ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിന്റെ അഞ്ചാം റൗണ്ട് മത്സരത്തിൽ ലീഡ്സ് യുണൈറ്റഡിന് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ നോർവിച്ച് സിറ്റിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
സിയാൻ ലോംഗ്സ്റ്റാഫ്, ഗബ്രിയേൽ ഗുഡ്മണ്ട്സൺ, ജോയൽ പൈറോയ് എന്നിവരാണ് ലീഡ്സിന് വേണ്ടി ഗോളുകൾ നേടിയത്. ലോംഗ്സ്റ്റാഫ് 32-ാം മിനിറ്റിലും ഗുഡ്മുണ്ട്സൺ 43-ാം മിനിറ്റിലും പൈറോയ് 85-ാം മിനിറ്റിലും ആണ് ഗോൾ നേടിയത്.
Tags : fa cup football leeds united beats norwich city