി​​ലു​​ള്ള ഒ​​രു ടീ​​മി​​നെ ആ​​ഭ്യ​​ന്ത​​ര കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ക്കു​​ന്ന ആ​​ദ്യ അ​​മേ​​രി​​ക്ക​​ന്‍ കോ​​ച്ച് എ​​ന്ന നേ​​ട്ടം സോ​​സി​​ഡാ​​ഡി​​ന്‍റെ മ​​റ്റ​​രാ​​സോ​​യ്ക്കു സ്വ​​ന്തം.

 

Tags : Sociedad Cup

Recent News

Corehub Up